Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

കോടതി കട്ടയ്ക്കിറങ്ങും! ഇപിയെ പൂട്ടാൻ കുരുക്ക്... കേസെടുക്കാൻ ഹർജി... SFI പിള്ളേരുടെ മിണ്ടാട്ടം മുട്ടി...

30 JULY 2022 10:57 PM IST
മലയാളി വാര്‍ത്ത

എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിക്കുമെതിരെ കോടതിയിൽ ഹർജി. എകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ കേസെടുക്കണമെന്നാണ് ആവശ്യം. പൊതുപ്രവർത്തകനായ പായ്ച്ചിറ നവാസാണ് ഹർജിക്കാരൻ.

കലാപാഹ്വാനം, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തി ഇരുവർക്കുമെതിരെ കേസെടുക്കാൻ നി‍ർദേശം നൽകണം എന്നാണ് ഹർജിയിലെ ആവശ്യം. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹർജി നൽകിയത്. ഹർ‍ജിയിൽ കോടതി തിങ്കളാഴ്ച വാദം കേൾക്കും.

കോണ്‍ഗ്രസ്സുകാര്‍ക്ക് മാത്രമേ ഇത്തരം ആക്രമത്തിന് കഴിയൂവെന്ന് ഉറച്ച നിലപാടെടുത്ത ഇ.പി ജയരാജനും ഈ കേസിനെ ന്യായീകരിച്ചത് സുകുമാരക്കുറുപ്പിനെ പിടിച്ചോവെന്ന് ചോദിച്ചാണ്. ആരെയെങ്കിലും പിടിക്കാനാവുമോയെന്ന് ചോദിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിഷയത്തില്‍ നിന്ന് തലയൂരി. വലിയ ആവേശം മുഖ്യമന്ത്രിയും കാണിച്ചില്ല. യുവജനസംഘടനകള്‍ പ്രതികള പിടിച്ചില്ലെന്ന് ആരോപിച്ച് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തിയില്ല.

ഇതു മാത്രം പോരേ ഇതൊരു സിപിഎം ബന്ധമുള്ള കേസാണെന്നും. സര്‍ക്കാരിന് ഇതില്‍ വ്യക്തമായ പങ്കാണുള്ളതെന്നും മനസ്സിലാക്കാന്‍. നിലവിലെ വിവാദങ്ങളില്‍ നിന്ന് വഴിതിരിച്ചു വിടാനുള്ള സിപിഎം നാടകം. 24 മണിക്കൂറും പോലീസ് കാവലുള്ള സ്ഥലമാണ് എ.കെ.ജി. സെന്റര്‍. മാത്രമല്ല നാല് പോലീസ് സ്റ്റേഷനുകളുടെ വലയത്തിനുള്ളിലുള്ള സ്ഥലം. ഇവിടെ സ്‌ഫോടനം നടത്തി ഒരു അക്രമിക്ക് എങ്ങനെ രക്ഷപ്പെടാനാവുമെന്ന ചോദ്യമാണ് ആദ്യം ഘട്ടം മുതല്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്. പക്ഷെ ഉത്തരമില്ല.

കിട്ടിയ സി.സി.ടി.വി ദൃശ്യവും കൊണ്ട് കേരള പോലീസ് ഡല്‍ഹി വരെ പോയി. സിഡാക്കിലും ഫോറന്‍സിക്ക് ലാബിലും കയറിയിറങ്ങി. ഇരുചക്ര വാഹനത്തിന്റെ പുറകെ പോയി. പക്ഷെ നിരാശമാത്രമായിരുന്നു ഫലം. ഇനിയൊരു തെളിവും ബാക്കിയില്ലെന്ന് പറഞ്ഞ് പോലീസ് അന്വേഷണത്തിന് അടിയറവ് പറയുമ്പോള്‍ രാഷ്ട്രീയ കേസ് ഡയറിയുടെ ഉത്തരം കിട്ടാത്ത താളുകളില്‍ പുതിയ അധ്യായമെഴുതിച്ചേര്‍ക്കുകയാണ് എ.കെ.ജി സെന്ററിലെ പടക്കമേറ് കേസും.

കട്ടവനെപ്പോയിട്ട് കണ്ടവനെയെങ്കിലും പ്രതിയാക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. ആ നീക്കവും അവസീനിച്ചത് ഒരു സിപിം ചെയ്‌നില്‍ തന്നെയാണ്. സിപിഎം അല്ല ഇത് ചെയ്തത് എന്നി വിശ്വസിക്കുന്നവര്‍ക്കു മുന്നിലും. ആണ് എന്ന് വിശ്വസിക്കുന്നവര്‍ക്കു മുന്നിലും ഈ പാര്‍ട്ടി സ്വയം നാണം കെടുകയാണ്. പാര്‍ട്ടിയാണ് ചെയ്തതെങ്കില്‍ ഇതിലും വലിയ നെറികേടില്ല. പിന്നെ പ്രതിയ കണ്ടെത്താന്‍ പാര്‍ട്ടി സംസ്ഥാനം ഭരിച്ചിട്ടും കഴിയുന്നില്ല എന്നത് മറ്റൊരു നാണക്കേട്.

അതേസമയം, സിപിഎം ആസ്ഥാനമായ എകെജി സെന്ററിൽ ആക്രമണം നടന്നിട്ട് ഇന്ന് ഒരുമാസം പിന്നിടുമ്പോഴും പ്രതിയെ പിടിക്കാനാകാതെ പൊലീസ് വലയുകയാണ്. ജൂൺ 30ന് രാത്രി 11.45ഓടെയാണ് സ്കൂട്ടറിൽ എത്തിയ അജ്ഞാതൻ എകെജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞത്. പൊലീസ് കാവലിലുള്ള കെട്ടടത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരെ കബളിപ്പിച്ചായിരുന്നു സ്ഫോടക വസ്തു എറി‌ഞ്ഞത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉടനെ ലഭിച്ചെങ്കിലും പ്രതിയെ മാത്രം പിടികൂടാൻ കഴിഞ്ഞിട്ടില്ല.

ഇതിനോടകം പൊലീസ് അമ്പതോളം സിസിടിവി ദൃശ്യങ്ങളും ആയിരത്തോളം ഫോൺ രേഖകളും പരിശോധിച്ചു കഴിഞ്ഞു. എന്നാൽ, പടക്കമേറ് പ്രതീകാത്മകമായി ചിത്രീകരിച്ചുള്ള അന്വേഷണത്തിനുള്ള തയ്യാറെടുപ്പിലാണ് ക്രൈംബ്രാഞ്ച്. ക്രൈംബ്രാഞ്ച് എസ് പി എസ് മധുസൂദനനാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ജലീൽ തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥൻ.

ഉഗ്രസ്ഫോടന ശേഷിയില്ലാത്ത പടക്കം പോലുള്ള വസ്തുക്കളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് ഫോറൻസിക്ക് വിദഗ്ദ്ധരുടെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്തു നിന്ന് ലോഹച്ചീളുകളോ, കുപ്പിച്ചില്ലുകളോ ഒന്നു ലഭിച്ചിട്ടില്ല. കുറച്ച് ഗൺപൗഡറിന്റെ അംശം മാത്രമാണ് ഫോറൻസിക്ക് വിദഗ്‌ദ്ധർക്ക് ഇതുവരെയായും ലഭിച്ചിട്ടുള്ളത്. പ്രതിയിലേക്ക് എത്തുന്നതിലുള്ള സൂചനകളൊന്നും പൊലീസിന് ലഭിക്കാത്തതിനെ തുടർന്നാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (6 minutes ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (26 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (37 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (54 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (1 hour ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (1 hour ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (1 hour ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (1 hour ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (2 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

Malayali Vartha Recommends