മാരകായുധങ്ങളുമായെത്തി ഭീഷണിപ്പെടുത്തി; വീടിന് തീവെച്ച് സ്ഥലം പിടിച്ചെടുത്തു; സ്വപ്‌നാ സുരേഷിന് ജോലി നല്‍കിയ അജികൃഷ്ണനെ അറസ്റ്റ് ചെയ്തു പോലീസ്; എച്ച്. ആര്‍.ഡി. എസ് സെക്രട്ടറി, മുന്‍ എസ്.എഫ്.ഐ സംസ്ഥാന സമിതി അംഗം; എസ്.എഫ്.ഐ മുഖപത്രമായ സ്റ്റുഡന്‍സിന്റെ എഡിറ്റർ; അറസ്റ്റിലായത് ചില്ലറ പുള്ളിയല്ല

സ്വര്‍ണക്കടത്ത് വിവാദത്തില്‍പ്പെട്ടു കുഴങ്ങിയ സ്വപ്‌നാ സുരേഷിന് ജോലി നല്‍കിയ എച്ച് .ആര്‍.ഡി.എസ് സെക്രട്ടറിയും മുന്‍ എസ്.എഫ്.ഐ സംസ്ഥാന സമിതി അംഗവുമായ അജികൃഷ്ണനേയും പോലീസ് പൊക്കി. ആദിവാസി ഭൂമി കയ്യേറിയെന്നാരോപിച്ചാണ് അറസ്റ്റ്. ആദിവാസി ഭൂമി കയ്യേറ്റക്കേസില്‍ പട്ടിക ജാതി പട്ടിക വര്‍ഗ ആക്രമണ നിരോധന നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഷോളയൂര്‍ പോലീസാണ് കേസെടുത്തത്.
ചീഫ് കോഡിനേറ്റര്‍ ജോയ്മാത്യുവിനേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റൊരു കേസില്‍ പരാതി നല്‍കാന്‍ ഡിവൈഎസ്.പി ആഫീസില്‍ എത്തി മടങ്ങുമ്പോള്‍ തിരിച്ചുവിളിച്ചായിരുന്നു അറസ്റ്റ്. ഷോളയൂര്‍ വട്ടലക്കിയില്‍ രാമന്‍ എന്നയാളുടെ ഭൂമി ഇവര്‍ കയ്യേറി എന്നതാണ് കേസിനാസ്പദം. മാരകായുധങ്ങളുമായെത്തി രാമനേയും ബന്ധുക്കളേയും ഭീഷണിപ്പെടുത്തി വീടിന് തീവെച്ചാണത്ര സ്ഥലം പിടിച്ചെടുത്തത്.
പരാതിക്ക് ഒരു വര്‍ഷത്തെ പഴക്കവുമുണ്ട്. എസ്.എഫ്.ഐ മുന്‍ സംസ്ഥാന സമിതി അംഗവും അവരുടെ മുഖപത്രമായി സ്റ്റുഡന്‍സിന്റെ എഡിറ്ററുമായിരുന്നു അജികൃഷ്ണന്‍. 1995-ല്‍ രൂപീകൃതമായ ഹൈറേഞ്ച് റൂറല്‍ ഡവലപ്പ് മെന്റ് സൊസൈറ്റി എന്ന എച്.ആര്‍.ഡി.എസ് കേരളം, അസം, ജാര്‍ഖണ്ട് ഉള്‍പ്പെടുയുള്ള ആദിവാസി മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തുന്ന സന്നദ്ധ സംഘടനയാണ്.
എച്.ആര്‍.ഡി.എസ് സ്വപ്‌നാസുരേഷിനെ പ്രധാന ജോലിയില്‍ നിന്ന് ഒഴിവാക്കിയെങ്കിലും അവര്‍ക്കുമേല്‍ കൂടുതല്‍ സമ്മര്‍ദം സൃഷ്ടിക്കാനാണ് ഒരു വര്‍ഷം മുമ്പെടുത്തകേസില്‍ ഇപ്പോള്‍ അറസ്റ്റുണ്ടായെതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. സ്വപ്‌നാ സുരേഷ് എ.എച്.ആര്‍.ഡി.എസില്‍ എത്തിയശേഷം അവരുടെ പ്രവര്‍ത്തന രീതിയോട് വിയോജിച്ച് പത്തിലധികം പേര്‍ രാജിനല്‍കി പുറത്തു പോയിട്ടുണ്ട്.
സ്വപ്‌നയുമായി ബന്ധപ്പെട്ട് അന്വേഷണ സംഘവും പോലീസും നിരന്തരമായി എഎച്.ആര്‍.ഡി.എസില്‍ കയറി ഇറങ്ങുന്നത് സ്ഥാപനത്തിന് ചീത്തപ്പേരുണ്ടാക്കി എന്നും മാധ്യമങ്ങള്‍ എല്ലാ ദിവസവും സ്ഥാപനത്തെത്തെപ്പറ്റി അസത്യങ്ങളും അര്‍ദ്ധ സത്യങ്ങളും പ്രചരിപ്പിക്കുകയാണെന്നുമുള്ള ആക്ഷേപം ചിലര്‍ രൂക്ഷമായി ഉന്നയിക്കുകയും ചെയ്യുന്നു.
ഈ സമ്മര്‍ദത്തിന്റെ ആക്കം കൂട്ടാന്‍ പുതിയ അറസ്റ്റും വാര്‍ത്തയും വഴിവയ്ക്കുമെന്ന ആശങ്കയും അവര്‍ക്കുണ്ട്. അതിനാല്‍ സ്വപ്നയെ ഇപ്പോഴത്തെ ചുമതലകളില്‍ നിന്നു കൂടി ഒഴിവാക്കാനുള്ള സര്‍ക്കാരിന്റെ നീക്കമായും അറസ്റ്റിനെ അവര്‍ വിലയിരുത്തുന്നുണ്ട്.
https://www.facebook.com/Malayalivartha
























