പശുവിന്റെ പേരില്‍ വീണ്ടും കൊല, പശുക്കളെ കടത്തിയെന്നാരോപിച്ചു ഷിംലയില്‍ ലോറി ഡ്രൈവറെ മര്‍ദ്ദിച്ചുകൊന്നു

പശുക്കളെ കടത്തിയെന്നാരോപിച്ചു ഷിംലയില്‍ ലോറി ഡ്രൈവറെ മര്‍ദ്ദിച്ചുകൊന്നു. ഉത്തര്‍പ്രദേശ് സ്വദേശിയാണ് കൊല്ലപ്പെട്ടത്. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം പൊലീസാണ് ഗുരുതരമായ നിലയില്‍ ലോറിക്കുള്ളില്‍ ഇയാളെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പരുക്ക് ഗുരുതരമായതിനാല്‍ ഇന്നു മരിച്ചു. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ലോറി തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്നു ഇയാളുടെ കൂടെയുണ്ടായിരുന്നവര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.ദാദ്രിയില്‍ പശുവിറച്ചി കഴിച്ചുവെന്നാരോപിച്ച് 50 വയസ്സുകാരനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതിനു പിന്നാലെയാണ് ഈ സംഭവം. കഴിഞ്ഞ മാസം 28 നാണ് മുഹമ്മദ് ഇഖ്‌ലാഖിനെ ജനക്കൂട്ടം മര്‍ദ്ദിച്ചുകൊന്നത്. അതിന്റെ മുറിവ് മാറുന്നതിന് പിന്നാലെയാണ് അടുത്ത സംഭവം ഉണ്ടായിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha