Widgets Magazine
28
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിജയ്ക്ക് ഒരു മുൻ നിര നടിയുമായി അവിഹിത ബന്ധമുണ്ടെന്ന് താൻ കണ്ടെത്തി; അവിഹിത ബന്ധം തുടരില്ലെന്ന് വാക്ക് നല്‍കിയെങ്കിലും വിജയ് ആ ബന്ധം വീണ്ടും തുടർന്നു; 25 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിൽ വിവാഹമോചനം ആവശ്യപ്പെട്ട് വിജയ്‌യുടെ ഭാര്യ സംഗീത കോടതിയിൽ


ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു; വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തേക്ക്, ആയുർവേദ ചികിത്സ തേടും...


രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് മാറ്റി; വാദം മാർച്ച് 6-ന്...


മന്ത്രിക്കുപോലും തുണയാകാത്ത സർക്കാർ ആശുപത്രികൾ; അഞ്ചര മണിക്കൂർ പരിശോധിച്ചിട്ടും ഉളുക്ക് കണ്ടുപിടിക്കാനായില്ല, ഒടുവിൽ പാതിരാത്രിയിൽ ഡിസ്ചാർജ് വാങ്ങി മടക്കം! ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


വൈകാരിക പ്രതിഷേധമെന്ന് വിശദീകരണം; വിവാദ മുദ്രാവാക്യത്തിൽ ചിന്ത ജെറോമിനെതിരെ എഫ്‌ഐആർ...

വാക്കുതര്‍ക്കം കയ്യാങ്കളിയായി..... കഴക്കൂട്ടത്ത് വാക്കുതര്‍ക്കത്തിനിടെ ആക്രിക്കാരന്‍ ഗൃഹനാഥന്റെ വയറ്റില്‍ ആഞ്ഞു ചവിട്ടി, ശക്തമായ ചവിട്ടേറ്റ് നിലത്തു വീണയാളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല, ആക്രികച്ചവടക്കാരനെ കണ്ടെത്താനായി പോലീസ് തിരച്ചില്‍ തുടങ്ങി

11 JULY 2022 08:44 AM IST
മലയാളി വാര്‍ത്ത

വാക്കുതര്‍ക്കം കയ്യാങ്കളിയായി..... കഴക്കൂട്ടത്ത് വാക്കുതര്‍ക്കത്തിനിടെ ചവിട്ടേറ്റ് ഗൃഹനാഥന്‍ മരിച്ചു. കഴക്കൂട്ടത്ത് വാക്കുതര്‍ക്കത്തിനിടെയാണ് ചവിട്ടേറ്റ് ഗൃഹനാഥന്‍ മരിച്ചത്. നെട്ടയകോണം സ്വദേശി ഭുവനചന്ദ്രന്‍ (65) ആണ് മരിച്ചത്. ഒരു ആക്രിക്കാരനാണ് ഭുവനചന്ദ്രനെ ചവിട്ടിയതെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ക്കെതിരേ കേസെടുത്ത് അന്വേഷണം തുടങ്ങി.


കഴക്കൂട്ടത്ത് ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം നടന്നത്. ഭുവനചന്ദ്രന്‍ ഒരു വീട്ടില്‍ ജോലി ചെയ്യുകയായിരുന്നു. ഈ വീടിന് സമീപമുള്ള കടയില്‍ മറ്റൊരാളുമായി സംസാരിക്കുന്നതിനിടെയാണ് ആക്രിക്കാരനുമായി തര്‍ക്കമുണ്ടായത്. ഭുവനചന്ദ്രന്‍ നില്‍ക്കുന്നതിന് സമീപത്തായി ആക്രിക്കാരന്‍ തുപ്പിയത് ചോദ്യം ചെയ്തതോടെയാണ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതെന്ന് ദൃക്സാക്ഷി പറയുന്നു.

 



തര്‍ക്കത്തിനിടെ ആക്രിക്കാരന്‍ ഭുവനചന്ദ്രന്റെ വയറിന് അടിഭാഗത്തായി ചവിട്ടുകയായിരുന്നു. ശക്തമായ ചവിട്ടേറ്റ് നിലത്തുവീണ ഭുവനചന്ദ്രനെ ചുറ്റുംകൂടിയ ആളുകളാണ് കഴക്കൂട്ടത്തെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിച്ചു. ഇവിടെവച്ചാണ് മരണം സംഭവിച്ചത്.



