തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കാരായി രാജനും ചന്ദ്രശേഖരനും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഫസല്‍ വധക്കേസിലെ പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖനും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. തിങ്കളാഴ്ച രാവിലെ കണ്ണൂര്‍ കളക്ടറേറ്റിലെത്തിയാണ് കാരായി രാജന്‍ പത്രിക സമര്‍പ്പിച്ചത്. സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്‍, നേതാക്കളായ എം.വി ജയരാജന്‍, എം.പി പവിത്രന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
സു.പി.എമ്മിന് മൃഗീയ ഭൂരിപക്ഷമുള്ള പാട്യം ഡിവിഷനില്‍നിന്ന് ജില്ലാ പഞ്ചായത്തിലേക്കാണ് കാരായി രാജന്‍ മത്സരിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുപോലും കാരായി രാജന്‍ വന്നേക്കുമെന്നാണ് സൂചന. ഒരുവിഭാഗം പ്രവര്‍ത്തകര്‍ അടക്കമുള്ളവരുടെ എതിര്‍പ്പ് അവഗണിച്ചാണ് നീക്കം. തലശ്ശേരി നഗരസഭയിലേക്കാണ് കാരായി ചന്ദ്രശേഖരന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ഇവര്‍ക്ക് ജാമ്യം നല്‍കിയിരുന്നതെങ്കിലും തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നതിനുവേണ്ടി ജില്ലയില്‍ പ്രവേശിക്കാന്‍ പിന്നീട് കോടതി അനുമതി നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha