വിദ്യാലയങ്ങളിലെ കന്റീനുകളില്‍ കന്റീന്‍ നയം നടപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

പൊണ്ണത്തടിയ്ക്കും ജീവിതശൈലീ രോഗങ്ങള്‍ക്കും കാരണമാകുന്ന വറപൊരി ജങ്ക്ഫുഡ് ഭക്ഷണക്രമത്തിനു രാജ്യത്തെ വിദ്യാലയങ്ങളില്‍ നിരോധനം വരും. ഇനി മുതല്‍ വിദ്യാലയങ്ങളിലെ കന്റീനുകളില്‍ കന്റീന്‍ നയം നടപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. കന്റീനുകളില്‍ തയ്യാറാക്കുകയും വില്‍ക്കുകയും ചെയ്യുന്ന ഭക്ഷണത്തെ സംബന്ധിച്ച് പുതിയ നയത്തില്‍ വിശദീകരിക്കുന്നു.
പൊതു ജനങ്ങളുടെ അഭിപ്രായ ശേഖരണത്തിനായി ഫുഡ് സേഫ്ടി ആന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റിയുടെ (എഫ്എസ്എസ്എ) വെബ്‌സൈറ്റില്‍ ഇതു സംബന്ധിച്ച വിജ്ഞാപനം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു. രാജ്യമെങ്ങും വിദ്യാലയങ്ങളില്‍ ജങ്ക് ഭക്ഷണത്തിനു നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് ഈ വര്‍ഷം മാര്‍ച്ചില്‍ ഡല്‍ഹി ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. മൂന്നു മാസത്തിനകം ഇതു നടപ്പാക്കണമെന്നായിരുന്നു എഫ്എസ്എസ്എയോടുള്ള കോടതിയുടെ നര്‍ദേശം. ഇതു വൈകുന്നുവെന്നു പരാതി ഉയര്‍ന്നപ്പോഴാണ് വിദഗ്ധരെ ഉള്‍പ്പെടുത്തി പുതിയ നിര്‍ദേശങ്ങളുമായി ദേശീയ ഭക്ഷ്യസുരക്ഷാ സംഘടന രംഗത്തെത്തിയത്.
കരടു വിജ്ഞാപനത്തെ ന്യൂഡല്‍ഹി ആസ്ഥാനമായ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വിയണ്‍മെന്റ് മേധാവി സുനിതാ നാരായണ്‍ സ്വാഗതം ചെയ്തു. ഉപ്പും പൂരിത കൊഴുപ്പും നിറഞ്ഞ ജങ്ക് ഫുഡ് ഒഴിവാക്കിയെങ്കില്‍ മാത്രമേ വരും തലമുറകളെ ജീവിത ശൈലീ രോഗങ്ങളുടെ പിടിയില്‍ നിന്നു മോചിപ്പിക്കാനാവൂ എന്ന് അവര്‍ പറഞ്ഞു. പകരം നാടന്‍ പഴവര്‍ഗങ്ങളും മധുരവും ഉപ്പും കുറഞ്ഞ നാടന്‍ വീട്ടുഭക്ഷണക്രമവും തിരികെ പിടിക്കണമെന്ന് അവര്‍ നിര്‍ദേശിച്ചു.
സിഎസ്ഇ ഇതുസംബന്ധിച്ചു നടത്തിയ പ്രചരണപ്രവര്‍ത്തനങ്ങളാണ് ജങ്ക് ഫുഡിനു വിലക്കു വീഴാന്‍ കാരണമായത്. വിവിധ തരം കാര്‍ബണേറ്റഡ് സോഡകളും മധുര പാനീയങ്ങളും വറത്തുപൊരിച്ചെടുത്ത ഉപ്പേരികളും പിസ, ബര്‍ഗര്‍,പഫ്‌സ് തുടങ്ങിയ ബേക്കറി വിഭവങ്ങളും മിഠായികളുമൊക്കെ ജങ്ക്ഭക്ഷണങ്ങളുടെ പട്ടികയില്‍ വരും. പരസ്യങ്ങള്‍ക്കും നിയന്ത്രണം വരാന്‍ സാധ്യതയുണ്ട്. സിനിമാ താരങ്ങളും മറ്റ് പ്രശസ്തരും ഇത്തരം ഭക്ഷണങ്ങളുട പരസ്യങ്ങളുമായി ബന്ധപ്പെടുന്നതിനു വിലക്കേര്‍പ്പെടുത്താനും ശുപാര്‍ശയുണ്ട്. വാര്‍ത്താവിനിമയ മന്ത്രാലയം ഇതു സംബന്ധിച്ചു നടപടി എടുക്കും.
കന്റീന്‍ നയം നടപ്പാക്കുന്നതോടെ ഭക്ഷണങ്ങളെ ചുവപ്പ്, പച്ച തുടങ്ങിയ വിവിധ തരങ്ങളായി തിരിക്കും. പച്ച വിഭാഗത്തി!ല്‍ പെട്ട ഗ്രീന്‍ ഫുഡ് കഴിക്കാനാവണം കുട്ടികളെ പ്രേരിപ്പിക്കേണ്ടത്. ചുവപ്പുവിഭാഗത്തി!ല്‍ പെട്ട ഭക്ഷണങ്ങള്‍ കഴിച്ചാലുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെപ്പറ്റി കുട്ടികളെയും മാതാപിതാക്കളെയും അധ്യാപകരെയും ബോധവല്‍ക്കരിക്കും. സ്‌കൂള്‍ പാഠ്യപദ്ധതിയിലും ഹരിത ഭക്ഷണക്രമത്തെപ്പറ്റി പാഠങ്ങളുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























