പിണറായി വായ പൊത്തി! കൂപമണ്ഡുകത്തെ നിലത്തടിച്ച് സതീശൻ; കുറച്ച് കടുത്ത് പോയി... കാണഭൂതന്റെ പരിപ്പിളക്കി വിഡി; അത് കലക്കി

മുഖ്യമന്ത്രി കിട്ടയ തക്കത്തിന് സതീശനിട്ട് ഒരു ഗോളടിക്കാം എന്നാണ് കരുതിയത്. പക്ഷേ അടിച്ചതോ സെൽഫ് ഗോളായി പോകുമെന്ന് സ്വപ്നത്തിൽ പോലും കരുതി കാണില്ല. ഇതിപ്പോ പിടിച്ചതുമില്ല കടിച്ചതുമില്ല എന്ന് പറഞ്ഞതു പോലെ പഴയകാല മുഖ്യന്റെ പല ലീലാവിലാസങ്ങളും ഒന്നൊന്നായി നിരത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
കടുത്ത ചില വാക്കുകൾ ഉപയോഗിച്ച് കൊണ്ടായിരുന്നു പ്രതിപക്ഷ നേതാവ് ഈ വിഷയം കത്തിച്ചത്. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലൂടെ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയായിട്ടാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്തെത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചത് മറവി രോഗം ബാധിച്ചയാളെപ്പോലെയെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. മുഖ്യമന്ത്രിയിൽ നിന്ന് സഭയുടെ പെരുമാറ്റച്ചട്ടം പഠിക്കാൻ ആഗ്രഹിക്കുന്നില്ലെന്നു വി.ഡി.സതീശൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദ പരാമർശങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി.
മുഖ്യമന്ത്രി ഇന്നലെവരെയുള്ളതെല്ലാം മറന്നു. സഭ അടിച്ചു തകർക്കാനും വാച്ച് ആൻഡ് വാർഡിനെ ആക്രമിക്കാനും പറഞ്ഞുവിട്ട പാർട്ടി സെക്രട്ടറിയായിരുന്നു പിണറായി വിജയൻ. മാധ്യമ സിൻഡിക്കേറ്റാണെന്നു പറഞ്ഞു മാധ്യമപ്രവർത്തകരെ ആക്രമിച്ചയാളാണ് ഇപ്പോൾ നല്ലപിള്ള ചമയുന്നത്. ‘കടക്കു പുറത്ത്’, ‘മാറി നിൽക്ക്’, ‘ചെവിയിൽ പറയാം’ എന്നെല്ലാം മാധ്യമപ്രവർത്തകരോട് പറഞ്ഞത് മുഖ്യമന്ത്രിയാണ്.
മുഖ്യമന്ത്രി ഇപ്പോൾ നല്ലപിള്ള ചമയുകയാണ്. ഓരോ അതിക്രമവും ചെയ്തുകഴിഞ്ഞിട്ട് ആ അതിക്രമത്തെ തള്ളിപ്പറയുന്നതാണ് സിപിഎമ്മിന്റെ പതിവ് ശൈലി. ടി.പി ചന്ദ്രശേഖരൻ വധം ഉൾപ്പെടെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞിട്ടുണ്ട്. ആ മുഖ്യമന്ത്രിയാണ് ഇപ്പോൾ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം അപലപിക്കുന്നതെന്നും വി.ഡി സതീശൻ പരിഹസിച്ചു.
നിയമസഭയിൽ എൽഡിഎഫ് ചെയ്തതുപോലെ ഹീനമായ കാര്യം ഒരിക്കലും യുഡിഎഫ് നടത്തിയിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയൻ കൂപമണ്ഡൂകമാണെന്നും മുൻകാല ചെയ്തികൾ മറന്നതു പോലെയാണ് ഇപ്പോൾ സംസാരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഗാന്ധി ചിത്രം താഴെയിട്ടത് കോൺഗ്രസുകാരാണെന്ന് മുഖ്യമന്ത്രിക്കെങ്ങനെ പറയാനാകുമെന്നും വി.ഡി സതീശൻ ചോദിച്ചു.
തകർത്തത് കോൺഗ്രസാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് നിയമവിരുദ്ധമാണ്. അന്വേഷണം നടക്കുന്ന കേസിൽ നടത്തിയ പ്രസ്താവന അനൗചിത്യമാണ്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി നിലപാട് പറയുന്നത് ശരിയല്ല. മുഖ്യമന്ത്രി ഇത്തരത്തിൽ പ്രസ്താവന നടത്തുമ്പോൾ സത്യം മറിച്ചാണെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് എങ്ങനെ മാറ്റി പറയാൻ സാധിക്കുമെന്നും നിഷ്പക്ഷ അന്വേഷണം നടക്കില്ലെന്നും സതീശൻ പറഞ്ഞു.
