കണ്ണൂർ പരിയാരത്ത് അപകടം, പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം

ദേശീയപാത പരിയാരം അലക്യം പാലത്ത് പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സഹോദരങ്ങൾ മരിച്ചു. ഇന്ന് രാവിലെ 7.15ന് ആണ് അപകടമുണ്ടായത്. പരിയാരം പാച്ചേനി സ്വദേശിനി സ്‌നേഹ (34), സഹോദരന്‍ ലോഗേഷ് എന്നിവരാണ് മരിച്ചത്.
പാച്ചേനി പൂമാലക്കാവിന് സമീപത്തെ അക്കരമ്മൽ ലക്ഷ്മണന്‍റെയും പടിഞ്ഞാറ്റപുരയിൽ ഭാനുമതിയുടെയും മക്കളാണ് ഇവർ.അപകടത്തിൽ മരിച്ച സ്നേഹയ്ക്ക് മഞ്ചേശ്വരത്തെ ഗവ. ഹയര്‍സെക്കൻഡറി സ്‌കൂളില്‍ അധ്യാപികയായി നിയമനം ലഭിച്ചിരുന്നു.
ജോലിക്ക് ചേരാൻ പോകവെയാണ് അപകടമുണ്ടായത്. സഹോദരന്‍ ലോഗേഷ് ആയിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. അപകടത്തെ തുടർന്ന് സ്‌നേഹ സംഭവസ്ഥലത്തു തന്നെ മരിച്ചു.ഉടനെ തന്നെ ലോഗേഷിനെ പരിയാരം മെഡിക്കല്‍ കോളജ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മിനിലോറിയുടെ അടിയില്‍പ്പെട്ട സ്‌നേഹയെ പരിയാരം പൊലീസും പയ്യന്നൂരില്‍ നിന്നെത്തിയ അഗ്നിശമന വിഭാഗവും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത്.
https://www.facebook.com/Malayalivartha























