കടയ്ക്കലില്‍ ഗര്‍ഭിണിയായ മകളെ ആക്രമിച്ച അറസ്റ്റില്‍... കടയ്ക്കല്‍, കിളിമാന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടു കൊലപാതക കേസില്‍ ഇയാള്‍ പ്രതിയാണെന്നു പൊലീസ്

കടയ്ക്കലില്‍ ഗര്‍ഭിണിയായ മകളെ ആക്രമിച്ച അറസ്റ്റില്‍... കടയ്ക്കല്‍, കിളിമാന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടു കൊലപാതക കേസില്‍ ഇയാള്‍ പ്രതിയാണെന്നു പൊലീസ് .
കടയ്ക്കല്‍ അടയമണ്‍ കൊപ്പം ചരുവിള പുത്തന്‍ വീട്ടില്‍ സതീശനെ (64) ആണ് മകളെ ആക്രമിച്ച കേസില്‍ പിടിയിലായത്. ഇയാള്‍ കടയ്ക്കല്‍, കിളിമാന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടു കൊലപാതക കേസില്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.
പരുക്കേറ്റ യുവതിയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെ ഏഴിന് കശുവണ്ടി ഫാക്ടറിയില്‍ പോയ മകളെ സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു.
സ്‌കൂട്ടറില്‍ നിന്നു വലിച്ചു താഴെയിട്ടു വയറില്‍ ചവിട്ടി എന്നാണ് കേസ്. സമീപത്തുള്ള വീട്ടില്‍ ഓടി കയറിയപ്പോള്‍ പിന്തുടര്‍ന്ന് വീണ്ടും മര്‍ദിക്കുകയും ചെയ്തു. കൊലപാതക കേസില്‍ പ്രതിയായ സതീശന്‍ ജീവപര്യന്തം ശിക്ഷ കഴിഞ്ഞ് ഇറങ്ങിയതിനു ശേഷം ഭാര്യയെയും സ്ഥിരമായി മര്‍ദിച്ചിരുന്നതായി പൊലീസ് . ഭാര്യയും മകളുമായി പിണങ്ങി കഴിയുകയാണ് സതീശന്‍. കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ കോടതി റിമാന്‍ഡിലാക്കി.
"
https://www.facebook.com/Malayalivartha



















