തെരുവുനായയുടെ ആക്രമണം തുടരുന്നു, കോഴിക്കോട് പിഞ്ചുകുഞ്ഞിനെ വീട്ടില്‍ക്കയറി കടിച്ചു പരിക്കേല്പ്പിച്ചു

തെരുവുനായ പിഞ്ചുകുഞ്ഞിനെ വീട്ടില്‍ക്കയറി കടിച്ച് പരിക്കേല്‍പിച്ചു. കോഴിക്കോട് ഇരിങ്ങല്ലൂര്‍ എളവന അഷ്‌റഫ്ഷവാനിയ ദമ്പതികളുടെ ഇളയമകന്‍ അഹമ്മദ് ഐദീനാണ് (രണ്ടര) വെള്ളിയാഴ്ച ഉച്ചക്ക് വീടിന്റെ വരാന്തയില്‍വെച്ച് നായയുടെ ആക്രമണത്തിനിരയായത്.
കുഞ്ഞിന്റെ ചുണ്ടിനാണ് കടിയേറ്റത്. കരച്ചില്‍കേട്ട് ഓടിയത്തെിയ ഷവാനിയ നായയെ ആട്ടിയോടിച്ചാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. വീട്ടിലെ മറ്റുള്ളവര്‍ ജുമുഅ നമസ്‌കാരത്തിനുപോയ സമയത്താണ് സംഭവം. കടിയേറ്റ ഐദീനെ മെഡിക്കല്‍ കോളജില്‍ പ്രാഥമിക ശുശ്രൂഷക്കുശേഷം സ്വകാര്യ ആശുപത്രിയിലേക്കുമാറ്റി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























