പതിനൊന്നാം വയസ്സില്‍ ബലാത്സംഗത്തോട് എതിരിട്ട് മരണം വരിച്ച വിശുദ്ധ മരിയ ഗൊരേത്തിയുടെ തിരുസ്വരൂപം ദര്‍ശിക്കാന്‍ എത്തുന്നത് പതിനായിരങ്ങള്‍

കത്തോലിക്കാ സഭയുടെ വിശുദ്ധയായ മരിയ ഗൊരേത്തിയുടെ തിരുസ്വരൂപം വണങ്ങാന്‍ എത്തുന്നത് പതിനായിരങ്ങള്‍. പതിനൊന്നാം വയസ്സില്‍ ബലാത്സംഗത്തെ ചെറുത്തുനിന്ന് മരണം വരിക്കുകയും പിന്നീട് കത്തോലിക്കാ സഭയുടെ വിശുദ്ധയായി മാറുകയായിരുന്നു മരിയ ഗൊരേത്തി. ഒര്‍ലാന്‍ഡ് പാര്‍ക്കിലെ സെന്റ് ഫ്രാന്‍സിസ് അസീസി പള്ളിയില്‍ സൂക്ഷിച്ചിട്ടുള്ള തിരുസ്വരൂപം കാണാന്‍ എത്തുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. കന്യകാത്വം, പെണ്‍കുട്ടികള്‍, കുമാരികള്‍, ദാരിദ്ര്യം, ക്ഷമാശീലം, ബലാത്സംഗത്തിന്റെ ഇരകള്‍ തുടങ്ങിയവയുടെയൊക്കെ മധ്യസ്ഥയാണ് ഈ വിശുദ്ധ.
ഒരു മെഴുക് പ്രതിമയ്ക്കുള്ളിലാണ് വിശുദ്ധയുടെ ശരീരാവശിഷ്ടങ്ങള്‍ സൂക്ഷിച്ചിട്ടുള്ളത്. ചില്ലുകൂട്ടില്‍ അടച്ചിടച്ചിട്ടുള്ള തിരുസ്വരൂപം കാണാന്‍ ബുധനാഴ്ച മുതല്‍ വിശ്വാസികളുടെ പ്രവാഹമാണ്. ഇറ്റലിക്കാരിയായ മരിയ ഗൊരോത്തിയെ 1950ലാണ് റോമന്‍ കത്തോലിക്കാ സഭ വിശുദ്ധയായി പ്രഖ്യാപിച്ചത്.
11ാം വയസ്സിലാണ് മരിയ ഗൊരേത്തിയെ അയല്‍ക്കാരനായ അലസാന്‍ഡ്രോ സെറേനെല്ലി കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്യാനൊരുങ്ങിയത്. തന്നെ കൊന്നാലും വഴങ്ങിത്തരില്ലെന്ന് പ്രഖ്യാപിച്ച മരിയ ഗൊരേത്തിയെ 14 വട്ടമാണ് അലസാന്‍ഡ്രോ കുത്തിയത്. മരണക്കിടക്കയില്‍ കിടക്കുമ്പോള്‍ മരിയ തന്നെ കുത്തിവീഴ്ത്തിയ അലസാന്‍ഡ്രോയ്ക്ക് മാപ്പുനല്‍കിയിരുന്നു.
അലസാന്‍ഡ്രോയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയും 30 വര്‍ഷത്തേയ്ക്ക് ശിക്ഷിക്കുകയും ചെയ്തു. ജയിലില്‍വച്ച് മാനസാന്തരം വന്ന അലസാന്‍ഡ്രോ പിന്നീടുള്ള കാലം ഒരു സുവിശേഷ പ്രവര്‍ത്തകനായി ജീവിച്ചു. 1970ല്‍ 87ആം വയസ്സിലാണ് അലസാന്‍ഡ്രോ മരിക്കുന്നത്.
1950ല്‍ കത്തോലിക്കാ സഭ മരിയ ഗൊരേത്തിയെ വിശുദ്ധയായി പ്രഖ്യാപിച്ചു. ജൂലൈ ആറാം തീയതിയാണ് മരിയ ഗൊരേത്തിയുടെ ഓര്‍മദിനം. സെപ്റ്റംബറില്‍ അമേരിക്കയിലെത്തിയ തിരുസ്വരൂപം ഇപ്പോള്‍ രാജ്യവ്യാപകമായ പ്രദര്‍ശന യാത്രയിലാണ്. യു.എസ്. ആഭ്യന്തര സുരക്ഷാവിഭാഗമാണ് തിരുസ്വരൂപത്തിന് സുരക്ഷ ഒരുക്കിയിട്ടുള്ളത്. ആറ് സുരക്ഷാ ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























