മുൻഭാര്യയ്ക്കും നടിക്കും ഡിജിപിയുമായി രഹസ്യബന്ധം? ദിലീപ് സുപ്രീംകോടതിയിൽ! ആഞ്ഞടിച്ച് ദിലീപ് കളത്തിൽ

നടിയെ ആക്രമിച്ച കേസിൽ പുതിയ നീക്കവുമായി ദിലീപ്. കടുത്ത നിലപാട് സ്വീകരിച്ച് കൊണ്ട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് നടൻ. നടിയെ ആക്രമിച്ച കേസിൽ വിചാരണ അതിവേഗം പൂർത്തിയാക്കാൻ അടിയന്തിരമായി നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. കൂടാതെ ഗുരുതര ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ട്. സമയബന്ധിതമായി വിചാരണ പൂർത്തിയാക്കാൻ നിർദേശിക്കണമെന്നതാണ് പ്രധാന ആവശ്യം.
തുടരന്വേഷണ റിപ്പോർട്ട് പുതിയ അന്വേഷണത്തിനായി ഉപയോഗിക്കുന്നത് തടയണമെന്നും കേസിൽ ഒരിക്കൽ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാൻ അനുവദിക്കരുതെന്നും ദിലീപ് ആവശ്യപ്പെടുന്നു. ഇതോടൊപ്പം ആക്രമിക്കപ്പെട്ട നടിയ്‌ക്കും മുൻ ഭാര്യയ്‌ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളും ദിലീപ് ഉന്നയിച്ചു. മലയാള സിനിമയിലെ ശക്തരായ ഒരു വിഭാഗത്തിന് തന്നോട് ശത്രുതതയുണ്ട്. ഇവർക്കും തന്നെ കുടുക്കിയതിൽ പങ്കുണ്ടെന്നും സുപ്രീംകോടതിയിൽ നൽകിയ അപേക്ഷയിൽ ദിലീപ് പറയുന്നു.
വിചാരണ അനന്തമായി നീട്ടാൻ നടിയും മുൻഭാര്യയും ശ്രമിക്കുകയാണ്. ആക്രമിക്കപ്പെട്ട നടിക്ക് ഉന്നത പോലീസ് ഓഫീസറുമായി അടുത്ത ബന്ധമുണ്ട്. മലയാള സിനിമയിലെ ഒരു വിഭാഗമാണ് തന്നെ കേസിൽപ്പെടുത്തിയതെന്നും ദിലീപ് നൽകിയ അപേക്ഷയിൽ വ്യക്തമാക്കുന്നു. കൂടാതെ, മുൻ ഭാര്യയ്‌ക്കും കേസിൽ ഉൾപ്പെട്ട നടിക്കും സംസ്ഥാന പോലീസിലെ ഡിജിപി റാങ്കിലുള്ള ഓഫീസറുമായി അടുത്ത ബന്ധമുണ്ട്.
അവരും തന്നെ ഈ കേസിൽ കുടുക്കാൻ വേണ്ടി പരിശ്രമിച്ചുവെന്നും ദിലീപ് വ്യക്തമാക്കുന്നു. അപേക്ഷയിൽ പോലീസ് ഓഫീസറിന്റെ മറ്റ് വിവരങ്ങൾ ദിലീപ് വ്യക്തമാക്കിയിട്ടില്ല. മുന്‍ ഭാര്യയ്ക്ക് ഡി.ജി.പിയുമായുള്ള ബന്ധമാണു കേസിനാധാരമെന്നാണു ദിലീപിന്റെ വാദം. മലയാള സിനിമയിലെ ഒരു വിഭാഗത്തിന് തന്നോട് ശക്തമായ എതിർപ്പുണ്ടായിരുന്നു. തൊഴിൽപരമായും വ്യക്തിപരമായും എതിർപ്പുണ്ടായിരുന്നവരാണ് നടിയെ ആക്രമിച്ച കേസിൽ തന്നെ കുടുക്കിയത്.
കേസിന്‍റെ തുടക്കം മുതൽ താൻ മാധ്യമവിചാരണ നേരിടുകയാണ്. ഇപ്പോൾ, തന്‍റെ അഭിഭാഷകർ, വിചാരണ കോടതി ജഡ്ജി എന്നിവർക്ക് നേരെയും മാധ്യമവിചാരണ നടക്കുന്നുണ്ട്. തുടരന്വേഷണത്തിന്‍റെ പേരിൽ തന്‍റെയും ബന്ധുക്കളുടെയും മൊബൈൽ ഫോണുകൾ അന്വേഷണ സംഘം പിടിച്ചെടുത്ത് അതിൽ വ്യാജതെളിവുകൾ സ്ഥാപിച്ചു. കേസ് കോടതിയുടെ പരിഗണനയിൽ ഇരിക്കെ മാധ്യമപ്രവർത്തകയായ ബർഖ ദത്തിന് അതിജീവിത അഭിമുഖം നൽകിയത് കേസിനെ സ്വാധീനിക്കാനും പൊതുസമൂഹത്തിന്‍റെ സഹതാപം പിടിച്ചുപറ്റാനുമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
തനിക്കെതിരെ ചാനൽ ചർച്ചകളിൽ പങ്കെടുത്ത വ്യക്തിയെയാണ് ഇപ്പോൾ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചിരിക്കുന്നത്. ചാനൽ ചർച്ചകളിൽ തന്നെക്കെതിരെ നിലപാട് എടുത്തിതിന്റെ പാരിതോഷികമാണിത്. വിചാരണ നീട്ടാനാണ് ഈ നടപടിയെന്നും ദിലീപ് ആരോപിക്കുന്നു. തുടർ അന്വേഷണ റിപ്പോർട്ട് പുതിയ അന്വേഷണത്തിനായി ഉപയോഗിക്കുന്നത് തടയണമെന്നും ഹർജിയിൽ ദീലീപ് ആവശ്യപ്പെടുന്നുണ്ട്
വിചാരണക്കോടതി ജഡ്ജിക്ക് സ്ഥാനക്കയറ്റം ലഭിച്ച് അവർ മേൽക്കോടതിയുടെ ജഡ്ജിയായി പോകുന്നത് വരെ കേസിന്റെ വിചാരണ നീട്ടാനാണ് പുതിയ ആരോപണങ്ങൾ ഉന്നയിച്ച് അതിജീവിത ഉൾപ്പെടെ രംഗത്തെത്തുന്നതെന്നും ദിലീപ് പറയുന്നു. കോടതിയുടെ പരിഗണനയിൽ കേസ് ഇരിക്കുമ്പോൾ ആക്രമിക്കപ്പെട്ട നടി മാധ്യമത്തിന് അഭിമുഖം നൽകിയത് ഗുരുതര പിഴവാണെന്നും കേസിലെ എട്ടാം പ്രതിയായ ദിലീപ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 133 പേജുള്ള അപേക്ഷയാണ് ദീലീപ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.
