Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

ആശങ്കകള്‍ക്കൊടുവില്‍.... നീറ്റ് പരീക്ഷയ്ക്ക് രേഖകളുടെ പകര്‍പ്പെടുക്കാനായി പുറത്തുപോയി വിദ്യാര്‍ത്ഥി തിരിച്ചെത്താന്‍ വൈകി..... കൂട്ടിനെത്തിയ മുത്തശ്ശി ആശങ്കയിലായി, സുരക്ഷാഡ്യൂട്ടിക്ക് എത്തിയ എ.എസ്.ഐ. ബിജു ഫോണ്‍ വാങ്ങി കുട്ടിയെ വിളിച്ചു, ഗേറ്റടയ്ക്കരുതെന്നാവശ്യപ്പെട്ടിട്ടും സമയമായതിനാല്‍ ഗേറ്റ് പൂട്ടാനൊരുങ്ങവേ എത്തിയ അമലിനെയും കൂട്ടി ഗേറ്റ് ലക്ഷ്യമാക്കി ഓടി താഴുവീഴുംമുമ്പ് അമലിനെ അകത്തുകടത്തി.... ' ആക്ഷന്‍ ഹീറോ'യായി എ.എസ്.ഐ. ബിജു

18 JULY 2022 09:16 AM IST
മലയാളി വാര്‍ത്ത

ആശങ്കകള്‍ക്കൊടുവില്‍.... നീറ്റ് പരീക്ഷയ്ക്ക് രേഖകളുടെ പകര്‍പ്പെടുക്കാനായി പുറത്തുപോയി വിദ്യാര്‍ത്ഥി തിരിച്ചെത്താന്‍ വൈകി..... കൂട്ടിനെത്തിയ മുത്തശ്ശി ആശങ്കയിലായി, സുരക്ഷാഡ്യൂട്ടിക്ക് എത്തിയ എ.എസ്.ഐ. ബിജു ഫോണ്‍ വാങ്ങി കുട്ടിയെ വിളിച്ചു, ഗേറ്റടയ്ക്കരുതെന്നാവശ്യപ്പെട്ടിട്ടും സമയമായതിനാല്‍ ഗേറ്റ് പൂട്ടാനൊരുങ്ങവേ എത്തിയ അമലിനെയും കൂട്ടി ഗേറ്റ് ലക്ഷ്യമാക്കി ഓടി താഴുവീഴുംമുമ്പ് അമലിനെ അകത്തുകടത്തി.... ' ആക്ഷന്‍ ഹീറോ'യായി എ.എസ്.ഐ. ബിജു.

പരീക്ഷാഹാളിലെത്തി, പിന്നീട് രേഖകളുടെ പകര്‍പ്പെടുക്കാനായി പുറത്തേക്കുപോയ അമല്‍ എന്ന വിദ്യാര്‍ഥിയാണ് ബിജുവിനെ മുള്‍മുനയില്‍ നിര്‍ത്തിയത്. കോട്ടയം, ഇല്ലിക്കല്‍ ചിന്മയ സ്‌കൂളിലായിരുന്നു നാടകീയസംഭവം അരങ്ങേറിയത്.

 


കറുകച്ചാല്‍ സ്വദേശിയായ അമല്‍ ഇന്നലെ ഉച്ചയ്ക്കുള്ള നീറ്റ് പരീക്ഷയ്ക്ക് യഥാസമയം തന്നെ എത്തിയിരുന്നു. പരീക്ഷ തുടങ്ങാനായി കുറച്ചുസമയം മാത്രം ബാക്കിനില്‍ക്കേ, രേഖകളുടെ പകര്‍പ്പെടുക്കാനായി പുറത്തേക്കുപോയി. ഒന്നരയ്ക്ക് ഗേറ്റടയ്ക്കുമായിരുന്നു. പിന്നെ ആരെയും പരീക്ഷയെഴുതാന്‍ പ്രവേശിപ്പിക്കില്ല.

അമല്‍ തിരിച്ചെത്താന്‍ വൈകിയതോടെ കൂട്ടിനെത്തിയ മുത്തശ്ശി രാജമ്മ ആശങ്കയിലായി. അവര്‍ പരിഭ്രമത്തോടെ വിവരം കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ എ.എസ്.ഐ. എസ്.ബിജുവിനോട് പറഞ്ഞു. മുത്തശ്ശിയുടെ മനസ്സിലെ പ്രയാസം ബിജുവിനും മനസ്സിലായി. ആശങ്ക വര്‍ദ്ധിച്ചു.


അപ്പോഴേക്കും ഗേറ്റടയ്ക്കാനും ആളെത്തി. രാജമ്മയുടെ പക്കല്‍നിന്ന് ഫോണ്‍നമ്പര്‍ വാങ്ങി ബിജു, അമലിനെ വിളിച്ചു. ഗേറ്റടയ്ക്കാതിരിക്കാന്‍ അധികൃതരോടും വിവരം പറഞ്ഞു. എന്നാല്‍, സമയമായാല്‍ ഗേറ്റടയ്ക്കുമെന്ന് അവരും അറിയിച്ചതോടെ ആശങ്കയേറെയായി.



അമലിനെ അന്വേഷിച്ചുപോകാനും ആലോചിച്ചു. ഇതിനിടെ സ്‌കൂളിനുമുന്നില്‍ ഒരു ഓട്ടോറിക്ഷ എത്തിയതില്‍ അമല്‍ ഉണ്ടായിരുന്നു. ബിജു ഓടിച്ചെന്നു. കുട്ടിയെയും കൂട്ടി ഗേറ്റ് ലക്ഷ്യമാക്കി ഓടി. ഗേറ്റിന് താഴുവീഴുംമുമ്പ് അമലിനെ അകത്തുകടത്തി.

ഇതിനിടെ അമലിന്റെ അപേക്ഷ പരിശോധിക്കാനും, രക്ഷിതാവ് ഒപ്പിടേണ്ട സ്ഥലം ഒഴിഞ്ഞുകിടന്നത് ശ്രദ്ധയില്‍പ്പെടുത്താനും ബിജു മറന്നില്ല. രേഖകളുടെ പകര്‍പ്പെടുക്കാനായി സ്‌കൂളില്‍ത്തന്നെ സൗകര്യങ്ങളുണ്ടെന്നിരിക്കെ ആരോ തെറ്റിദ്ധരിപ്പിച്ചാണ് അമലിനെ പുറത്തേക്ക് പറഞ്ഞയച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (19 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (30 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (47 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (56 minutes ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (1 hour ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (1 hour ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (1 hour ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (2 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

Malayali Vartha Recommends