ബസിൽ യാത്ര ചെയ്ത യുവതിയെ ശല്യം ചെയ്തു : പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്

കടുത്തുരുത്തിയിൽ ബസിൽ യാത്ര ചെയ്ത യുവതിയെ ശല്യം ചെയിത ആളെ അറസ്റ്റ് ചെയ്യ്തു. ചെങ്ങന്നൂർ ബുധനൂർ എണ്ണക്കാട് മുഴങ്ങിൽ വീട്ടിൽ പ്രസന്നകുമാറി(47)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കടുത്തുരുത്തി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. അതേസമയം എറണാകുളം വൈറ്റിലയിൽ നിന്നു കോട്ടയത്തേക്ക് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത യുവതിയെ പ്രസന്നകുമാർ ശല്യം ചെയ്യുകയായിരുന്നു. പിൻസീറ്റിൽ ഇരുന്ന്കൊണ്ടാണ് പ്രസന്നകുമാർ ശല്യം ചെയ്തത്.
ഇതോടെ യുവതി ബഹളം വച്ചതിനെ തുടർന്ന്, ബസ് ജീവനക്കാർ ഇടപ്പെട്ടു. പിന്നാലെ കടുത്തുരുത്തി പൊലീസിൽ വിവരം അറിയിക്കുകയും പൊലീസ് ഉടൻതന്നെ സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയും ആയിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
https://www.facebook.com/Malayalivartha