വിദേശത്ത് നിന്ന് കേരളത്തില്‍ എത്തിയയാള്‍ക്ക് മങ്കി പോക്‌സിന്റെ ലക്ഷണങ്ങള്‍ ഉള്ളതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്... രോഗലക്ഷണമുള്ളയാളെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു, പരിശോധനാഫലം വൈകുന്നേരത്തോടെ...

വിദേശത്ത് നിന്ന് കേരളത്തില്‍ എത്തിയയാള്‍ക്ക് മങ്കി പോക്‌സിന്റെ ലക്ഷണങ്ങള്‍ ഉള്ളതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. രോഗലക്ഷണമുള്ളയാളെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ സാമ്പിള്‍ പരിശോധനക്ക് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതായും വൈകീട്ട് ഫലം ലഭിക്കുമെന്നും മന്ത്രി .
ഫലം വന്ന ശേഷം ഏത് ജില്ലക്കാരനാണെന്ന് വ്യക്തമാക്കും. പനിയും ശരീരത്തിലുണ്ടാകുന്ന പൊള്ളലുമാണ് മങ്കി പോക്‌സിന്റെ ലക്ഷണങ്ങളെന്നും മന്ത്രി വ്യക്തമാക്കി.
യു.എ.ഇയില്‍വെച്ച് രോഗം സ്ഥിരീകരിച്ച ആളുമായി സംസ്ഥാനത്ത് എത്തിയയാള്‍ക്ക് സമ്പര്‍ക്കമുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് മുന്‍കരുതല്‍ നടപടി സ്വീകരിച്ചത്.
രോഗലക്ഷണമുള്ള ആള്‍ക്ക് കൂടുതല്‍ ആളുകളുമായി സമ്പര്‍ക്കമില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വ്യക്തമാക്കി മന്ത്രി വീണ ജോര്‍ജ് .
"
https://www.facebook.com/Malayalivartha


























