Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

പ്രതീക്ഷയ്ക്കപ്പുറം... കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഗെയിംസ് റെക്കോര്‍ഡോടെ മീരാഭായി ചാനുവിന് സ്വര്‍ണം; വനിതകളുടെ ഭാരദ്വേഹനത്തില്‍ 49 കിലോ ഗ്രാം വിഭാഗത്തില്‍ മീരാഭായ് ചാനു ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി

31 JULY 2022 09:05 AM IST
മലയാളി വാര്‍ത്ത

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് അഭിമാന തുടക്കം. ഗെയിംസിന്റെ രണ്ടാം ദിനത്തില്‍ മൂന്നു മെഡലുകളാണ് ലഭിച്ചത്. വനിതകളുടെ ഭാരദ്വേഹനത്തില്‍ 49 കിലോ ഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ മീരാഭായ് ചാനു ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. സ്‌നാച്ചില്‍ 84 കിലോ ഉയര്‍ത്തി മത്സരം തുടങ്ങിയ മിരാഭായ് തന്റെ രണ്ടാം ശ്രമത്തില്‍ 88 കിലോ ഗ്രാം ഉയര്‍ത്തിയാണ് ഗെയിംസ് റെക്കോര്‍ഡിട്ടത്.

ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ മൂന്നാം ശ്രമത്തില്‍ 113 കിലോ ഉയര്‍ത്തിയ ചാനു ആകെ 201 കിലോ ഉയര്‍ത്തിയാണ് സ്വര്‍ണം സ്വന്തമാക്കിയത്. ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലെ ആദ്യ ശ്രമത്തില്‍ 109 കിലോ ഉയര്‍ത്തിയപ്പോള്‍ തന്നെ ആകെ 197 കിലോയുമായി രണ്ട് ശ്രമങ്ങള്‍ ബാക്കിയിരിക്കെ തന്നെ ചാനു സ്വര്‍ണം ഉറപ്പിച്ചിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണിത്.



ഗെയിംസിന്റെ രണ്ടാം ദിനത്തില്‍ ഭാരദ്വേഹനത്തില്‍ ഇന്ത്യ നേടുന്ന മൂന്നാം മെഡലാണിത്. നേരത്തെ പുരുഷ വിഭാഗം 55 കിലോ നിഭാഗത്തില്‍ സങ്കേത് സാര്‍ഗര്‍ വെള്ളിയും 61 കിലോ ഗ്രാം വിഭാഗത്തില്‍ ഗുരുരാജ പൂജാരി വെങ്കലവും നേടിയിരുന്നു.

സ്‌നാച്ചില്‍ ആദ്യ ശ്രമത്തില്‍ 86ഉം രണ്ടാം ശ്രമത്തില്‍ 88ഉം കിലോ ഗ്രാം ഉയര്‍ത്തിയശേഷം 90 കിലോ ഗ്രാം ഉയര്‍ത്താനുള്ള മൂന്നാം ശ്രമം പരാജയപ്പെട്ടെങ്കിലും അപ്പോഴേക്കും എതിരാളികളെക്കാള്‍ 12 കിലോ ഗ്രാമിന്റെ ലീഡുമായി ടോക്കിയോ ഒളിംപിക്‌സിലെ വെള്ളി മെഡല്‍ ജേതാവുകൂടിയായ ചാനു എതിരാളികളേക്കാള്‍  മുന്നിലെത്തിയിരുന്നു.



2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും മീരാഭായ് ഇതേ വിഭാഗത്തില്‍ സ്വര്‍ണം നേടിയിരുന്നു. ക്ലീന്‍ ആന്‍ഡ് ജെ!ര്‍ക്കില്‍ 207 കിലോ ഉയര്‍ത്തിയ മീരാഭായിയുടെ പേല്‍ തന്നെയാണ് ഈ വിഭാഗത്തിലെ ലോക റെക്കോര്‍ഡും.

കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യയുടെ ആദ്യസ്വര്‍ണം നേടിയ ഭാരദ്വേഹക മീരാഭായ് ചാനുവിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലാണ് പ്രധാനമന്ത്രി ചാനുവിനെ അഭിനന്ദിച്ചത്. അസാമാന്യ പ്രകടനത്തിലൂടെ ചനു ഒരിക്കല്‍ കൂടി രാജ്യത്തിന്റെ അഭിമാനമായെന്നും ഗെയിംസ് റെക്കോര്‍ഡോടെ ചാനു സ്വര്‍ണം നേടിയതില്‍ സന്തോഷമുണ്ടെന്നും പറഞ്ഞ പ്രധാനമന്ത്രി, ചാനുവിന്റെ നേട്ടം വളര്‍ന്നുവരുന്ന കായിക താരങ്ങള്‍ക്ക് പ്രചോദനമാണെന്നും ട്വിറ്ററില്‍ കുറിച്ചു.



മറ്റ് മത്സരങ്ങളില്‍ ബാഡ്മിന്റണ്‍ മിക്‌സഡ് ടീം ഇനത്തില്‍ ഇന്ത്യ, ശ്രീലങ്കയെ തകര്‍ത്തു(50). വനിതാ വിഭാഗം ടേബിള്‍ ടെന്നിസില്‍ ഇന്ത്യ ഗയാനയെ തകര്‍ത്തു(30). സ്‌ക്വാഷില്‍ സൗരവ് ഘോഷാല്‍ ശ്രീലങ്കയുടെ ഷാമില്‍ വക്കീലിനെ മറികടന്നു(30). വനിതകളില്‍ ജോഷ്‌ന ചിന്നപ്പ ബാര്‍ബഡോസിന്റെ മെഗാന്‍ ബെസ്റ്റിനെ കീഴടക്കി(30).

ഇല്ലായ്മകളോട് പൊരുതി മുന്നേറിയാണ് സാങ്കേത് സാര്‍ഗര്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയത്. മഹാദേവ് സാര്‍ഗര്‍ എന്ന ഒരച്ഛന്റെ പ്രയത്‌നവും ഈ വിജയകഥയ്ക്ക് പിന്നിലുണ്ട്. മഹാരാഷ്ട്രയുടെ പടിഞ്ഞാറന്‍ നഗരമായ സാങ്ക്‌ളി യിലെ ഒരു കൊച്ചു ചായക്കടയിലിരുന്ന് ഒരച്ഛന്‍ കണ്ട വലിയ സ്വപ്നങ്ങളിലൊന്നാണ് കോമണ്‍വെല്‍ത്ത് ഗെയിംസിലെ വെള്ളിത്തിളക്കത്തില്‍ എത്തി നില്‍ക്കുന്നത്. റോഡിയോയില്‍ സ്ഥിരമായി കായിക മത്സരങ്ങളുടെ കമന്ററി കേള്‍ക്കുമായിരുന്ന മഹാദേവ് സാര്‍ഗര്‍ എന്നെങ്കിലും തന്റെ മക്കളുടെ മത്സരവും ഇതിലൂടെ കേള്‍ക്കാമെന്ന് കൊതിച്ചിരുന്നു.



മഞ്ഞളിനും പഞ്ചസാരക്കും പേര് കേട്ട നാടാണ് സാങ്ക്‌ളി. പിന്നെ പെരുമ വെയ്റ്റ് ലിഫ്റ്റിംഗിലാണ്. അത് തന്നെ തെരഞ്ഞെടുക്കാന്‍ മക്കളായ സങ്കേതിനോടും കജോളിനോടും മഹാദേവ് സാര്‍ഗര്‍ പറഞ്ഞു. അവരെ നിരവധി പ്രതിഭകള്‍ക്ക് ജന്മം നല്‍കിയ ദിഗ്!വിജയ് വെയ്റ്റ് ലിഫ്റ്റിംഗ് അക്കാദമിയില്‍ മഹാദേവ് എത്തിച്ചു. പരിശീലകനോടുള്ള മഹാദേവിന്റെ അഭ്യര്‍ത്ഥന ഇങ്ങനെയായിരുന്നു. മക്കളുടെ പരിശീലനത്തിന് ഒട്ടും കുറവുണ്ടാകരുത്. എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും അതിനുള്ള തുക താന്‍ എത്തിക്കും. അച്ഛന്റെ പ്രതീക്ഷകള്‍ സങ്കേത് സാര്‍ഗര്‍ തെറ്റിച്ചില്ല. അതാണാ വിജയം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (19 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (30 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (47 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (56 minutes ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (1 hour ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (1 hour ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (1 hour ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (2 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

Malayali Vartha Recommends