കോണ്‍ഗ്രസ് വിമതര്‍ക്കെതിരെ അന്ത്യശാസനവുമായി സുധീരനും രമേശ് ചെന്നിത്തലയും, പത്രിക പിന്‍വലിക്കാത്തവര്‍ കോണ്‍ഗ്രസിലുണ്ടാവില്ലെന്ന് നേതാക്കള്‍

നിശ്ചിത സമയത്തിനുളളില്‍ പത്രിക പിന്‍വലിക്കണമെന്ന് തദ്ദേശ തിരഞ്ഞെടുപ്പിലെ വിമത സ്ഥാനാര്‍ഥികള്‍ക്ക് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ അന്ത്യശാസനം നല്‍കി. പത്രിക പിന്‍വലിക്കാതിരുന്നാല്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്നും സുധീരന്‍ മുന്നറിയിപ്പു നല്‍കി. ശനിയാഴ്ച വൈകിട്ട് നാല് മണിവരെയാണ് പത്രിക പിന്‍വലിക്കാനുളള സമയം.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കു പിന്നാലെയാണ് വിമതര്‍ക്കു മുന്നറിയിപ്പുമായി സുധീരനും രംഗത്തെത്തിയത്. പത്രിക പിന്‍വലിക്കാത്ത വിമതര്‍ കോണ്‍ഗ്രസില്‍ തുടരില്ലെന്ന് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പത്രിക നല്‍കിയ വിമതര്‍ക്കെതിരെ മുന്നറിയിപ്പുമായി ഇന്നലെയാണ് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ രംഗത്തെത്തിയത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അംഗീകരിച്ച ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ നല്‍കിയ നാമനിര്‍ദ്ദേശ പത്രിക നല്‍കിയിരിക്കുന്ന എല്ലാ കോണ്‍ഗ്രസുകാരും അവരുടെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നാളെ നിശ്ചിത സമയത്തിനുള്ളില്‍ ഇത്തരത്തിലുള്ളവര്‍ തങ്ങളുടെ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചില്ലെങ്കില്‍ കര്‍ശനമായ അച്ചടക്ക നടപടികള്‍ നേരിടുമെന്നും സുധീരന്‍ പറഞ്ഞു.
നേരത്തെ വിമതര്‍ക്കെതിരെ ആഭ്യന്തരന്ത്രി രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. അത്തരക്കാര്‍ ഇനി പാര്‍ട്ടിയിലുണ്ടാകില്ലെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. കഴിഞ്ഞ തവണ റിബലായി മത്സരിച്ചവര്‍ക്ക് ഇത്തവണ സീറ്റ് നല്‍കിയില്ല. ഇത്തവണ റിബലായി മത്സരിക്കുന്നവര്‍ ഇന്ന് പത്രിക പിന്‍വലിച്ചില്ലെങ്കിന്‍ നാളെമുതല്‍ അവര്‍ കോണ്‍ഗ്രസ്‌കാരല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha