പാലക്കാട് മഹിളാമോര്‍ച്ച നേതാവ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍.... ആത്മഹത്യാകുറിപ്പ് കണ്ടെത്തി, കേസെടുത്ത് പോലീസ്
പാലക്കാട് മഹിളാമോര്‍ച്ച നേതാവ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍.... ആത്മഹത്യാകുറിപ്പ് കണ്ടെത്തി, കേസെടുത്ത് പോലീസ്.സിഎന്‍ പുരം നടുവക്കാട്ടുപാളയത്ത് രമേഷിന്റെ ഭാര്യ ശരണ്യ രമേഷാണു (27) മരിച്ചത്.
രാജന്തങ്കം ദമ്പതികളുടെ മകളാണ്. മഹിളാമോര്‍ച്ച പാലക്കാട് മണ്ഡലം ട്രഷററാണ്. ഇന്നലെ വൈകിട്ടു 4നു മാട്ടുമന്തയിലെ വാടക വീടിനുള്ളിലാണു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പാലക്കാട് നോര്‍ത്ത് പൊലീസ് കേസെടുത്തു. ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ശേഷമാകും കൂടുതല്‍ നടപടിയെന്നും പൊലീസ് അറിയിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. ശരണ്യയ്ക്ക് രണ്ടു മക്കളുണ്ട് .
https://www.facebook.com/Malayalivartha