പ്രതിപക്ഷത്തിനെതിരായ ഒരു അതിക്രമത്തിലും പോലീസ് നടപടിയില്ല. മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടാൽ പോലും അറസ്റ്റ് ചെയ്യും. എന്നാൽ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ആൾക്കെതിരെ പോലും കേസെടുത്തില്ല. മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി ചോദിക്കേണ്ടത് ചോദിക്കുക തന്നെ ചെയ്യും. അത് വിലക്കാൻ ആരും ശ്രമിക്കണ്ട. പ്രതിപക്ഷം ഒരു ചോദ്യത്തേയും ഭയക്കുന്നില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.
വാർത്താസമ്മേളനം അലങ്കോലപ്പെടുത്താൻ ഒരു റിപ്പോർട്ടർ ശ്രമിച്ചപ്പോഴാണ് മാദ്ധ്യമപ്രവർത്തകരോട് കയർത്ത് സംസാരിച്ചത്. ഉത്തരം നൽകിയിട്ടും ഒരേ ചോദ്യം തന്നെ ആവർത്തിച്ച് ശല്യപ്പെടുത്തി. അപ്പോഴാണ് പ്രതികരിച്ചത്. മാദ്ധ്യമങ്ങളോട് കടക്ക് പുറത്ത് എന്ന് പറഞ്ഞത് പ്രതിപക്ഷമല്ല പിണറായിയാണെന്നും സതീശൻ ഓർമ്മിപ്പിച്ചു.
വിഡിയെ കൂടാതെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എയും മുഖ്യമന്ത്രിക്ക് മറുപടിയുമായി രംഗത്ത് വന്നിട്ടുണ്ട്. കടക്ക് പുറത്ത് എന്ന് മാധ്യമങ്ങളോട് ആക്രോശിച്ചയാള്‍ പ്രതിപക്ഷ നേതാവിനെ ഉപദേശിക്കുന്നത് കൗതുകമാണെന്ന് അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക് വിഡിയോയിലൂടെയാണ് ഷാഫിയുടെ പ്രതികരണം.
മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം കണ്ടിരുന്നു, പ്രതിപക്ഷ നേതാവിനുള്ള ഉപദേശങ്ങളും. 37 ദിവസങ്ങള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്. എന്നിട്ട് ചോദ്യങ്ങളിൽനിന്ന് ഒളിച്ചോടരുതെന്ന് പ്രതിപക്ഷ നേതാവിനെ ഉപദേശിക്കുന്നു. രാവിലെ നിയമസഭയിൽ ചരിത്രത്തില്‍ ഇല്ലാത്തവിധം മാധ്യമങ്ങള്‍ക്ക് വിലക്കേർപ്പെടുത്തി. സഭാ ടിവി സംപ്രേഷണം ചെയ്ത ദൃശ്യങ്ങൾ നിങ്ങൾക്കുവേണ്ടത് മാത്രം. മറ്റുള്ളത് വിലക്കാൻ ആരാണ് നിര്‍ദേശം നൽകിയത്? കേരളത്തിലെ മാധ്യമങ്ങളോട് കടക്ക് പുറത്തെന്ന് ആക്രോശിച്ചത് ആരാണ്?.
ഇന്നും 45 മിനിറ്റ് റേഡിയോ തുറന്നുവച്ചത് പോലെ വാർത്താസമ്മേളനം നടത്തി. 10 മിനിറ്റ് അങ്ങേയ്ക്ക് വേണ്ട രണ്ടു ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി. ബാക്കി എല്ലാ ചോദ്യങ്ങൾക്കുമായി അഞ്ചോ ആറോ മിനിറ്റ്. പ്രതിപക്ഷ നേതാവ് ഒരു മണിക്കൂർ 20 മിനിറ്റോളം നീണ്ടുനിന്ന വാർത്താസമ്മേളനത്തിൽ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കി. കടക്ക് പുറത്ത് എന്ന് മാധ്യമങ്ങളോട് ആക്രോശിച്ചയാള്‍ പ്രതിപക്ഷ നേതാവിനെ വിമര്‍ശിക്കുന്നതില്‍ കൗതുകം.
പയ്യന്നൂരില്‍ ഗാന്ധി പ്രതിമ അടിച്ചു തകര്‍ത്ത രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തിരിക്കുന്നു. ഡിവൈഎഫ്ഐ പ്രവർത്തകര്‍ തലയറുത്ത ഗാന്ധി പ്രതിമ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ തിരുവനന്തപുരത്തേക്ക് കൊണ്ടുവരും. നിയമസഭയില്‍ അങ്ങേയ്ക്ക് മുൻപില്‍ അത് സമര്‍പ്പിക്കും എന്നാണ് അവസാനിക്കുന്നത്.
എന്തായിരുന്നാലും ഇതൊക്കെ കേട്ടു കഴിഞ്ഞപ്പോൾ മുഖ്യന് തന്നെ തോന്നിക്കാണും വേണ്ടായിരുന്നു എന്ന്. കാരണം വഴിയേ പോയ ഏടാകൂടത്തെയാണ് ഏണി ചാരി വിളിച്ച് വരുത്തിയത്.
https://www.facebook.com/Malayalivartha






















