കോഴിക്കോട് നിയന്ത്രണം വിട്ട ബസ് ബൈക്കിലിടിച്ച് ബസിനു തീപിടിച്ചു, യാത്രക്കാര്‍ കുറവായതിനാല്‍ വന്‍ അപകടം ഒഴിവായി

കോഴിക്കോട് മാവൂര്‍ റോഡില്‍ നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി ബസ് എതിര്‍ദിശയില്‍ വന്ന ബൈക്കിനിടിച്ചു തീപിടിച്ചു. അപകടത്തില്‍ നാലുപേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റ ഒരാളുടെ നിലഗുരുതരമാണ്. ഇദ്ദേഹത്തെ തിരിച്ചറിഞ്ഞിട്ടില്ലെന്നു പോലീസ് പറഞ്ഞു.
ബസില്‍ യാത്രക്കാര്‍ കുറഞ്ഞതിനാല്‍ വന്‍ അപകടം ഒഴിവായി. ഇന്നലെ വൈകുന്നേരം 3:15നാണ് നഗരത്തെ ഞെട്ടിച്ച അപകടം. അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ അരക്കിണര്‍ സ്വദേശി ആലിക്കോയ, എലത്തൂര്‍ പടിഞ്ഞാറെ തട്ടാരത്ത് റസാഖ്, ബസ് െ്രെഡവര്‍ വിജയകുമാര്‍ എന്നിവര്‍ക്കാണു പരുക്കേറ്റത്. മറ്റൊരു ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതിമാര്‍ക്കു നിസാര പരിക്കേറ്റു. കെഎസ്ആര്‍ടിസി സ്‌റാന്‍ഡില്‍നിന്നു മലപ്പുറത്തേക്കു പുറപ്പെട്ട ടൗണ്‍ ടു ടൌണ്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ബസിനടിയില്‍പ്പെട്ട കെഎല്‍11 എകെ 4975 ബൈക്കില്‍നിന്നാണു തീപടര്‍ന്നത്. ബൈക്കിന്റെ പെട്രോള്‍ ടാങ്ക് തകര്‍ന്നു തീപിടിച്ചു ബസിലേക്കു പടരുകയായിരുന്നു. നിമിഷനേരംകൊണ്ട് ബൈക്ക് പൂര്‍ണമായും ബസ് ഭാഗികമായും കത്തിനശിച്ചു. ബസിന്റെ ഡീസല്‍ ടാങ്കിനു ചോര്‍ച്ചയുണ്ടായതും തീ ആളിക്കത്താന്‍ ഇടയാക്കി. മലപ്പുറത്തേക്കുള്ള യാത്രക്കാരെ കയറ്റുന്നതിനു കെഎസ്ആര്‍ടിസി സ്‌റാന്‍ഡില്‍നിന്നു പുതിയ സ്‌റാന്‍ഡിലേക്കു പുറപ്പെട്ടതായിരുന്നു ബസ്.
ബീച്ച്, വെള്ളിമാടുകുന്ന്, മീഞ്ചന്ത എന്നിവിടങ്ങളില്‍നിന്ന് അഞ്ച് യൂണിറ്റ് ഫയര്‍ ഫോഴ്‌സെത്തി 10 മിനിറ്റിനകം തീ അണയ്ക്കുകയായിരുന്നു. െ്രെഡവറും കണ്ടക്ടറുമടക്കം നാലു പേര്‍ മാത്രമായിരുന്നു ബസിലുണ്ടായിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























