Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

വണ്ടിപ്പെരിയാര്‍ സത്രം എയര്‍സ്ട്രിപ്പിന്റെ ഒരു ഭാഗം മണ്ണിടിച്ചിലില്‍ തകര്‍ന്നു... എയര്‍സ്ട്രിപ്പില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്ന റണ്‍വേയോട് ചേര്‍ന്നുള്ള ഭാഗമാണ് ഇടിഞ്ഞുപോയത്, റണ്‍വേയുടെ പ്രദേശങ്ങളില്‍ വലിയ ഉറവകള്‍ രൂപപ്പെട്ടിരിക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ മണ്ണിടിച്ചില്‍ കൂടാനാണ് സാധ്യത, എയര്‍സ്ട്രിപ്പില്‍ വിമാനം ഇറങ്ങുന്നത് ആശങ്കയിലായി

18 JULY 2022 07:37 AM IST
മലയാളി വാര്‍ത്ത

വണ്ടിപ്പെരിയാര്‍ സത്രം എയര്‍സ്ട്രിപ്പിന്റെ ഒരു ഭാഗം മണ്ണിടിച്ചിലില്‍ തകര്‍ന്നു... എയര്‍സ്ട്രിപ്പില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്ന റണ്‍വേയോട് ചേര്‍ന്നുള്ള ഭാഗമാണ് ഇടിഞ്ഞുപോയത്, റണ്‍വേയുടെ പ്രദേശങ്ങളില്‍ വലിയ ഉറവകള്‍ രൂപപ്പെട്ടിരിക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ മണ്ണിടിച്ചില്‍ കൂടാനാണ് സാധ്യത, എയര്‍സ്ട്രിപ്പില്‍ വിമാനം ഇറങ്ങുന്നത് ആശങ്കയിലായി.



വണ്ടിപ്പെരിയാര്‍ സത്രം എയര്‍സ്ട്രിപ്പിന്റെ ഒരു ഭാഗം മണ്ണിടിച്ചിലില്‍ തകര്‍ന്നു. എയര്‍സ്ട്രിപ്പില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്ന റണ്‍വേയോട് ചേര്‍ന്നുള്ള ഭാഗമാണ് ഇടിഞ്ഞുപോയത്. എന്‍സിസി കേഡറ്റുകള്‍ക്ക് പരീശീലനം നല്‍കാനായി നിര്‍മാണം തുടങ്ങിയ എയര്‍സ്ട്രിപ്പില്‍ വിമാനം ഇറങ്ങുന്നത് ആശങ്കയിലായി.



മഴക്കാലത്ത് റണ്‍വേയുടെ പരിസര പ്രദേശങ്ങളിലുടെ ഒഴുകിയെത്തുന്ന വെള്ളം പോകുന്നതിന് വേണ്ടി ശാസ്ത്രീയമായ രീതിയില്‍ ക്രമീകരണങ്ങള്‍ അധികൃതര്‍ ഒരുക്കാതിരുന്നതാണ് റണ്‍വേയോട് ചേര്‍ന്നുള്ള ഭാഗം ഇടിഞ്ഞ് താഴാന്‍ കാരണമായത്. 150 അടിയോളം താഴ്ചയിലാണ് മണ്ണിടിഞ്ഞ് പോയിരിക്കുന്നത്. റണ്‍വേയുടെ വശത്തുള്ള ഷോള്‍ഡറിന്റെ ഭാഗം പൂര്‍ണമായും ഒലിച്ചുപോയി. 100 മീറ്ററിലധികം നീളത്തില്‍ ടാറിങും അടര്‍ന്നിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ 13 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. 90 ശതമാനവും ചെലവഴിച്ച് പദ്ധതി പൂര്‍ത്തിയാകാറായ സമയത്താണ് റണ്‍വേയ്ക്ക് സമീപം മണ്ണിടിഞ്ഞത്. റണ്‍വേയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ഏപ്രിലിലും ജൂണിലും പരീക്ഷണ പറക്കല്‍ നടത്തിയെങ്കിലും ചെറുവിമാനം ഇറക്കാന്‍ സാധിച്ചിരുന്നില്ല. റണ്‍വേയുടെ മുമ്പിലുള്ള ചെറുകുന്ന് ഇടിച്ച് താഴ്ത്തണമെന്ന വിദഗ്ധരുടെ നിര്‍ദേശത്തെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ഇപ്പോള്‍ വലിയ രീതിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്. നിര്‍മാണത്തിലെ അശാസ്ത്രീയത മണ്ണിടിച്ചിലിന് കാരണമായെന്നാണ് കരുതുന്നത്.

 



റണ്‍വേയുടെ പ്രദേശങ്ങളില്‍ വലിയ ഉറവകള്‍ രൂപപ്പെട്ടിരിക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ മണ്ണിടിച്ചില്‍ കൂടാനാണ് സാധ്യത. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പൊതുമരാമത്ത് വകുപ്പിന് അനാസ്ഥ സംഭവിച്ചുവെന്നാണ് ആരോപണം. വകുപ്പ് സംരക്ഷണ ഭിത്തി പണിതില്ലെന്നും ആരോപണമുണ്ട്. ഇടിഞ്ഞ ഭാഗങ്ങള്‍ കെട്ടിയെടുത്ത് പഴയ രീതിയില്‍ എത്തിക്കണമെങ്കില്‍ സര്‍ക്കാര്‍ ഇനിയും കോടികള്‍ കണ്ടെത്തേണ്ട സ്ഥിതിയാണ്. നിലവിലെ സാഹചര്യത്തില്‍ കോടികള്‍ മുടക്കി ആരംഭിച്ച ഇടുക്കി ജില്ലയുടെ സ്വപ്ന പദ്ധതിയുടെ ഭാവി തുലാസിലാണ്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (6 minutes ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (26 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (37 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (54 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (1 hour ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (1 hour ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (1 hour ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (1 hour ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (2 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

Malayali Vartha Recommends