മൂന്നാറില്‍ തലയാര്‍ എസ്റ്റേറ്റില്‍ പരുക്കേറ്റ് വീണ കാട്ടുപോത്തിന്റെ ഇറച്ചി മുറിച്ചു കടത്താന്‍ ശ്രമിച്ച അഞ്ചു പേര്‍ വനം വകുപ്പിന്റെ പിടിയില്‍....

മൂന്നാറില്‍ തലയാര്‍ എസ്റ്റേറ്റില്‍ പരുക്കേറ്റ് വീണ കാട്ടുപോത്തിന്റെ ഇറച്ചി മുറിച്ചു കടത്താന്‍ ശ്രമിച്ച അഞ്ചു പേര്‍ വനം വകുപ്പിന്റെ പിടിയില്‍....
മൂന്ന് വയസ് തോന്നിക്കുന്ന പോത്തിന്റെ ഇറച്ചി മുറിച്ചെടുത്ത് ചാക്കിലാക്കി കൊണ്ടുപോകാനായി ശ്രമത്തിനിടെയാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്.
ഇവരുടെ പക്കല്‍ നിന്നും 150 കിലോ ഇറച്ചിയും പിടികൂടിയിട്ടുണ്ട്. തലയാര്‍ എസ്റ്റേറ്റില്‍ താമസിക്കുന്ന രാമര്‍, അമൃതരാജ്, ആനന്ദകുമാര്‍, കറുപ്പുസ്വാമി, രമേഷ് എന്നിവരെയാണ് മൂന്നാര്‍ ഫോറസ്റ്റ് റെയിഞ്ചോഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
മൂന്ന് വയസ് തോന്നിക്കുന്ന പോത്തിന്റെ ഇറച്ചി മുറിച്ചെടുത്ത് ചാക്കിലാക്കി കൊണ്ടുപോകാനായുള്ള ശ്രമത്തിനിടെയാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. അവശനിലയിലായ പോത്തിനെ നിരീക്ഷിച്ചു വരികയായിരുന്നെന്നും ഇന്നലെ രാവിലെ ചത്തുവീണപ്പോഴാണ് ഇറച്ചി ശേഖരിച്ചതെന്നുമാണ് പിടിയലായവര്‍ വനപാലകരോട് പറഞ്ഞത്.
അതേസമയം ആയുധങ്ങളും പാത്രങ്ങളും അടക്കമുള്ള സാധനങ്ങളും അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തു. കാട്ടുപോത്തിനെ ഇവര്‍ വേട്ടയാടിയതാണോയെന്ന് അന്വേഷണം നടത്താനാണ് വനം വകുപ്പ് ഒരുങ്ങുന്നത്.
" f
https://www.facebook.com/Malayalivartha



















