കേരളാ പോലീസിന് തിരിച്ചടി, നടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട കൊക്കെയ്ന്‍ കേസിലെ പ്രതികള്‍ കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന് തെളിയിക്കാന്‍ സംവിധാനമില്ല

നടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട കൊക്കെയ്ന്‍ കേസിലെ പ്രതികള്‍ക്ക് ശുഭപ്രതീക്ഷ. പ്രതികള്‍ കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന് തെളിയിക്കാന്‍ സംവിധാനമില്ലെന്ന ഹൈദരാബാദിലെ ഫോറന്‍സിക് ലാബിന്റെ മറുപടിയാണ് കേരള പൊലീസിന് തിരിച്ചടിയായത്. ഇതോടെ അറസ്റ്റ് ചെയ്യപ്പെട്ട പല പ്രതികളും രക്ഷപ്പെടുമെന്നാണ് റിപ്പോര്‍ട്ട.
സിഗരറ്റിനൊപ്പം കലര്‍ത്തിയാണ് പ്രതികള്‍ കൊക്കെയ്ന്‍ ഉപയോഗിച്ചതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. പ്രതികള്‍ കുറ്റം ചെയ്തുവെന്നു തെളിയിക്കാന്‍ ഈ സിഗരറ്റ് കുറ്റികളും രക്ത സാംപിളുകളുമാണ് ഹൈദരാബാദിലെ സെന്‍ട്രല്‍ ഫോറന്‍സിക് ലാബിലേക്ക് പരിശോധനയ്ക്കായി പൊലീസ് അയച്ചത്.കൊക്കെയ്ന്‍ ഉപയോഗം കണ്ടെത്താന്‍ ഈ സാംപിളുകള്‍ മതിയാവില്ലെന്നും പൊലീസ് നല്‍കിയ സാംപിളുകള്‍ പരിശോധിക്കാന്‍ സംവിധാനമില്ലെന്നുമാണ് ഫോറന്‍സിക് ലാബ് അധികൃതരുടെ നിലപാട്. ഇതോടെ പ്രതികളുടെ കൊക്കെയ്ന്‍ ഉപയോഗത്തെപ്പറ്റി കോടതിയില്‍ ശാസ്ത്രീയമായി തെളിയിക്കാന്‍ പൊലീസിന് കഴിയാതെ വരും. എന്നാല്‍ ഫോറന്‍സിക് ലാബിന്റെ നടപടി കേസിനെ ബാധിക്കില്ലെന്നാണ് പൊലീസിന്റെ നിലപാട്.
കൊക്കെയ്ന്‍ കൈവശം വച്ചെന്നും വിറ്റെന്നും പ്രതികള്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്നും ലഹരിമരുന്ന് ഉപയോഗത്തെക്കാള്‍ വലിയ കുറ്റം ഇതാണെന്നുമാണ് പൊലീസിന്റെ വാദം. കേസുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്കായി സാംപിളുകള്‍ ശേഖരിച്ചതിലെ അശാസ്ത്രീയതയെപ്പറ്റി നേരത്തെ തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. ഈ വിമര്‍ശനങ്ങളെ കണ്ടില്ലെന്നു വച്ചതാണ് പൊലീസിന്റെ ഈ തിരിച്ചടിക്കു കാരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha