ലൈംഗിക പീഡന ആരോപണം... മഹിളാമോര്‍ച്ച നേതാവിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സോലാപൂര്‍ ബിജെപി ജില്ലാ അധ്യക്ഷന്‍ രാജിവച്ചു; രാജിവച്ചതല്ല പുറത്താക്കിയെന്ന് വാദം; താന്‍ ഹണിട്രാപ്പിന് വിധേയനായതാണെന്നാണ് നേതാവിന്റെ വാദം

മഹാരാഷ്ട്രയില്‍ ഒരു ലൈംഗിക വിവാദം പുകയുകയാണ്. മഹിളാമോര്‍ച്ച നേതാവിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ബിജെപി സോലാപൂര്‍ റൂറല്‍ ജില്ലാ പ്രസിഡന്റ് ശ്രീകാന്ത് ദേശ്മുഖ് രാജി വച്ചു. അതല്ല പാര്‍ട്ടി പുറത്താക്കിയെന്നും പറയുന്നു. ഹോട്ടല്‍ മുറിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിപ്പതോടെയാണ് നേതാവിനെതിരെ പാര്‍ട്ടിക്ക് നടപടി എടുക്കേണ്ടിവന്നത്.
വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പാര്‍ട്ടി നേതൃത്വം രാജി ആവശ്യപ്പെടുകയായിരുന്നു. താന്‍ ഹണിട്രാപ്പിന് വിധേയനായതാണെന്നാണ് ശ്രീകാന്ത് ദേശ്മുഖിന്റെ വാദം. ശ്രീകാന്ത് ദേശ്മുഖുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്ന് ആക്രമിക്കപ്പെട്ട സ്ത്രീ വീഡിയോയില്‍ പറയുന്നതായി കാണാം. ഇപ്പോള്‍ ഇയാള്‍ തന്നെ ചതിച്ചുവെന്നും മറ്റൊരു സ്ത്രീയുമായി ബന്ധത്തിലാണെന്നും ആരോപിക്കുന്നുണ്ട്.
ലൈംഗിക പീഡന ആരോപണത്തെ തുടര്‍ന്ന് സോളാപ്പൂരിലെ ബിജെപി ജില്ലാ അധ്യക്ഷന്‍ രാജിവച്ചത്. ഒരു മഹിളാ മോര്‍ച്ചാ നേതാവിന്റെ ആരോപണത്തെ തുടര്‍ന്നാണ് ജില്ലാ അധ്യക്ഷന്‍ ശ്രീകാന്ത് ദേശ്മുഖ് രാജിവച്ചത്. ഹോട്ടല്‍ മുറിയില്‍ നിന്നെടുത്ത വീഡിയോ സഹിതമാണ് വനിതാ നേതാവ് ആരോപണമുന്നയിച്ചത്.
ശ്രീകാന്ത് തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതി പറയുന്നത്. വീഡിയോ ചിത്രീകരിക്കുന്നതില്‍ നിന്ന് ശ്രീകാന്ത് യുവതിയെ തടയുന്നതും കാണാം. വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് രാജി. അതേസമയം തന്നെ ഹണിട്രാപ്പില്‍ പെടുത്തിയെന്ന് ആരോപിച്ച് ശ്രീകാന്ത് നല്‍കിയ പരാതിയില്‍ യുവതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
അതേസമയം മഹിളാമോര്‍ച്ച പാലക്കാട് മണ്ഡലം ട്രഷറര്‍ ശരണ്യ ആത്മഹത്യ ചെയ്ത കേസില്‍ പ്രജീവിനെതിരെ പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് കേസ് എടുത്തു. ആത്മഹത്യാ പ്രേരണാ കുറ്റമാണ് പ്രജീവിനെതിരെ ചുമത്തിയത്. ശരണ്യയുടെ ആത്മഹത്യാക്കുറിപ്പില്‍ പ്രജീവിനെതിരെ ആരോപണങ്ങള്‍ ഉണ്ടായിരുന്നു.
ഇതിന് പുറമെ ബന്ധുക്കളും പ്രജീവിനെതിരെ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. സംഭവത്തിന് പിന്നാലെ പ്രജീവ് ഒളിവില്‍ പോയിരുന്നു. കേസ് എടുത്ത സാഹചര്യത്തില്‍ പ്രജീവ് കീഴടങ്ങാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. ഞായറാഴ്ച വൈകീട്ടാണ് ശരണ്യയെ വീട്ടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശരണ്യയുടെ അഞ്ച് പേജുള്ള ആത്മഹത്യാക്കുറിപ്പില്‍ പ്രജീവാണ് ആത്മഹത്യക്ക് കാരണമെന്ന് വ്യക്തമാക്കുന്നുണ്ട്. പ്രജീവ് തന്നെ പലരീതിയില്‍ ഉപയോഗിച്ചു. ഒടുവില്‍ താന്‍ മാത്രം കുറ്റക്കാരിയായി. പ്രജീവിനെ വെറുതെ വിടരുതെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
അതേസമയം മഹിളാമോര്‍ച്ച പാലക്കാട് മണ്ഡലം ട്രഷര്‍ ശരണ്യയുടെ മരണവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ വിശദീകരണവുമായി ബിജെപി ജില്ലാ നേതൃത്വം. ശരണ്യയുടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്ന പ്രജീവ് എന്നയാള്‍ ബിജെപിയുടെ ബൂത്ത് പ്രസിഡന്റ് ആണെന്നുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ജില്ലാ അധ്യക്ഷന്‍ കെ.എം.ഹരിദാസ് പറഞ്ഞു.
ഇയാള്‍ക്കു പാര്‍ട്ടിയുടെ ഒരു ചുമതലയും ഇല്ല. മാത്രമല്ല റെയില്‍വേ ജീവനക്കാരനായ പ്രജീവ്, റെയില്‍വേ യൂണിയന്‍ ഭാരവാഹിയാണ് എന്നാണ് മനസിലാക്കുന്നതെന്നും ഹരിദാസ് പറഞ്ഞു. ബിജെപി പ്രവര്‍ത്തകന്‍ പ്രജീവ് കാരണമാണ് ജീവനൊടുക്കുന്നതെന്നാണ് ശരണ്യ ആത്മഹത്യാകുറിപ്പില്‍ പറയുന്നത്.
പ്രജീവ് തന്നെ ഉപയോഗപ്പെടുത്തിയെന്നും കുറ്റക്കാരി ആക്കിയെന്നും ഇതാണ് ജീവനൊടുക്കാന്‍ കാരണമെന്നും ശരണ്യ ആത്മഹത്യാ കുറിപ്പില്‍ എഴുതിവച്ചിട്ടുണ്ട്. പ്രജീവിന് പല സ്ത്രീകളുമായും ബന്ധമുണ്ടെന്നും വിവരങ്ങള്‍ തന്റെ ഫോണിലുണ്ടെന്നും ശരണ്യ പറയുന്നു. അഞ്ച് പേജുള്ള ആത്മഹത്യാ കുറിപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
"
https://www.facebook.com/Malayalivartha


























