സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം അവസാനിക്കുന്നു, 52 ദിവസങ്ങള്‍ക്ക് ശേഷം ഇന്ന് അര്‍ധരാത്രിയോടെ ബോട്ടുകള്‍ വീണ്ടും കടലിലേക്ക്, മത്സ്യ തൊഴിലാളികള്‍ ആശങ്കയിൽ

വറുതിക്കാലത്തിനുശേഷം ചാകര പ്രതീക്ഷിച്ച് ബോട്ടുകള്‍ വീണ്ടും കടലിലേക്ക് പോകാൻ ഒരുങ്ങുകയാണ്. 52 ദിവസങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രി അവസാനിക്കുന്നു. ആഴക്കടല്‍ മത്സ്യബന്ധനം ഇന്ന് രാത്രി 12 മണി മുതല്‍ പുനരാരംഭിക്കും.അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ബോട്ടുകള്‍ വീണ്ടും കടലിലേക്ക് ഇറങ്ങുന്നത്.
ചാകര പ്രതീക്ഷിച്ച് പോകുന്ന ബോട്ടുകള്‍ നാളെ രാവിലെയോടെ തിരിച്ചെത്തി തുടങ്ങും.എന്നാൽ നിലവിലെ ഇന്ധനവിലയില്‍ ഈ മേഖല എത്ര കാലം അതിജീവിക്കുമെന്ന് ബോട്ട് ഉടമകള്‍ ചോദിക്കുന്നു. കടലില്‍ പോകുന്ന ബോട്ടുകള്‍ക്കായി വാങ്ങുന്ന ഡീസലിന് റോഡ് നികുതി ഒഴിവാക്കണമെന്നത് ഇവരുടെ ഏറെക്കാലത്തെ ആവശ്യമാണ്.
നിലവിലെ ട്രോളിംഗ് നിരോധനം അശാസ്ത്രീയമെന്നും പരാതിയുണ്ട്. അതിനാൽ അടുത്ത തവണ മുതല്‍ ട്രോളിംഗ് നിരോധനത്തിന്റെ സമയം പുനക്രമീകരിക്കണമെന്നതാണ് ഇവരുടെ പ്രധാനപ്പെട്ട മറ്റൊരു ആവശ്യം. വറുതിക്കാലത്തിനുശേഷം യന്ത്രവല്‍കൃത യാനങ്ങള്‍ വീണ്ടും കടലിലേക്ക് പോകുമ്പോള്‍ തൊഴിലാളികള്‍ ആശങ്കയിലാണ്.
https://www.facebook.com/Malayalivartha
























