പിന്‍സീറ്റ് യാത്രക്കാരും ഹെല്‍മറ്റ് ധരിക്കണം, സര്‍ക്കാരിന്റെ അപ്പീലിന് സ്റ്റേയില്ല

ഇരുചക്രവാഹനങ്ങളില്‍ ഇനിമുല്‍ല്‍ പിന്‍സീറ്റ് യാത്രക്കാരും ഹെല്‍മറ്റ് ധരിക്കണം. പിന്‍സീറ്റിലെ യാത്രക്കാര്‍ക്കും ഹെല്‍മറ്റ് ധരിക്കണമെന്ന ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ അനുവദിച്ചില്ല. എന്നാല്‍ സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരായ സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഫയലില്‍ സ്വീകരിച്ചു.
സര്‍ക്കാരിന്റെ അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിച്ചെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഉത്തരവ് സ്‌റ്റേ ചെയ്യാനാകില്ലെന്നും വിശദമായ വാദം കേട്ടതിന് ശേഷം മാത്രമേ അന്തിമവിധി പുറപ്പെടുവിക്കാനാകൂ എന്നും കോടതി വ്യക്തമാക്കി. ഉത്തരവു നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതുമൂലമാണ് 2003 ഒക്ടോബര്‍ 13ന് സര്‍ക്കാര്‍ കൊണ്ടുവന്ന മോട്ടോര്‍വാഹന ചട്ടം ഭേദഗതി ചെയ്തതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പിന്‍സീറ്റുകാര്‍ക്ക് ഇളവ് അനുവദിച്ചു സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന മോട്ടോര്‍വാഹന ചട്ട ഭേദഗതി കഴിഞ്ഞ മാസമാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. ഇനിയൊരുത്തരവു വരെയാണു സ്‌റ്റേ.
പിന്‍സീറ്റുകാരും ഹെല്‍മറ്റ് ധരിക്കണമെന്ന കേന്ദ്ര മോട്ടോര്‍വാഹന നിയമത്തിനു വിരുദ്ധമായ ചട്ടഭേദഗതി പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്നു വിലയിരുത്തിയായിരുന്ന നടപടി. ഇരുചക്രവാഹനമോടിക്കുന്നവരും യാത്രചെയ്യുന്നവരും ഹെല്‍മറ്റ് ധരിക്കണമെന്നാണു കേന്ദ്രനിയമം 129ാം വകുപ്പിലെ പ്രധാന നിബന്ധന. രോഗികള്‍ക്കും സിഖുകാര്‍ക്കും മാത്രമാണ് ഇളവു നല്‍കാവുന്നത്. ഇതിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധമുയര്‍ന്നു.
ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇളവ് കൊണ്ടുവന്നു. എന്ാല്‍ 2003 ഒക്ടോബര്‍ 13ലെ വിജ്ഞാപനത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന 347 എ ചട്ടഭേദഗതി കേന്ദ്ര നിയമത്തിനു ഘടകവിരുദ്ധമാണ്. കേന്ദ്ര നിയമവ്യവസ്ഥ നടപ്പാക്കാമെന്നു 2003ല്‍ സര്‍ക്കാര്‍ സമ്മതിച്ചതാണെന്നായിരുന്നു സിംഗിള്‍ ബഞ്ച് ഉത്തരവ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























