56 പേരെ ഒരേ സമയം ചികിത്സിച്ച് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരും ജീവനക്കാരും മാതൃകയായി

ബസപകടത്തില്‍ പരിക്കേറ്റുവന്ന 56 പേരെ ഒരു പരാതിക്കും ഇടനല്‍കാത്ത വിധം ഒരേ സമയം ചികിത്സിച്ച് തിരുവനന്തപുരം ഗവ. മെഡിക്കള്‍ കോളേജ് ഡോക്ടര്‍മാരും ജീവനക്കാരും മാതൃകയായി.
ഇന്നുച്ചയ്ക്ക് തിരുവന്തപുരം വട്ടപ്പാറയ്ക്കും വേറ്റിനാടിനും ഇടയിലുള്ള സ്ഥലത്താണ് അപകടമുണ്ടായത്.തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്ക് പോയ കെ.എസ്.ആര്‍.ടി.സി. ബസും ചാലക്കുടിയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് വന്ന സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ നിരവധി പേര്‍ക്ക് പരിക്കുപറ്റി. ഉടന്‍ തന്നെ നാട്ടുകാരും പോലീസും ചേര്‍ന്ന് അപകടത്തില്‍ പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു.
ഗുരുതരമായി പരിക്കേറ്റവര്‍ ഉള്‍പ്പെടെ 56 പേരെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. അപകട വിവരം അറിഞ്ഞ ഉടന്‍ തന്നെ പരിക്കേറ്റവര്‍ക്ക് വേണ്ട എല്ലാ അടിയന്തിര സഹായവും മെഡിക്കല്‍ കോളേജില്‍ അധികൃതര്‍ ഒരുക്കിയിരുന്നു.
ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ശ്രീനാഥിന്റെ നേതൃത്വത്തില്‍ ഓര്‍ത്തോപീഡിക്, സര്‍ജറി,ഫേഷ്യോ മാക്‌സിലറി, മെഡിസിന്‍ വിഭാഗങ്ങളിലെ മുപ്പതോളം ഡോക്ടര്‍മാര്‍ ചികിസ്തിക്കാനുണ്ടായിരുന്നു. ഒരു പരാതിയ്ക്കും ഇടവരുത്താതെ ഒരു മണിക്കൂറിനുള്ളില്‍ 30 പേര്‍ക്ക് സി.ടി. സ്‌കാന്‍ എടുത്തു.
എട്ടു പേര്‍ക്ക് സാരമായ പരിക്കുണ്ടെങ്കിലും എല്ലാവരും അപകടനില തരണം ചെയ്തതായി മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. നിസാര പരിക്കേറ്റവരെ പ്രാഥമിക ചികിത്സ നല്‍കി പറഞ്ഞുവിട്ടു.
ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും സമയോചിതമായി ഇടപെട്ടെന്ന് അടൂര്‍ കൊടുമണ്‍ സ്വദേശി എന്‍.എം. രാജ് (70) പറഞ്ഞു. മികച്ച അടിയന്തിര ചികിത്സ ലഭ്യമാക്കിയത് ആസ്വാസമായെന്ന് മല്ലപ്പള്ളിയിലെ പ്രസാദ് (45) പറഞ്ഞു.
അപകടത്തില്‍ പരിക്കേറ്റവര്‍ ഇവരാണ്
1. ചാക്കോ കെ.എം. (56) കോട്ടയം
2. അനിത (40) തോട്ടക്കാട്
3. വിജയകുമാരി (40) ചെങ്ങന്നൂര്‍
4. ഷെറിന്‍ (30) തലയോലപ്പറമ്പ്
5. രാഹുല്‍ (21)കൊട്ടാരക്കര
6. ജെയിംസ് (20) കൊല്ലം
7. നിസാമുദ്ദീന്‍ (53) കുളത്തൂപ്പുഴ
8. സുദര്‍ശനന്‍ (49) ആയൂര്‍
9. സലീന (37) കുളത്തൂപ്പുഴ
10. രാജശേഖരന്‍ (29) മാര്‍ത്താണ്ഡം
11. അനസ് (30) അഞ്ചല്‍
12. ഗോപകുമാര്‍ (35) കരമന
13. അജിത് (19) മാര്‍ത്താണ്ഡം
14. കൗസല്യ (40) പന്തളം
15. കാര്‍ത്തിക (22) വാളകം
16. ബാബു (60) പട്ടാഴി
17. ജെറി മറിയം ജേക്കബ് (27) വെണ്‍പാലവട്ടം
18. സൗമ്യ (28) പന്തളം
19. ദീപ (34) കുന്നിക്കോട്
20. ശശികുമാര്‍ (53) പാലക്കാട്
21. ബിനേഷ് പ്രഭാകരന്‍ (34) പാലോട്
22. വിജയകുമാര്‍ (51) ചടയമംഗലം
23. സബീന (40)എഴംകുളം
24. സലീന (38) എഴംകുളം
25. ലത്തീഫ (39) അഞ്ചല്‍
26. റെജീന (35) അഞ്ചല്‍
27. വിജിത (36) പാപ്പനംകോട്
28. എന്‍.എം. രാജ് (70) കൊടുമണ്‍
29. സന്തോഷ് (38) ചേര്‍ത്തല
30. ബാബുക്കുട്ടി (60) പട്ടാഴി
31. ജോമോന്‍ (26) പത്തനംതിട്ട
32. പ്രശാന്ത് കുമാര്‍ (45) മല്ലപ്പള്ളി
33. ചെല്ലമ്മ (56) കൊട്ടാരക്കര
34. വിപിന്‍ (22) കൊട്ടാരക്കര
35. രാജമ്മ (56) പന്തളം
36. ജമാല്‍ (50)
37. സുനിത (25) പട്ടാഴി
38. കുഞ്ഞമ്മ(70) മണ്ണന്തല
39. നിര്‍മ്മല (42) അടൂര്‍
40. ഗിരീഷ് (36) തലവൂര്‍
41. ഗോഗുല്‍ (19) കൊല്ലം
42. സലീന (35) അഞ്ചല്‍
43. ആമിന ബി.വി. (63) പുനലൂര്‍
44. നൗഷാദ് (37) പുനലൂര്‍
45. ജലീല (27) പുനലൂര്‍
46. രാജേന്ദ്രകുമാര്‍ (58) പുത്തൂര്‍
47. പ്രസാദ് (45) കോട്ടയം
48. ഐശ്വര്യ (29) കുന്നുകുഴി
49. പ്രസാദ് (45) കോട്ടയം
50. ബിജു (38) ചാലക്കുടി
51. സാജന്‍ (53)
52. ദര്‍ശന (29) അഞ്ചല്‍
53. ഗിരീഷ് (36) തലവൂര്‍
54. സുന്ദരന്‍ (49) അഞ്ചല്‍
55. വിജയകുമാരി (40) ചെങ്ങന്നൂര്‍
56. രാജമ്മ (70) പുന്നക്കുളം
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha