സിപിഎമ്മിന്റെ കള്ളി പുറത്ത്! ഇപിക്കും ശ്രീമതിക്കും അറസ്റ്റ്? പ്രതി AKG സെന്ററിൽ തന്നെ! ചിറ്റപ്പനും കുഞ്ഞമ്മയും പെട്ടു! കഷ്ട കാലം

എകെജി സെന്റർ ആക്രമണം 30 ദിവസം പിന്നിട്ടിരിക്കുകയാണ്. ഇപ്പോഴും പോലീസ് ഇരുട്ടിൽ തപ്പുകയാണ്. അതിദയനീയ സാഹചര്യത്തിന്റെ പശ്ചാത്തലത്തിലാണ് പാര്‍ട്ടി ആസ്ഥാനമായ എകെജി സെന്ററിനു നേരേയുള്ള അജ്ഞാതന്റെ ബോംബേറും പടക്കംപൊട്ടിക്കലും. ആ സംഭവത്തിലെ പ്രതിയെ പിടികൂടാന്‍ എകെജി സെന്ററിനു വിളിപ്പാടകലെയുള്ള പോലീസിനും പിണറായി ഭരിക്കുന്ന സര്‍ക്കാരിനും സാധിക്കുന്നില്ല. എകെജി സെന്റര്‍ സംഭവത്തില്‍ ജയരാജന്റെ പതിവ് വെളിവുകേട് അവര്‍ത്തിക്കല്‍ കൂടി വന്നതോടെ സിപിഎം ശരിക്കും പ്രതിക്കൂട്ടിലായി.
ഈ സാഹചര്യത്തിലാണ് എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിക്കുമെതിരെ കോടതിയിൽ ഹർജി. എകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ കേസെടുക്കണമെന്നാണ് ആവശ്യം. പൊതുപ്രവർത്തകനായ പായ്ച്ചിറ നവാസാണ് ഹർജിക്കാരൻ.
കലാപാഹ്വാനം, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തി ഇരുവർക്കുമെതിരെ കേസെടുക്കാൻ നിർദേശം നൽകണം എന്നാണ് ഹർജിയിലെ ആവശ്യം. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹർജി നൽകിയത്. ഹർജിയിൽ കോടതി തിങ്കളാഴ്ച വാദം കേൾക്കും.
കോണ്‍ഗ്രസ്സുകാര്‍ക്ക് മാത്രമേ ഇത്തരം ആക്രമത്തിന് കഴിയൂവെന്ന് ഉറച്ച നിലപാടെടുത്ത ഇ.പി ജയരാജനും ഈ കേസിനെ ന്യായീകരിച്ചത് സുകുമാരക്കുറുപ്പിനെ പിടിച്ചോവെന്ന് ചോദിച്ചാണ്. ആരെയെങ്കിലും പിടിക്കാനാവുമോയെന്ന് ചോദിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിഷയത്തില്‍ നിന്ന് തലയൂരി. വലിയ ആവേശം മുഖ്യമന്ത്രിയും കാണിച്ചില്ല. യുവജനസംഘടനകള്‍ പ്രതികള പിടിച്ചില്ലെന്ന് ആരോപിച്ച് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തിയില്ല.
ഇതു മാത്രം പോരേ ഇതൊരു സിപിഎം ബന്ധമുള്ള കേസാണെന്നും. സര്‍ക്കാരിന് ഇതില്‍ വ്യക്തമായ പങ്കാണുള്ളതെന്നും മനസ്സിലാക്കാന്‍. നിലവിലെ വിവാദങ്ങളില്‍ നിന്ന് വഴിതിരിച്ചു വിടാനുള്ള സിപിഎം നാടകം. 24 മണിക്കൂറും പോലീസ് കാവലുള്ള സ്ഥലമാണ് എ.കെ.ജി. സെന്റര്‍. മാത്രമല്ല നാല് പോലീസ് സ്റ്റേഷനുകളുടെ വലയത്തിനുള്ളിലുള്ള സ്ഥലം. ഇവിടെ സ്‌ഫോടനം നടത്തി ഒരു അക്രമിക്ക് എങ്ങനെ രക്ഷപ്പെടാനാവുമെന്ന ചോദ്യമാണ് ആദ്യം ഘട്ടം മുതല്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്. പക്ഷെ ഉത്തരമില്ല.
കിട്ടിയ സി.സി.ടി.വി ദൃശ്യവും കൊണ്ട് കേരള പോലീസ് ഡല്‍ഹി വരെ പോയി. സിഡാക്കിലും ഫോറന്‍സിക്ക് ലാബിലും കയറിയിറങ്ങി. ഇരുചക്ര വാഹനത്തിന്റെ പുറകെ പോയി. പക്ഷെ നിരാശമാത്രമായിരുന്നു ഫലം. ഇനിയൊരു തെളിവും ബാക്കിയില്ലെന്ന് പറഞ്ഞ് പോലീസ് അന്വേഷണത്തിന് അടിയറവ് പറയുമ്പോള്‍ രാഷ്ട്രീയ കേസ് ഡയറിയുടെ ഉത്തരം കിട്ടാത്ത താളുകളില്‍ പുതിയ അധ്യായമെഴുതിച്ചേര്‍ക്കുകയാണ് എ.കെ.ജി സെന്ററിലെ പടക്കമേറ് കേസും.
കട്ടവനെപ്പോയിട്ട് കണ്ടവനെയെങ്കിലും പ്രതിയാക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. ആ നീക്കവും അവസീനിച്ചത് ഒരു സിപിം ചെയ്‌നില്‍ തന്നെയാണ്. സിപിഎം അല്ല ഇത് ചെയ്തത് എന്നി വിശ്വസിക്കുന്നവര്‍ക്കു മുന്നിലും. ആണ് എന്ന് വിശ്വസിക്കുന്നവര്‍ക്കു മുന്നിലും ഈ പാര്‍ട്ടി സ്വയം നാണം കെടുകയാണ്. പാര്‍ട്ടിയാണ് ചെയ്തതെങ്കില്‍ ഇതിലും വലിയ നെറികേടില്ല. പിന്നെ പ്രതിയ കണ്ടെത്താന്‍ പാര്‍ട്ടി സംസ്ഥാനം ഭരിച്ചിട്ടും കഴിയുന്നില്ല എന്നത് മറ്റൊരു നാണക്കേട്.
അതേസമയം, സിപിഎം ആസ്ഥാനമായ എകെജി സെന്ററിൽ ആക്രമണം നടന്നിട്ട് ഇന്ന് ഒരുമാസം പിന്നിടുമ്പോഴും പ്രതിയെ പിടിക്കാനാകാതെ പൊലീസ് വലയുകയാണ്. ജൂൺ 30ന് രാത്രി 11.45ഓടെയാണ് സ്കൂട്ടറിൽ എത്തിയ അജ്ഞാതൻ എകെജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞത്. പൊലീസ് കാവലിലുള്ള കെട്ടടത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരെ കബളിപ്പിച്ചായിരുന്നു സ്ഫോടക വസ്തു എറിഞ്ഞത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉടനെ ലഭിച്ചെങ്കിലും പ്രതിയെ മാത്രം പിടികൂടാൻ കഴിഞ്ഞിട്ടില്ല.
ഇതിനോടകം പൊലീസ് അമ്പതോളം സിസിടിവി ദൃശ്യങ്ങളും ആയിരത്തോളം ഫോൺ രേഖകളും പരിശോധിച്ചു കഴിഞ്ഞു. എന്നാൽ, പടക്കമേറ് പ്രതീകാത്മകമായി ചിത്രീകരിച്ചുള്ള അന്വേഷണത്തിനുള്ള തയ്യാറെടുപ്പിലാണ് ക്രൈംബ്രാഞ്ച്. ക്രൈംബ്രാഞ്ച് എസ് പി എസ് മധുസൂദനനാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ജലീൽ തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥൻ.
