ആശ്വാസം പകര്‍ന്ന് പാചകവാതകവില..... ഹോട്ടലുകള്‍ക്കും വ്യാവസായിക ആവശ്യത്തിന് എല്‍.പി.ജി ഉപയോഗിക്കുന്നവര്‍ക്കും ആശ്വാസം പകര്‍ന്ന് പാചകവാതകവില, സിലിണ്ടറിന് 36 രൂപയുടെ കുറവ്

ഹോട്ടലുകള്‍ക്കും വ്യാവസായിക ആവശ്യത്തിന് എല്‍.പി.ജി ഉപയോഗിക്കുന്നവര്‍ക്കും ആശ്വാസം പകര്‍ന്ന് പാചകവാതക വില കുറച്ചു. സിലിണ്ടര്‍ ഒന്നിന് 36 രൂപയാണ് കുറച്ചത്.'
വാണിജ്യ സിലിണ്ടറിന്റെ കൊച്ചിയിലെ പുതിയ വില ഇതോടെ 1991 രൂപയായി. അതേസമയം വീടുകളില്‍ ഉപയോഗിക്കുന്ന സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. രാജ്യത്തൊട്ടാകെ ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധം നടക്കുന്നുണ്ട്. രാജ്യത്ത് വിലക്കയറ്റം രൂക്ഷമാണെന്ന് ആരോപിച്ച് പ്രതിപക്ഷം ലോക്‌സഭയില്‍ പലതവം ബഹളം ഉയര്‍ത്തിയിട്ടുണ്ടായിരുന്നു.
എന്നാല്‍ പാചക വാതകം ലോകരാജ്യങ്ങളില്‍ തന്നെ ഏറ്റവും വിലകുറവുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്ന് പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി ചൂണ്ടിക്കാട്ടിയിട്ടുണ്ടായിരുന്നു. കഴിഞ്ഞ മാസം ആദ്യവും എല്‍.പി.ജി വില സിലിണ്ടറിന് അമ്പത് രൂപ വര്‍ദ്ധിച്ചതോടെയാണ് വിലക്കയറ്റത്തിനെതിരെ പ്രതിഷേധം തുടങ്ങിയത്.
"
https://www.facebook.com/Malayalivartha