ഹോട്ടല്‍ ജീവനക്കാരിയെ കയറിപ്പിടിച്ച നടന്‍ അറസ്റ്റില്‍

മയക്കുമരുന്നിന്റെ ലഹരിയില്‍ ഹോട്ടല്‍ ജീവനക്കാരിയെ കടന്നുപിടിച്ച നടനെ കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തു. കഴക്കൂട്ടം ടെക്‌നോപാര്‍ക്കിന് സമീപം ഹോട്ടലിലാണ് നടന്‍ അക്രമണം നടത്തിയത്. ജീവനക്കാരിയെ കടന്നു പിടിച്ചത് ചോദ്യം ചെയ്തപ്പോഴായിരുന്നു ആക്രമണം. തൃശൂര്‍ സ്വദേശി സിദ്ധു സന്തോഷ് റാമാണ് അറസ്റ്റിലായത്. ഇയാള്‍ സെക്കന്‍ഡ് ഷോ, ഹാങ് ഓവര്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ടെക്‌നോപാര്‍ക്കിന് സമീപത്തെ സി.എഫ്.സി റെസ്‌റ്റോറന്റില്‍ മയക്കുമരുന്ന് ലഹരിയിലായിരുന്നു അക്രമം. ഇന്നലെയെത്തി ഭക്ഷണവുമായെത്തിയ ജീവനകകകാരിയെ കടന്നു പിടിച്ചു. ജീവനക്കാര്‍ ഇഠപെട്ട് സിദ്ധുറാമിനെ പുരത്താക്കി.
ഉച്ചയോടെയെത്തിയ പ്രതി വൂണ്ടും ജീവനക്കാരിയുടെ കയ്യില്‍ കടന്നു പിടിച്ചു. മാനേജരും ഭക്ഷണം കഴിക്കാനെത്തിയ യുവാവും ചേര്‍്്‌ന് പ്രതിയെ പിടികൂടിയതോടെ അരയിലൊളിപ്പിച്ച കത്തിയെടുത്ത് ഇരുവരേയും കുത്തി. ഹോട്ടല്‍ മാനേജര്‍ സാലിം, ഭക്ഷണം കഴിക്കാനെത്തിയ സരള്‍ എന്ന യുവാവിനും കുത്തേറ്റു. സിദ്ധുറാം ചന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് ലഹരിയില്‍ ഇയാള്‍ രണ്ട് റെസ്‌റ്റോറന്റ് ജീവനക്കാരെ കുത്തി പരുക്കേല്‍പ്പിച്ചു. സരളിനാണ് സാരമായി പരുക്കേറ്റത്. ഇന്നലെ പുറത്താക്കിയതിന്റെ വൈരാഗ്യത്തിലാണ് ഇന്ന് റെസ്‌റ്റോറന്റില്‍ എത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha