പിണറായിക്കെന്താ സാരിയും ബ്ലൌസും ധരിച്ചാൽ : മുഖ്യമന്ത്രിയെ രൂക്ഷമായി പരിഹസിച്ച് മുനീർ

സംസ്ഥാനത്തെ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെതിരെ രൂക്ഷ വിമർശനവുമായി മുസ്‌ലിം ലീഗ് നേതാവും കൊടുവള്ളി എം എല്‍ എയുമായ എം കെ മുനീര്‍. നിലവിൽ ലിംഗസമത്വമെന്ന പേരിൽ സ്കൂളുകളിൽ മതനിഷേധത്തിനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു.
മാത്രമല്ല പെണ്‍കുട്ടികളെ പാന്‍റും ഷര്‍ട്ടും ധരിപ്പിക്കുന്നത് എന്തിനാണെന്നും, പെണ്‍കുട്ടികള്‍ ധരിക്കുന്ന വേഷം ആണ്‍കുട്ടികള്‍ക്ക് ചേരില്ലേ എന്നും അദ്ദേഹം ചോദിച്ചു. അതേസമയം ലിംഗസമത്വമല്ല, സാമൂഹ്യ നീതിയാണ് വേണ്ടതെന്നും മുനീര്‍ വ്യക്തമാക്കി.
എന്നാൽ ലിംഗ സമത്വ യൂണിഫോമിന് വേണ്ടി വാശിപിടിക്കുന്ന മുഖ്യമന്ത്രി സാരിധരിക്കുമോയെന്നും മുനീർ പരിഹസിച്ചു. എം എസ് എഫ് ക്യാംപെയിനിന്‍റെ ഭാഗമായ സംവാദ പരിപാടിയിൽ കോഴിക്കോട് സംസാരിക്കുകയായിരുന്നു ഡോ. എം കെ മുനീർ .
https://www.facebook.com/Malayalivartha