ഭുവനചന്ദ്രനെ ചവിട്ടിയ ആക്രികച്ചവടക്കാരനെ കണ്ടെത്താനായി പോലീസ് തിരച്ചില്‍ തുടങ്ങി. വൈകാതെ ഇയാളെ പിടികൂടാനാകുമെന്ന് പോലീസ് അറിയിച്ചു. ഭുവനചന്ദ്രന്‍ നേരത്തെ കരളിന് ശസ്ത്രക്രിയ കഴിഞ്ഞ് തുടര്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. വയറിനേറ്റ ചവിട്ട് ആന്തരിക രക്തസ്രാവത്തിന് കാരണമായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹചിത്രങ്ങള്‍ പങ്കുവച്ച് വിജയ് ദേവരകൊണ്ട; ഒപ്പം ഒരു കുറിപ്പും  (25 minutes ago)

വിജയ് ദേവരകൊണ്ട രശ്മിക വിവാഹത്തെ കുറിച്ച് കല്യാണി പ്രിയദര്‍ശന്‍  (33 minutes ago)

മന്ത്രി വീണാ ജോര്‍ജ് പത്തനംതിട്ടയിലെ വീട്ടില്‍ വിശ്രമത്തില്‍  (43 minutes ago)

പൊങ്കാലയ്‌ക്കെത്തുന്ന ഭക്തര്‍ക്ക് വിശ്രമിക്കാനായി വീടുകളും മസ്ജിദുകളും തുറന്നുനല്‍കണമെന്ന് പാളയം ഇമാം  (51 minutes ago)

സ്‌കൂളില്‍ പരീക്ഷയ്‌ക്കെത്തിയ പത്താം ക്ലാസ്സുകാരി ശുചിമുറിയില്‍ പ്രസവിച്ചു  (1 hour ago)

അഭിനേതാവ് ചെയ്യുന്നതുപോലെ എഐയ്ക്ക് ചെയ്യാന്‍ സാധിക്കില്ല; എഐയെ കുറിച്ച് ജയസൂര്യ പറയുന്നത്  (1 hour ago)

കഞ്ചാവ് കൈവശം വച്ചകേസില്‍ നടന്‍ ടിനി ടോമിന്റെ മകനുള്‍പ്പെടെ 3 പേര്‍ പിടിയില്‍  (2 hours ago)

എല്‍ഡിഎഫിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നയിക്കുമെന്ന് എം.എ.ബേബി  (2 hours ago)

പിതാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ മകനു ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയും  (3 hours ago)

അതിജീവിതമാരുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ വിശദീകരണവുമായി ശ്രീലേഖ  (3 hours ago)

സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാകുന്നില്ല; സമരം കൂടുതൽ ശക്തമാക്കാൻ കെ.ജി.എം.സി.ടി.എ  (6 hours ago)

എന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കട്ടെ; ക്യാമറയുടെയും മാധ്യമങ്ങളുടെയും മുന്നില്‍ നടന്ന സംഭവത്തില്‍ ഇങ്ങനെ കള്ളം പ്രചരിപ്പിക്കുന്നത് ശരിയല്ല; മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്ക  (6 hours ago)

ചാരം ആവശ്യപ്പെട്ട് ഔഷധ കമ്പനികൾ സമീപിച്ചു; ആനക്കൊമ്പ് കത്തിക്കുന്നതിൽ വിപണന സാധ്യത പരിശോധിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ  (6 hours ago)

മൊബൈൽ ഫോണുകളിൽ നിന്ന് സിം കാർഡ് മാറ്റിയാൽ വാട്സാപ്, ടെലിഗ്രാം തുടങ്ങിയ മെസേജിങ് ആപ്പുകൾ പ്രവർത്തിക്കാത്ത 'സിം ബൈൻഡിങ്' സംവിധാനം ഉടൻ പ്രാബല്യത്തിൽ; പുതിയ ചട്ടം നടപ്പിലാക്കാൻ കാലാവധി നീട്ടിനൽകില്ലെന്ന്  (6 hours ago)

തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ബിജെപി; തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡണ്ട് കരമന ജയൻ നാളികേരം ഉടച്ച് താമര ചിഹ്നം വരച്ച് ചുമര് എഴുതി  (6 hours ago)

Malayali Vartha Recommends