കേസിൽ തുടരന്വേഷണ സാധ്യത തുറന്നിട്ടുകൊണ്ടായിരുന്നു ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം. ഇതിന് പിന്നാലെയാണ് ദിലീപിന്‍റെ പുതിയ നീക്കം. തെളിവ് നശിപ്പിച്ച സംഭവത്തിൽ ദിലീപിന്‍റെ അഭിഭാഷകർക്കെതിരായ അന്വേഷണം തുടരുകയാണെന്ന് കുറ്റപത്രത്തിൽ ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നുണ്ട്. കോടതിയിൽ നിന്ന് ദൃശ്യങ്ങൾ ചോർന്ന സംഭവത്തിലും അന്വേഷണം തുടരുമെന്നും കുറ്റപത്രത്തില്‍ പറയുന്നു. ദിലീപിന്റെ ഫോണുകളിലെ തെളിവ് നശിപ്പിച്ച സംഭവത്തിൽ അഭിഭാഷകരെ ചോദ്യം ചെയ്യാതെ അന്വേഷണം പൂർത്തിയാകില്ലെനായിരുന്നു ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചത്.
നടിയെ പീഡിപ്പിച്ചതിന്റെ ദൃശ്യം പകര്‍ത്തിയ മെമ്മറി കാര്‍ഡ് ഇട്ടു പരിശോധിച്ച വിവോ ഫോണ്‍ കണ്ടെത്താനുള്ള ക്രൈംബ്രാഞ്ച് അന്വേഷണം നിലച്ചു. കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണിത്. അങ്കമാലി മജിസ്‌ടേറ്റ് കോടതിയില്‍ അനുബന്ധ കുറ്റപത്രം നല്‍കിയപ്പോള്‍ അഭിഭാഷകര്‍ പ്രതിപട്ടികയിലോ സാക്ഷിപട്ടികയിലോ ഉണ്ടായിരുന്നില്ല.
എന്നാല്‍, അഭിഭാഷകര്‍ക്കു ക്ലീന്‍ചിറ്റ് നല്‍കിയല്ലെന്നാണ് അനുബന്ധ കുറ്റപത്രത്തില്‍ പറയുന്നത്. ദിലീപിന്റെ ഫോണിലെ തെളിവു നശിപ്പിച്ച സംഭവത്തില്‍ ഇവര്‍ക്കെതിരേ അന്വേഷണം തുടരുമെന്നാണു കുറ്റപത്രം പറയുന്നത്. ഹാക്കര്‍ സായ് ശങ്കറിന്റെ മൊഴിയില്‍ അഭിഭാഷകരുടെ നിര്‍ദ്ദേശ പ്രകാരമാണു ഫോണുകളിലെ തെളിവു നീക്കിയതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
നാല് അഭിഭാഷകര്‍ ഫോണുമായി മുംബൈയിലേക്കു പോയതിനും തെളിവുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം നടക്കുകയാണെന്നു കുറ്റപത്രം പറയുന്നു. കോടതിയുടെ കസ്റ്റഡിയിലിരിക്കെ നടിയെ ആക്രമിച്ചു പകര്‍ത്തിയ ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തിലും അന്വേഷണം തുടരുകയാണെന്നു കുറ്റപത്രത്തിലുണ്ട്.
കേസില്‍ തുടരന്വേഷണ സാധ്യത തുറന്നിട്ടുകൊണ്ടായിരുന്നു ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം. തെളിവു നശിപ്പിച്ച സംഭവത്തില്‍ ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരായ അന്വേഷണം തുടരുകയാണെന്നു കുറ്റപത്രത്തില്‍ ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നുണ്ട്. കോടതിയില്‍നിന്നു ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തിലും അന്വേഷണം തുടരുമെന്നും കുറ്റപത്രത്തില്‍ പറയുന്നു. ദിലീപിന്റെ ഫോണുകളിലെ തെളിവ് നശിപ്പിച്ച സംഭവത്തില്‍ അഭിഭാഷകരെ ചോദ്യം ചെയ്യാതെ അന്വേഷണം പൂര്‍ത്തിയാകില്ലെനായിരുന്നു ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചത്
https://www.facebook.com/Malayalivartha



























