സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസ് പോലീസ് ആസ്ഥാനമാക്കി മാറ്റിയിരിക്കുകയാണ്; അവിടെ നിന്നുള്ള ചിലരുടെ നിർദ്ദേശപ്രകാരമാണ് പോലീസ് കേസെടുക്കുന്നത്; പ്രതികൾ സി പി എം ആൾക്കാരാണെങ്കിൽ കേസ് മരവിപ്പിക്കുകയോ അവസാനിപ്പിക്കുകയോ ചെയ്യുന്നു; പല കേസുകളിലും പ്രതികൾ പോലീസിന്റെ കൺമുമ്പിലുണ്ടെങ്കിലും അവരെ ഒളിപ്പിച്ചു നിർത്തുന്നത് പോലീസാണ്; വിമർശനവുമായി ചെറിയാൻ ഫിലിപ്പ്

സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസ് പോലീസ് ആസ്ഥാനമാക്കി മാറ്റിയിരിക്കുകയാണ്. അവിടെ നിന്നുള്ള ചിലരുടെ നിർദ്ദേശപ്രകാരമാണ് പോലീസ് കേസെടുക്കുന്നത്. പ്രതികൾ സി പി എം ആൾക്കാരാണെങ്കിൽ കേസ് മരവിപ്പിക്കുകയോ അവസാനിപ്പിക്കുകയോ ചെയ്യുന്നു. പ്രമാദമായ പല കേസുകളിലും പ്രതികൾ പോലീസിന്റെ കൺമുമ്പിലുണ്ടെങ്കിലും അവരെ ഒളിപ്പിച്ചു നിർത്തുന്നത് പോലീസാണ്.
കണ്ണൂരിലെ ബോംബാക്രമണങ്ങൾ ഇപ്പോഴും ഒരു തുടർകഥയാണ്. എ കെ ജി സെന്ററിലെ പടക്കമേറ്, പിണറായിയിലെ മുഖ്യമന്ത്രിയുടെ വീടിന് സമീപത്തെ ബോംബാക്രമണം, തലശ്ശേരിയിൽ കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗ വേദിക്കരികിൽ ബോംബ് പൊട്ടിയത്, കോഴിക്കോട് സി പി എം ഓഫീസിൽ പി.മോഹനനു നേരെ നടന്ന ബോംബേറ് തുടങ്ങിയവയെക്കുറിച്ചുള്ള അന്വേഷണങ്ങൾ വഴിമുട്ടി നിൽക്കുന്നത് യഥാർത്ഥ പ്രതികളെ പോലീസിന് അറിയാവുന്നതു കൊണ്ടാണ്.രാഷ്ട്രീയവൽക്കരണം മൂലം പോലീസ് നിഷ്ക്രിയമാവുകയും നിയമവാഴ്ച തകരുകയും ചെയ്തിരിക്കുന്നു.
പാർട്ടി താല്പര്യം സംരക്ഷിക്കുന്ന ആജ്‌ഞാനുവർത്തികളായ പോലീസ് മേധാവികൾക്ക് മാത്രം ഉയർന്ന പദവിയും സ്ഥാനക്കയറ്റവും ലഭിക്കുന്നു. നിഷ്പക്ഷവും നീതിപൂർവ്വകവുമായി പ്രവർത്തിക്കുന്നവർക്ക് വാഴപ്പിണ്ടി കോർപ്പറേഷൻ എം ഡിയാകേണ്ടിവരും.ഉയർന്ന പോലീസ് ഉദ്യോഗസ്ഥന്മാരുടെ ഗ്രൂപ്പിസം മൂലം പോലീസ് സേന പല വഴിക്കാണ് നീങ്ങുന്നത്. രാഷ്ട്രീയ, ജാതി, മത താല്പര്യങ്ങൾക്കനുസരിച്ചുള്ള വിഭാഗീയതയാണ് ഇപ്പോൾ താഴേതട്ടു വരെ വ്യാപിച്ചിട്ടുള്ളത്. ഉദാഹരണ സഹിതം വസ്തുതകൾ യു ട്യൂബ് ചാനലിൽ വിശദീകരിക്കുന്നു.
https://www.facebook.com/Malayalivartha


























