തൃശ്ശൂർ കിഴക്കേക്കോട്ടയിലുള്ള സ്ഥാപനത്തിൽ പോകാൻ കാറുമായി ഇറങ്ങി; വഴിമധ്യേ സുഹൃത്തുക്കളുമൊത്ത് മദ്യസത്‌കാരവും കൂത്താട്ടവും; മദ്യലഹരിയിൽ കാർ പറപ്പിച്ചു; ഇതിനിടയിൽ അതിവേഗത്തിൽ വന്ന ബി.എം.ഡബ്ള്യു കാറുമായി മത്സരയോട്ടം; അതിവേഗത്തിൽ ബി.എം.ഡബ്ള്യു. കാർ വരുന്നതു കണ്ട് എതിരെ വന്ന ടാക്സി ഡ്രൈവർ വാഹനം ഒതുക്കി; പക്ഷേ സംഭവിച്ചത്! മത്സരയോട്ടത്തിൽ പൊലിഞ്ഞത് ഒരു ജീവൻ

റോഡിൽ മത്സരയോട്ടം അറുപത്തേഴുകാരന് ദാരുണാന്ത്യം. ജീപ്പ് കാറിലിടിച്ച് അറുപത്തേഴുകാരൻ മരിച്ചു. തൃശ്ശൂർ കിഴക്കേക്കോട്ടയിലുള്ള സ്ഥാപനത്തിൽ നിന്ന് ജീപ്പുമായി ഇറങ്ങുകയായിരുന്നു പ്രതി. പ്രതിയുടെ ഉടമസ്ഥതയിലുള്ള അവണൂരിലെ സ്റ്റിച്ചിങ് സെൻററിലേക്കായിരുന്നു പോയത്. വഴിമധ്യേ ഇയാൾ സുഹൃത്തുക്കളുമൊത്ത് മദ്യസത്‌കാരം നടത്തി.
അതിന് ശേഷം മദ്യലഹരിയിലായിരുന്നു ഇയാൾ കാർ ഓടിച്ചത്. ഇതിനിടയിൽ അതിവേഗത്തിൽ വന്ന ബി.എം.ഡബ്ള്യു കാറുമായിട്ടായിരുന്നു ഇയാളുടെ മത്സരം. മത്സരയോട്ടം അപകടത്തിൽ കലാശിക്കുകയായിരുന്നു. പ്രതി ഥാർ ജീപ്പ് ഓടിച്ചത് 120 കിലോമീറ്ററിലധികം വേഗത്തിലായിരുന്നു. 60 കിലോമീറ്റർ വേഗത്തിൽ പോകാൻ മാത്രം അനുമതിയുള്ള റോഡിലാണ് മത്സരയോട്ടം നടന്നത്. ക്യാമറകൾ പരിശോധിച്ച സമയം 120 കിലോമീറ്ററിലധികം വേഗത്തിൽ ജീപ്പ് ഓടിച്ചിരുന്നെന്ന് കണ്ടെത്തുകയും ചെയ്തു.
കുറ്റൂർ ഭാഗത്ത് വെച്ച് പ്രതിയുടെ ജീപ്പിനെ ബി.എം.ഡബ്ള്യു. കാർ മറികടന്നു. അപ്പോഴായിരുന്നു മത്സരയോട്ടം തുടങ്ങിയത്. അതിവേഗത്തിൽ ബി.എം.ഡബ്ള്യു. കാർ വരുന്നതു കണ്ട് ടാക്സി ഡ്രൈവർ വാഹനം ഒതുക്കി. പക്ഷേ ഉടനെ ജീപ്പ് ടാക്സിയിൽ വന്നിടിച്ചു. ജീപ്പിന്റെ വേഗത്തിന്റെ ശക്തിയിൽ ഇടിയേറ്റ ടാക്സി അമർന്ന് അരികിലുള്ള കൈവരി തകർന്നു. പ്രതിയുടെ ലൈസൻസ് റദ്ദാക്കാൻ പോലീസ് മോട്ടോർ വാഹനവകുപ്പിനോട് ആവശ്യപ്പെടുകയുണ്ടായി.
https://www.facebook.com/Malayalivartha