Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..


ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....


റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...


പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട്ടിക്കരഞ്ഞ് റൊണാൾഡോ


കേരളത്തിൽ ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

നാണം കെട്ട് പിണറായി... ഹാലിളകി സിപിഎമ്മും... BJPക്കും CPMനും ഒരേ ശത്രു... ബോംബെറിഞ്ഞവനെ കിട്ടിയില്ല... പോസ്റ്റിട്ടവനെ പോലീസ് തൂക്കി

02 JULY 2022 05:53 PM IST
മലയാളി വാര്‍ത്ത

സിസിടിവിയും ചില ഫേസ്ബുക്ക് അക്കൗണ്ടുകളും അടിസ്ഥാനമാക്കിയുള്ള അന്വേഷണം നടത്തിയെങ്കിലും പ്രതിയിലേക്ക് എത്താൻ ഇതേവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇതിനിടെ എകെജി സെന്റർ ആക്രമിക്കുമെന്ന് സൂചന നൽകുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ഈ പോസ്റ്റിട്ടയാളെ ചോദ്യം ചെയ്തു.

തിരുവനന്തപുരത്ത് സിപിഎം ആസ്ഥാനമായ എകെജി സെന്‍റിന് നേരെ കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടയാളെയാണ് പോലീസ് ചോദ്യം ചെയ്തത്. എകെജി സെന്ററിന് നേർക്ക് കല്ലെറിയും എന്നായിരുന്നു ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റ്. ആറ് ദിവസം മുൻപായിരുന്നു ഇയാൾ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. എകെജി സെന്ററിന് നേരെ കല്ലെറിയും, ഒരു ജനൽചില്ലെങ്കിലും പൊട്ടിക്കും, അത് ഒറ്റക്കായിരിക്കും എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.

തിരുവനന്തപുരം അന്തിയൂര്‍ കോണം സ്വദേശിയെയാണ് കസ്റ്റഡിയിലെടുത്തത്. എകെജി സെന്‍ററിന് നേരെ അജ്ഞാതന്‍ സ്ഫോടക വസ്തു എറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ടാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. കാട്ടായികോണത്തെ വാടക വീട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

നിലവിൽ പടക്കം എറിഞ്ഞയാളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. പ്രതിയെക്കുറിച്ചുള്ള സൂചനകൾക്കായി സിസിടിവി ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളും കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ അന്വേഷണം. ഇതിനിടെയാണ് അന്തിയൂർക്കോണം സ്വദേശിയുടെ പോസ്റ്റ് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്.

എന്നാൽ കേസിൽ നിർണായകമായേക്കാവുന്ന ഒരു വിവരവും ഇതുവരെ നടത്തിയ ചോദ്യം ചെയ്യലിൽ പോലീസിന് ലഭിച്ചിട്ടില്ലെന്നാണ് വിവരം. മദ്യലഹരിയിൽ ആണ് പോസ്റ്റിട്ടത് എന്നാണ് പോലീസിന് ഇയാൾ നൽകിയ മൊഴി. ഇതിന് പുറമേ ഇയാൾ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഇയാളുടെ ഫോണ്‍ ലൊക്കേഷന്‍ ആക്രമണസമയത്ത് എകെജി സെന്റര്‍ പരിസരത്തല്ല.

സംഭവസമയം ഇയാൾ മറ്റൊരു സ്ഥലത്തായിരുന്നു. ഇയാളുടെ പക്കലുള്ള വാഹനത്തിന്റെ വിശദാംശങ്ങളും പോലീസ് പരിശോധിക്കുകയാണ്. ഇയാള്‍ മുന്‍പും സമാനമായ പോസ്റ്റിട്ടിരുന്നതായി പൊലീസ് പറഞ്ഞു. എഡിജിപി വിജയ് സാക്കറെയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.

അതേസമയം , എകെജി സെന്‍റിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവം നടന്ന് ഒരു ദിവസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കാര്യമായ വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. സൈബര്‍ സെല്ലിന് കൈമാറിയ ദൃശ്യങ്ങളില്‍ നിന്നും കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങളാക്കി കൂടുതല്‍ പരിശോധനകള്‍ നടത്താനാണ് പോലീസിന്‍റെ ശ്രമം. പ്രതിയെ കണ്ടെത്താനാകാത്തത് പൊലീസിനെയും സിപിഎമ്മിനെയും വലിയ സമ്മ‍ർദ്ദത്തിലാക്കി.‌

എകെജി സെന്‍റര്‍ നല്ല പരിചയമുള്ളയാളാണ് അക്രമിയെന്നതിനാല്‍ സമീപത്തുള്ള ആള്‍ തന്നെയായിരിക്കുമെന്നും പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. സര്‍ക്കാരിനു നേതൃത്വം നല്‍കുന്ന പാര്‍ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമണം നടന്നു ഒരു ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്തത് പൊലീസിനും നാണക്കേടായി മാറിയിരിക്കുകയാണ്.

