Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

വീട്ടിൽ നിന്ന് ഇറങ്ങിയത് മോഡലിംഗിനെന്ന് പറഞ്ഞ്; എം.ഡി.എം.എയുമായി പിടിയിലായപ്പോൾ നെഞ്ചത്തടിച്ച് കരഞ്ഞ് കുടുംബം: പന്തളത്തെ ലഹരി വേട്ടയിൽ പുറത്ത് വരുന്ന വിവരങ്ങൾ ഇങ്ങനെ...

01 AUGUST 2022 08:53 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമാണ് തെക്കൻ കേരളത്തിലെ ഏറ്റവും വലിയ ലഹരിവേട്ട പന്തളത്ത് നടന്നത്. എംഡിഎംഎ കച്ചവടം നടത്തുന്നതിനിടെ യുവതി അടക്കം അഞ്ചംഗ സംഘമാണ് പോലീസ് പിടിയിലായത്. അടൂര്‍ പറക്കോട് സ്വദേശി രാഹുൽ (29), കൊല്ലം കുന്നിക്കോട് സ്വദേശിനി ഷാഹിന (23), പള്ളിക്കല്‍ പെരിങ്ങനാട് സ്വദേശി ആര്യൻ (21), പന്തളം കുടശനാട് സ്വദേശി വിധു കൃഷ്ണന്‍(20), കൊടുമണ്‍ സ്വദേശി സജിന്‍ (20) എന്നിവരാണ് പിടിയിലായത്. ഇവരെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുമെന്നും ലഹരിമരുന്നിന്റെ ഉറവിടത്തെപ്പറ്റി അന്വേഷിക്കുമെന്നും ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

എംഡിഎംഎ കച്ചവടത്തിൽ കൂടുതൽ പേർ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കും. മോഡലിങ്ങിന് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ ഷാഹിനയെ സംഘം ഒപ്പം ചേർത്തത് കച്ചവടം മെച്ചപ്പെടുത്താനായിരുന്നു. അടൂര്‍ കേന്ദ്രമാക്കി പത്തനംതിട്ട, കൊല്ലം, ആലപ്പുഴ തുടങ്ങിയ ജില്ലകളില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ വില്‍ക്കുന്നവരാണ് പ്രതികളെന്ന് ചോദ്യം ചെയ്യലില്‍ വെളിവായിട്ടുണ്ട്. ബെംഗളൂരുവില്‍നിന്നാണ് എം.ഡി.എം.എ. എത്തിച്ചതെന്ന് പ്രതികള്‍ സമ്മതിച്ചു. 10 ഗ്രാംവരെയേ കൈവശമുള്ളൂവെങ്കില്‍ ജാമ്യം കിട്ടുമെന്നതിനാല്‍, ഒരുമിച്ച് വലിയ അളവില്‍ രഹസ്യകേന്ദ്രത്തില്‍ എത്തിച്ചശേഷം ചെറിയ അളവില്‍ വിതരണം ചെയ്യുകയായിരുന്നു.

പല വിദ്യാലയങ്ങളും കാമ്പസുകളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. അറസ്റ്റിലായ രാഹുലാണ് കേസിലെ മുഖ്യപ്രതിയെന്നും ഇയാളുടെപേരില്‍, മയക്കുമരുന്ന് കടത്തിയതിന് കേസ് നിലവിലുണ്ടെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. പ്രതികൾ വിൽപന നടത്തുന്ന വില കണക്കാക്കിയാൽ ഒന്നരക്കോടിയോളം രൂപ വിലമതിക്കുമെന്നാണ് പോലീസ് പറയുന്നത്.

 

ഇവർ ഉപയോഗിച്ചിരുന്ന 9 മൊബൈൽ ഫോണുകളും 2 കാറുകളും ബൈക്കും പെൻ ഡ്രൈവും പൊലീസ് കസ്റ്റഡിയിൽ എടുത്തു. മണികണ്ഠന്‍ ആല്‍ത്തറയ്ക്ക് സമീപമുള്ള ഒരു ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ച് വരികയായിരുന്ന രാഹുല്‍, ഷാഹിന, ആര്യന്‍ എന്നിവരാണ് ആദ്യം പിടിയിലായത്. ഇവിടെ നിന്ന് നാല് ഗ്രാം എം.ഡി.എം.എ. മാത്രമാണ് പോലീസിന് ലഭിച്ചത്. ഒപ്പം തന്നെ 50 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

ഇവരുടെ ഫോണില്‍ നിന്ന് സംഘാംഗങ്ങളായ മറ്റു രണ്ട് പേരെ ഹോട്ടല്‍മുറിയിലേക്ക് പോലീസ് തന്ത്രപൂര്‍വം വിളിച്ചുവരുത്തുകയായിരുന്നു. എം.ഡി.എം.എയുമായി വരണമെന്ന് ഇവര്‍ക്ക് നിർദ്ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്ന് വിധു കൃഷ്ണന്‍, സജിന്‍ എന്നിവര്‍ മയക്കുമരുന്നുമായി ഹോട്ടല്‍ മുറിയിലെത്തുകയായിരുന്നു. ഇവരുടെ കൈവശം 150 ഗ്രാം എം.ഡി.എം.എ. ഉണ്ടായിരുന്നു. തുടർന്ന് ഇവരെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. രണ്ട് ആഡംബര കാറും ഒരു ബൈക്കും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഗര്‍ഭനിരോധന ഉറകള്‍, ലൈംഗിക ഉത്തേജനമരുന്ന്, കഞ്ചാവ് പൊതി, കുരുമുളക് സ്‌പ്രേ തുടങ്ങിയവയും കണ്ടെടുത്തു. അറസ്റ്റിലായ ആര്‍.രാഹുല്‍(29), ഷാഹിന(23), പി.ആര്യന്‍(21), വിധു കൃഷ്ണന്‍(20), സജിന്‍(20) എന്നിവരെ കോടതി റിമാൻഡ് ചെയ്തു.

ജില്ലാ പൊലീസ് മേധാവിയുടെ ഡാന്‍സാഫ് ടീമിന്റെ നേത്യത്വത്തിൽ നടത്തിയ റെയിഡിലാണ് സംഘം പിടിയിലായത്. ജില്ലാ നർകോട്ടിക് സെൽ ഡിവൈഎസ്പി കെ.എ.വിദ്യാധരൻ, അടൂർ ഡിവൈഎസ്പി ആർ.ബിനു എന്നിവർ നേതൃത്വം നൽകി. ഡാൻസാഫ് സംഘത്തിലെ എസ്‌ഐ അജി സാമുവൽ, എഎസ്ഐ അജികുമാർ, സിപിഒമാരായ മിഥുൻ ജോസ്, ശ്രീരാജ്, അഖിൽ, ബിനു, സുജിത്, വനിതാ പൊലീസ് ഇൻസ്പെക്ടർ ലീലാമ്മ, പന്തളം പൊലീസിലെ എസ്ഐമാരായ ബി.എസ്.ശ്രീജിത്ത്, എച്ച്.നജീബ്, സിപിഒമാരായ എസ്.അൻവർഷ, രാജേഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (1 hour ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (1 hour ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (2 hours ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (2 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (2 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (2 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (2 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (2 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (3 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (3 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (3 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

Malayali Vartha Recommends