Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

എല്ലാം മാറി മറിയുന്നു... നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രധാന തൊണ്ടിമുതലായ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് തുറന്നതാരെന്ന് കണ്ടെത്താനുള്ള അന്വേഷണം തുടരുന്നു; വിവോ ഫോണിലിട്ടു തുറന്നയാളെ കണ്ടെത്താനുള്ള അന്വേഷണം നീളുന്നത് 10 പേരിലേക്ക്

18 JULY 2022 09:33 AM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ് വല്ലാത്തൊരു വഴിത്തിരിവിലേക്കാണ് എത്തിയിരിക്കുന്നത്. നടി സംശയിച്ച പല കാര്യങ്ങളും ശരിയാണെന്ന് വരികയാണ്. ക്വട്ടേഷന്‍പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രധാന തൊണ്ടിമുതലായ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് വിവോ ഫോണിലിട്ടു തുറന്നയാളെ കണ്ടെത്താനുള്ള അന്വേഷണം 10 പേരിലേക്ക് നീളുകയാണ്.

മെമ്മറി കാര്‍ഡ് വിചാരണക്കോടതിയില്‍ കൊണ്ടുവന്ന 2021 ജൂലൈ 19ന് ഉച്ചയ്ക്കു 12.19 മുതല്‍ 12.54 വരെ ജിയോ സിം കാര്‍ഡുള്ള വിവോ ഫോണ്‍ ഉപയോഗിച്ചിരിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള 10 പേരാണു നിരീക്ഷണത്തിലുള്ളത്. ഈ ദിവസത്തെ ഇവരുടെ ഫോണ്‍ വിളി രേഖകള്‍ (സിഡിആര്‍) അന്വേഷണസംഘം പരിശോധിച്ചു തുടങ്ങി. വിവോ ഫോണില്‍ മെമ്മറി കാര്‍ഡിട്ട് 35 മിനിറ്റ് സമയം പരിശോധിച്ചിട്ടുണ്ട്.

ഇത് അബദ്ധത്തില്‍ സംഭവിച്ചതല്ല. പെന്‍ഡ്രൈവിലേക്കു പകര്‍ത്തിയിട്ടുള്ള ദൃശ്യങ്ങളാണു പ്രതിഭാഗത്തെ കാണിക്കാറുള്ളത്. ഇതിലില്ലാത്ത എന്തെങ്കിലും ദൃശ്യങ്ങള്‍ മെമ്മറി കാര്‍ഡിലുണ്ടോയെന്നറിയാനുള്ള ആകാംക്ഷയാവാം കുറ്റകൃത്യത്തിനു വഴിയൊരുക്കിയതെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

എത്രയും വേഗം തുറന്നയാളെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മെമ്മറി കാര്‍ഡ് പരിശോധിക്കാനുള്ള സ്വാതന്ത്ര്യം വിചാരണക്കോടതിയില്‍ ലഭിച്ചിരിക്കാന്‍ സാധ്യതയുള്ള കോടതി ഉദ്യോഗസ്ഥര്‍, അന്വേഷണ സംഘത്തിലെ അംഗങ്ങള്‍, അഭിഭാഷകര്‍, പ്രോസിക്യൂഷന്‍ ടീം അംഗങ്ങള്‍ എന്നിവരില്‍ സംഭവ ദിവസം കോടതിയിലെത്തിയ 10 പേരാണ് അന്വേഷണ പരിധിയിലുള്ളത്. സിഡിആറിനൊപ്പം കോടതിയിലും പരിസരത്തുമുള്ള നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും ക്രൈംബ്രാഞ്ച് പരിശോധിക്കും.

മുന്‍വിധിയില്ലാതെ അന്വേഷണം നടക്കുന്നതിനാലാണ് അന്വേഷണ സംഘത്തിലെ അംഗങ്ങളുടെ സിഡിആറും പരിശോധിക്കുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഫോണ്‍ രേഖകളുടെ പരിശോധന കഴിഞ്ഞ ശേഷം മാത്രമേ നേരിട്ടുള്ള ചോദ്യംചെയ്യലുണ്ടാവൂ.

ഒന്നാം പ്രതിയുടെ അഭിഭാഷകനു ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അനുവാദം ലഭിച്ച ദിവസം, മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും അടങ്ങിയ തൊണ്ടിമുതല്‍ പാക്കറ്റ് ട്രഷറിയില്‍നിന്നു കോടതിയിലെത്തിച്ച ഘട്ടത്തില്‍ സംഭവിച്ച സുരക്ഷാ വീഴ്ചയാണു മെമ്മറി കാര്‍ഡ് മൊബൈല്‍ ഫോണിലിട്ടു പരിശോധിക്കാന്‍ ആര്‍ക്കോ അവസരം ഒരുക്കിയത്. ഇതാരാണെന്നു കണ്ടെത്തണമെന്നു വിചാരണക്കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സ്വകാര്യതയെ ഹനിക്കുന്ന തരത്തില്‍ കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങള്‍ വിചാരണക്കോടതിയില്‍ നിന്നു ചോര്‍ന്നതായുള്ള ഗുരുതരമായ ആരോപണം കേസിലെ അതിജീവിത നേരത്തേ ഉന്നയിച്ചിരുന്നു. പെന്‍ഡ്രൈവില്‍ സൂക്ഷിച്ച ദൃശ്യങ്ങളാണു പ്രതിഭാഗത്തെ കാണിച്ചിരുന്നത്. സംഭവദിവസം വിചാരണക്കോടതിയിലേക്കു പെന്‍ഡ്രൈവ് മാത്രം കൊണ്ടുവരേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളു.

പ്രതിഭാഗത്തിനു ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ആവശ്യമില്ലാത്ത മെമ്മറി കാര്‍ഡ് കൊണ്ടുവന്നതാണു പ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കിയത്. തുടര്‍ന്നാണ് ക്വട്ടേഷന്‍ പ്രകാരം അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ നിര്‍ണായക തൊണ്ടി മുതലായ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചത് ആരാണെന്നു കണ്ടെത്തണമെന്നു വിചാരണക്കോടതി അന്വേഷണ സംഘത്തോടു നിര്‍ദേശിച്ചത്.

ദൃശ്യങ്ങള്‍ കോടതിയില്‍ പരിശോധിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ അകത്തു പ്രവേശിപ്പിക്കരുതെന്ന കര്‍ശന നിര്‍ദേശത്തോടെയാണു ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പ്രതിഭാഗത്തിനു സുപ്രീം കോടതി അനുവാദം നല്‍കിയിരുന്നത്. അതിജീവിതയുടെ സ്വകാര്യത ഉറപ്പുവരുത്താനായി വിചാരണക്കോടതിയുടെ മേല്‍നോട്ടത്തില്‍ മാത്രമേ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പാടുള്ളു എന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അതെല്ലാം ലംഘിക്കപ്പെട്ടു എന്നാണ് കാണുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (2 minutes ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (22 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (33 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (50 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (59 minutes ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (1 hour ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (1 hour ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (1 hour ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (2 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

Malayali Vartha Recommends