കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ 20ന് പണിമുടക്കും; സമരത്തില്‍ നിന്ന് പിന്മാറണമെന്ന് മന്ത്രി

കെ.എസ്.ആര്‍.ടി.സി.യില്‍ ഒരുവിഭാഗം ജീവനക്കാര്‍ 20ന് പണിമുടക്കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനാലാണ് കെ.എസ്.ആര്‍.ടി.ഇ.എ.യുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ പണിമുടക്കുന്നത്. അതേസമയം, സമരത്തില്‍നിന്ന് പിന്മാറണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, ശമ്പളവര്‍ധന നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. ശമ്പളവര്‍ധനയടക്കമുള്ള കാര്യങ്ങളില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തീരുന്നമുറയ്ക്ക് ചര്‍ച്ചയാകാമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. പ്രാഥമിക ചര്‍ച്ചപോലും തുടങ്ങാത്ത സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.ഇ.എ. നേതാക്കള്‍ ചര്‍ച്ച ബഹിഷ്‌കരിക്കുകയായിരുന്നു. സൂപ്പര്‍ ക്ലാസ് ബസുകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കുകവഴി സ്വകാര്യമേഖലയെ സഹായിക്കുകയാണ് സര്‍ക്കാറെന്ന് അവര്‍ ആരോപിച്ചു.
സാമ്പത്തികബാധ്യതകള്‍ കുറച്ച് കോര്‍പ്പറേഷന്‍ കരകയറാനൊരുങ്ങുമ്പോള്‍ തൊഴിലാളികള്‍ സമരത്തിനൊരുങ്ങുന്നത് പൊതുജനതാത്പര്യത്തിനെതിരാണെന്ന് മന്ത്രി പറഞ്ഞു. ശമ്പളപരിഷ്‌കരണത്തിനുള്ള ഡിമാന്റ് നോട്ടീസ് ജീവനക്കാര്‍ നല്‍കുന്ന മുറയ്ക്ക് ചര്‍ച്ച തുടങ്ങും. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണകാര്യത്തില്‍ തീരുമാനമായശേഷമാണ് പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കാര്യം പരിഗണിക്കാറ്.
എം പാനല്‍, സി.എല്‍.ആര്‍. ജീവനക്കാരുടെ ശമ്പളം ഫിബ്രവരിയില്‍ വര്‍ധിപ്പിച്ചിരുന്നു. കോര്‍പ്പറേഷന്റെ നഷ്ടം 627 ല്‍ നിന്ന് 305 കോടിയായി കുറക്കാനായിട്ടുണ്ട്. പ്രതിമാസ വരവുചെലവില്‍ 105 കോടിയുടെ അന്തരമുണ്ടായിരുന്നത് 42 കോടിയായും കുറഞ്ഞു. നിത്യവരുമാനം ഏഴുകോടിക്ക് മുകളില്‍ എത്തിക്കാനുള്ള ശ്രമം നടന്നുവരികയാണ്. 92 ഡിപ്പോകള്‍ക്ക് വരുമാനത്തിന് ക്വാട്ട നിശ്ചയിച്ചുനല്‍കി. 512 പുതിയ ബസുകള്‍ നിരത്തിലിറക്കി. 228 എണ്ണം നിര്‍മാണ ത്തിലാണ്. തിരുവനന്തപുരം, തിരുവല്ല, അങ്കമാലി, കോഴിക്കോട് ടെര്‍മിനലുകളിലെ സ്ഥലം ഓപ്പണ്‍ ടെന്‍ഡറിലൂടെ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























