Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....


റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...


പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട്ടിക്കരഞ്ഞ് റൊണാൾഡോ


കേരളത്തിൽ ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..

ആഹാ കഷ്ടം... തൈക്കാട് ഗെസ്റ്റ് ഹൗസില്‍ തണുത്ത് മരവിച്ച ചോദ്യം ചെയ്യല്‍ നീളവേ ചാനലുകാരും മടുത്തു; പിന്നാലെ മിന്നല്‍വേഗത്തില്‍ പൊലീസ്; ചോദ്യം ചെയ്തത് ഒരു കേസില്‍ അറസ്റ്റ് വേറൊരു കേസില്‍; പഴയത് പോലെ മുങ്ങാന്‍ പിസി ജോര്‍ജിനായില്ല

03 JULY 2022 08:38 AM IST
മലയാളി വാര്‍ത്ത

ഇന്നലത്തെ തൈക്കാട് ഗെസ്റ്റ് ഹൗസില്‍ പിസി ജോര്‍ജ് ചോദ്യം ചെയ്യാനെത്തുമ്പോള്‍ ചാനലുകാരാരും ഗൗനിച്ചില്ല. പിസി ജോര്‍ജിന്റെ വിടുവായത്തരം കേള്‍ക്കാന്‍ മാത്രമാണ് ചാനലുകാര്‍ എത്തിയത്. ആരും ലൈവും കൊടുത്തില്ല. എന്നാല്‍ വളരെ പെട്ടെന്ന് കാര്യങ്ങള്‍ മാറി മറിഞ്ഞു. പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്യുന്നെന്ന്. പിന്നെ ലൈവോട് ലൈവ്.

ശരിക്കും മിന്നലാക്രമണത്തിലൂടെയാണ് പിസിയെ പൊക്കിയത്. തൈക്കാട് ഗെസ്റ്റ് ഹൗസില്‍ ഇന്നലെ ചോദ്യം ചെയ്യലിനു ഹാജരാകുമ്പോള്‍, അതേ ഗെസ്റ്റ് ഹൗസ് പശ്ചാത്തലമായി മറ്റൊരു കേസ് രൂപം കൊള്ളുന്നുണ്ടെന്ന് പി.സി.ജോര്‍ജ് അറിഞ്ഞിരുന്നില്ല.



ജോര്‍ജ് മാത്രമല്ല, കേസില്‍ അറസ്റ്റ് ചെയ്യാന്‍ പൊലീസ് എത്തുന്നതുവരെ മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ ആരും അറിഞ്ഞില്ല. സ്വര്‍ണക്കടത്തു കേസില്‍ പ്രതിയായ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ മുഖ്യ സാക്ഷിയുടെ രഹസ്യമൊഴി സംബന്ധിച്ച ഊഹാപോഹങ്ങള്‍ രാവിലെ മുതല്‍ തന്നെ അന്തരീക്ഷത്തിലുണ്ടായിരുന്നു. സോളര്‍ കേസിലെ പ്രതിയാണു ഗൂഢാലോചന കേസിലെ മുഖ്യ സാക്ഷി. രാവിലെ പത്തു മണി കഴിഞ്ഞപ്പോള്‍ ചോദ്യം ചെയ്യലിനു ഗെസ്റ്റ് ഹൗസിലെത്തിയ പി.സി.ജോര്‍ജിനോട് മാധ്യമപ്രവര്‍ത്തകര്‍ സാക്ഷിമൊഴി സംബന്ധിച്ചു ചോദിച്ചു.

വളരെ ആത്മവിശ്വാസത്തോടെ പ്രതികരിച്ച ജോര്‍ജ്, മൊഴിയില്‍ കാര്യമില്ലെന്നു പറഞ്ഞ് അന്വേഷണ സംഘത്തിനു മുന്നിലേക്കു പോയി. 11 നു ചോദ്യം ചെയ്യല്‍ ആരംഭിച്ചു. 12.40നാണ് മ്യൂസിയം പൊലീസ് സോളര്‍ കേസ് പ്രതിയുടെ പീഡന പരാതി സ്വീകരിച്ചത്. പരാതികളില്‍ സാധാരണ മെല്ലെപ്പോക്ക് എന്ന ആരോപണം നേരിടാറുള്ള പൊലീസ് നേരെമറിച്ച് മാതൃകയാകുന്നതാണു പിന്നീട് കണ്ടത്. അതിവേഗം ഗെസ്റ്റ് ഹൗസിലെത്തി. പീഡനം നടന്നതായി പരാതിയില്‍ പറയുന്ന 404ാം നമ്പര്‍ മുറി പരിശോധിച്ച് മഹസര്‍ തയാറാക്കി. പീഡനം നടന്നതായി പറയുന്ന ഫെബ്രുവരി 10 ലെ വിവരങ്ങള്‍ രേഖപ്പെടുത്തിയ ഒക്യുപെന്‍സി റജിസ്റ്റര്‍ കസ്റ്റഡിയിലെടുത്തു. സാക്ഷികളുടെ മൊഴിയെടുത്തു.

പ്രതിയുടെയും പരാതിക്കാരിയുടെയും ലഭ്യമായ മൊബൈല്‍ നമ്പറുകളുടെ കോള്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്ക് അപേക്ഷയും നല്‍കി. ഇത്രയും കാര്യങ്ങള്‍ ശരവേഗത്തില്‍ പൂര്‍ത്തിയാക്കിയശേഷമാണു ജോര്‍ജിനെ കസ്റ്റഡിയിലെടുത്തത്.



അറസ്റ്റ് ചെയ്ത് പുറത്തിറങ്ങിയ പിസി ജോര്‍ജ് പറഞ്ഞത് 'അവരെ (പരാതിക്കാരിയുടെ പേര് പറഞ്ഞ്) യഥാര്‍ഥത്തില്‍ പീഡിപ്പിച്ചവരെല്ലാം സന്തോഷമായി റോഡില്‍ക്കൂടി നടക്കുന്നുണ്ട്. ആ സ്ത്രീയോട് ഏറ്റവും മാന്യമായി പെരുമാറിയ ഏക രാഷ്ട്രീയക്കാരന്‍ പി.സി.ജോര്‍ജ് ആണെന്ന് അവര്‍ നേരത്തേ പറഞ്ഞിട്ടുള്ളതാണ്. ഞാന്‍ കോടതിയില്‍ പോകും. നിരപരാധിയാണെന്നു തെളിയുമെന്നു ഞാന്‍ നൂറു ശതമാനം പറയുന്നു. ഇതുകൊണ്ടൊന്നും പിണറായി വിജയന്‍ രക്ഷപ്പെടില്ല. ഞാന്‍ ഏതായാലും ഒരു സ്ത്രീയെയും പീഡിപ്പിക്കുകയില്ല. എന്റെയടുത്തു വരുന്ന പത്രപ്രവര്‍ത്തകരായ പെണ്‍കുട്ടികളെയും മോളേ, ചക്കരേ, സ്വര്‍ണമേ എന്നല്ലാതെ ഞാന്‍ വിളിക്കാറില്ല.'

അതിന് ശേഷമാണ് പരാതിക്കാരിയുടെ പേര് പറഞ്ഞതിനെ മാധ്യമ പ്രവര്‍ത്തക ചോദ്യം ചെയ്തത്. അതോടെ ബഹളമായി. പിസി ജോര്‍ജ് പോലീസിനോടൊപ്പം പോയി.

പി.സി. ജോര്‍ജിന്റെ ഭാര്യ ഉഷ ജോര്‍ജും രംഗത്തെത്തി. കേസിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്. രാഷ്ട്രീയ വൈരാഗ്യമാണിത്. പിണറായിയുടെ പ്രശ്‌നങ്ങള്‍ പുറത്തു വരാതിരിക്കാനാണ് പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയെ വെടിവച്ചു കൊല്ലാനുള്ള ദേഷ്യമുണ്ട്. ഒരു കുടുംബം തകര്‍ക്കുന്ന പണിയാണു ചെയ്തത്. ഈ ചെയ്തതിന് പിണറായി അനുഭവിക്കും. ഒരു കുടുംബത്തെ ഇങ്ങനെ വേട്ടയാടുന്നതു ശരിയാണോ? പരാതിക്കാരി വീട്ടില്‍ വന്നിട്ടുണ്ട്. ഞാന്‍ സംസാരിച്ചിട്ടുണ്ട്. സാക്ഷിയാക്കാമെന്നു പറഞ്ഞാണു വിളിച്ചുകൊണ്ടു പോയത്. അറസ്റ്റിനെക്കുറിച്ച് സൂചന ഇല്ലായിരുന്നു. എന്നും ഉഷ പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് മൂന്നാംദിനവും സ്വർണവിലയിൽ ഇടിവ് ...  (17 minutes ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം  (28 minutes ago)

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു...  (34 minutes ago)

അതിശക്തമായ മഴ... മുംബൈ നഗരത്തിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു  (53 minutes ago)

ഈ രാശിക്കാർ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക!  (1 hour ago)

പന്തുകളിക്കിടെ പന്ത്രണ്ട് വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു...  (1 hour ago)

ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....  (1 hour ago)

  വർക്കല നാരായണ ഗുരുകുലത്തിലെ സ്വാമി തന്മയ സമാധിയായി...  (2 hours ago)

റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട  (2 hours ago)

ഉംറ നിർവഹിച്ച് മടങ്ങവേ അപകടം... മലപ്പുറം സ്വദേശികളായ അമ്മയും മകളും സൗദിയിലെ ത്വാഇഫിന് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ചു...  (2 hours ago)

 കോടതി പിരിയും വരെ പ്രതിക്കൂട്ടിൽ തടവ് ശിക്ഷ രാവിലെ മുതൽ വൈകിട്ട് വരെ നിൽപ്, 1600 രൂപ പിഴ; മുൻ എംഎൽഎ പി പി ചിത്തരഞ്ജൻ ഉൾപ്പെടെ മൂന്നു പേർക്ക് ശിക്ഷ  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്;  ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിഅനുവദിച്ചു പ്രോസിക്യൂഷൻ ഹാജരാക്കിയ പെൻഡ്രൈവ്  കോടതി നേരിട്ട് പരിശോധിക്കും, 10 പ്രതികളുടെ  (3 hours ago)

കാസർകോട് എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന പെൺകുട്ടി മരണത്തിന് കീഴടങ്ങി  (3 hours ago)

ആറ്റുകാൽ പൊങ്കാല 2027 ഫെബ്രുവരി 22ന് ...  (3 hours ago)

Malayali Vartha Recommends