വ്യാഴാഴ്ച രാത്രി 11. 25 ഓടു കൂടിയാണ് എകെജി സെന്‍റിന് നേരെ അജ്ഞാതന്‍റെ ആക്രമണമുണ്ടായത്. പ്രധാന ഗെയിറ്റിന് മുന്നിലേക്കാണ് സ്‌ഫോടക വസ്തു എറിഞ്ഞത്. ഇരു ചക്ര വാഹനത്തിൽ എത്തിയ ആളാണ് ആക്രമണം നടത്തിയെതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്തിയിരുന്നു. എകെജി സെന്‍റിന് മുന്‍വശത്തെ മതിലിലേക്കാണ് സ്‌ഫോടക വസ്തു വന്നു വീണത്. സ്ഫോടക വസ്തു ഉപയോഗിക്കാൻ പ്രാവീണ്യമുള്ള ഒരാളാണ് അക്രമിയെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.

മിനിറ്റുകള്‍ക്കുള്ളിൽ സ്ഫോടക വസ്തുവെറിഞ്ഞ ശേഷം മിന്നൽ വേഗത്തിൽ രക്ഷപ്പെട്ട വൃക്തിക്ക്, മുമ്പ് ക്രിമിനൽ പശ്ചാലത്തുമുണ്ടാകുമെന്നാണ് പൊലീസ് നിഗമനം. അത്തരത്തിലുള്ള വ്യക്തികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടരുകയാണ്. സിപിഎം സംസ്ഥാന സമിതി ഓഫീസ് ആക്രമിച്ച് ഒരു ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാകത്ത് പൊലീസിന് മുന്നിൽ നാണക്കേടായി നിൽക്കുകയാണ്.

അതേ സമയം എകെജി സെൻറിൽ സുരക്ഷ വീഴ്ചയുണ്ടായതിനെ കുറിച്ചും സിറ്റി പൊലീസ് കമ്മീഷണർ അന്വേഷിക്കുന്നുണ്ട്. എ.കെ.ജി സെൻറർ ആക്രമണക്കേസ് അന്വേഷിക്കുന്നതിനിടെയാണ് പഴയൊരു കേസ് പ്രത്യേക സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്.

ബിജെപി സംസ്ഥാന കമ്മിറ്റി കുന്നുകുഴിയിൽ പ്രവർത്തിക്കുമ്പോള്‍ ബൈക്കിലെത്തിയ ഒരാള്‍ നാടൻ പടക്കെറിഞ്ഞിരുന്നു. മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും പ്രതിയിലേക്ക് എത്തിയില്ല. സമാനമായ സാഹചര്യമാണ് ഇപ്പോഴും ഉണ്ടായിരിക്കുന്നത്. ഈ കേസിലെ നടത്തിയിട്ടുള്ള അന്വേഷണവും തെളിവുകളും പരിശോധിക്കുന്നുണ്ട്. ബോധപൂർവ്വം സംഘർഷമുണ്ടാക്കാനുള്ള ശ്രമങ്ങളെയും പൊലീസ് തള്ളിക്കളയുന്നില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CPM- ED -Attack കാർ നന്നാക്കാൻ ഇ.ഡിയുടെ സാമ്പത്തിക സഹായം  (1 minute ago)

  ഏ​ഷ്യ-​പ​സഫി​ക് രാജ്യങ്ങളുമായി സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കുമെന്ന് പ്രധാനമന്ത്രി...  (33 minutes ago)

കേരളത്തിലെ ഏറ്റവും നീചനായ കൊലയാളി ചെന്താമരയ്ക്ക് വധ ശിക്ഷയോ; വിധി പറയൽ മാറ്റി  (39 minutes ago)

എസ്‌.ഐ.ആർ ഭാഗമായുള്ള ഡ്യൂട്ടിക്കായി സ്കൂട്ടറിൽ പോകുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച യുവതിയുടെ കുടുംബത്തിന് ഒരു കോടി രൂപ ഇൻഷുറൻസ്  (49 minutes ago)

സംസ്ഥാനത്ത് മൂന്നാംദിനവും സ്വർണവിലയിൽ ഇടിവ് ...  (1 hour ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം  (1 hour ago)

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു...  (1 hour ago)

അതിശക്തമായ മഴ... മുംബൈ നഗരത്തിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു  (1 hour ago)

ഈ രാശിക്കാർ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക!  (2 hours ago)

പന്തുകളിക്കിടെ പന്ത്രണ്ട് വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു...  (2 hours ago)

ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....  (2 hours ago)

  വർക്കല നാരായണ ഗുരുകുലത്തിലെ സ്വാമി തന്മയ സമാധിയായി...  (3 hours ago)

റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...  (3 hours ago)

പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട  (3 hours ago)

ഉംറ നിർവഹിച്ച് മടങ്ങവേ അപകടം... മലപ്പുറം സ്വദേശികളായ അമ്മയും മകളും സൗദിയിലെ ത്വാഇഫിന് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ചു...  (3 hours ago)

Malayali Vartha Recommends