ഉഗ്രസ്ഫോടന ശേഷിയില്ലാത്ത പടക്കം പോലുള്ള വസ്തുക്കളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് ഫോറൻസിക്ക് വിദഗ്ദ്ധരുടെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്തു നിന്ന് ലോഹച്ചീളുകളോ, കുപ്പിച്ചില്ലുകളോ ഒന്നു ലഭിച്ചിട്ടില്ല. കുറച്ച് ഗൺപൗഡറിന്റെ അംശം മാത്രമാണ് ഫോറൻസിക്ക് വിദഗ്‌ദ്ധർക്ക് ഇതുവരെയായും ലഭിച്ചിട്ടുള്ളത്. പ്രതിയിലേക്ക് എത്തുന്നതിലുള്ള സൂചനകളൊന്നും പൊലീസിന് ലഭിക്കാത്തതിനെ തുടർന്നാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്.
സിസിടിവിയും വാഹന പരിശോധനയും എന്നുവേണ്ട ഫെയ്‌സ്ബുക്കില്‍ സി.പി.എമ്മിനെ വിമര്‍ശിച്ചവന്‍ വരെ പോലീസിന്റെ ചോദ്യം ചെയ്യലുകള്‍ക്ക് ഇരയായപ്പോള്‍ പ്രതികള്‍ വലയിലാവുമെന്ന പ്രതീതിയായിരുന്നു പൊതുസമൂഹത്തിനുണ്ടായിരുന്നത്. എതിരാളികളുടെ ഓഫീസ് ആക്രമിക്കപ്പെട്ടതിന് ആരോപണ വിധേയര്‍ തന്നെ സഭയില്‍ അടിയന്തര പ്രമേയം കൊണ്ടുവന്നതും അതിന്‍മേലുള്ള ചര്‍ച്ച അനുവദിച്ചതുമായ വിചിത്രമായ സംഭവങ്ങള്‍ക്കും കേരളം സാക്ഷ്യം വഹിച്ചു.
കേരളം തുടര്‍ച്ചയായി രണ്ട് തവണ ഭരിച്ച രാഷ്ട്രീയ ചരിത്രമെഴുതിച്ചേര്‍ത്ത സി.പി.എമ്മിന് വിദഗ്ധന്‍മാരായ പോലീസ് സന്നാഹങ്ങളും ശാസ്ത്രീയ വിദഗ്ധരും കയ്യിലുള്ള ആഭ്യന്തരവകുപ്പിന് ഇത് ചെറിയ നാണക്കേടൊന്നുമല്ല ബാക്കി വെക്കുന്നത്. പിടിക്കും പിടിക്കുമെന്ന് പറഞ്ഞ് മടത്തുപ്പോള്‍ പിടിച്ചോ വെന്ന് ചോദിച്ച് പ്രതിപക്ഷം വരെ ദിവസങ്ങളോര്‍മപ്പെടുത്തി സോഷ്യല്‍മീഡിയ കാര്‍ഡുകളിട്ട് സര്‍ക്കാരിനെ ട്രോളാന്‍ തുടങ്ങി.
കേരളം കണ്ട ഏറ്റവും മോശം സര്‍ക്കാരുകളുടെ നിലയിലേക്ക് തരം താഴുകയാണ് രണ്ടാം പിണറായി സര്‍ക്കാര്‍. യുഡിഎഫിന്റെ ദൗര്‍ബല്യവും കോണ്‍ഗ്രസിന്റെ പിടിപ്പുകേടും മാത്രമാണ് പിണറായിയുടെ രക്ഷ. പിണറായിക്കെതിരെ ജനവികാരം ഉണരുന്ന ഘട്ടമെത്തിയപ്പോള്‍ എകെജി സെന്ററില്‍ ഏറുപടക്കം എറിയിച്ചും സജി ചെറിയാനെ പുറത്താക്കിയും തല്‍ക്കാലം രക്ഷപ്പെട്ടു. രണ്ടാം വര്‍ഷത്തിലേക്ക് കാലൂന്നുന്ന പിണറായി സര്‍ക്കാര്‍ ഇനി കൂടുതല്‍ ദുര്‍ബലമാകുന്ന ദിനങ്ങളാണ് വരാനിരിക്കുന്നത്.
https://www.facebook.com/Malayalivartha



























