തിരുവനന്തപുരത്തെ കെ.എസ്.ആര്‍.ടി.സി സിറ്റി ഡിപ്പോയില്‍ സി.ഐ.ടി.യു പ്രവര്‍ത്തകര്‍ ബസ് തടയുന്നു... നിലവില്‍ സിറ്റി സര്‍ക്കുലര്‍ സര്‍വീസിന്റെ റൂട്ടുകളില്‍ ഇന്ന് മുതല്‍ സ്വിഫ്റ്റിന്റെ ഇലക്ട്രിക് ബസുകള്‍ ഇറങ്ങുന്നതിനെതിരെയാണ് യൂണിയന്റെ പ്രതിഷേധം

തിരുവനന്തപുരത്തെ കെ.എസ്.ആര്‍.ടി.സി സിറ്റി ഡിപ്പോയില്‍ സി.ഐ.ടി.യു പ്രവര്‍ത്തകര്‍ ബസ് തടയുകയാണ്. നിലവില്‍ സിറ്റി സര്‍ക്കുലര്‍ സര്‍വീസിന്റെ റൂട്ടുകളില്‍ ഇന്ന് മുതല്‍ സ്വിഫ്റ്റിന്റെ ഇലക്ട്രിക് ബസുകള്‍ ഇറങ്ങുന്നതിനെതിരെയാണ് യൂണിയന്റെ പ്രതിഷേധം.
സ്വിഫ്റ്റ് ബസ് എടുക്കാന്‍ വന്ന ഡ്രൈവറെ പുറത്തിറക്കാനായി യൂണിയന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു. ഇലക്ട്രിക് ബസ് സ്വിഫ്റ്റിന് കൈമാറാനുള്ള മാനേജ്മെന്റിന്റെ നീക്കമാണ് യൂണിയനുകളെ പ്രകോപിപ്പിച്ചത്.
കെ.എസ്.ആര്‍.ടി സിയില്‍ ജൂണ്‍ മാസത്തെ ശമ്പളം ഇനിയും കൊടുത്തു തീര്‍ത്തിട്ടില്ല. ഇതും യൂണിയനുകളെ സമരത്തിലേക്ക് നീങ്ങുവാന്‍ പ്രേരിപ്പിച്ചു.
കഴിഞ്ഞ ദിവസം ട്രേഡ് യൂണിയനുമായി കെ.എസ്. ആര്‍.ടി.സി എം.ഡി നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. ഹ്രസ്വദൂര സര്‍വീസുകളിലേക്കുള്ള സ്വിഫ്റ്റ് കമ്പനിയുടെ കടന്നുകയറ്റം അംഗീകരിക്കില്ലെന്ന് യൂണിയനുകള്‍.
സ്വിഫ്റ്റ് നഷ്ടത്തിലാണെന്നും യൂണിയന്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടി. ശമ്പളം മുടങ്ങി പ്രതിസന്ധിയില്‍ നില്‍ക്കുന്ന ജീവനക്കാരോടുള്ള വെല്ലുവിളിയാണ് ഇന്നത്തെ ഉദ്ഘാടനമെന്നും യൂണിയന്‍ കൂട്ടിച്ചേര്‍ത്തു.
സിറ്റി സര്‍ക്കുലറിലെ എട്ടാമത്തെ സര്‍ക്കിളായ എയര്‍ റെയില്‍ സിറ്റി സര്‍ക്കിളായാണ് ഇലക്ട്രിക് ബസുകള്‍ സര്‍വീസ് ഇന്ന് തുടങ്ങുന്നത്.
ഇന്ന് രാവിലെ തമ്പാനൂര്‍ സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍ വച്ച് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഫ്‌ളാഗ്ഓഫ് ചെയ്യും. ഇതിനോടൊപ്പം ബാക്കി സര്‍ക്കിളുകളിലും ഇലക്ട്രിക് ബസുകള്‍ അവതരിപ്പിക്കും.
യാത്രക്കാര്‍ കുറവുള്ള ബ്ലൂ സര്‍ക്കളില്‍ നാല് ബസുകളും, ബാക്കി സര്‍വ്വീസുകളില്‍ രണ്ട് ഇലക്ട്രിക് ബസുകളുമാണ് ആദ്യ ഘട്ടത്തില്‍ സര്‍വ്വീസ് നടത്തുക. ക്ലോക്ക് വൈസും ആന്റി ക്ലോക്ക് വൈസുമായി ഈ ബസുകള്‍ സര്‍വീസ് നടത്തും. രണ്ട് ഇലക്ട്രിക് ബസുകള്‍ ചാര്‍ജിങ്ങിന് വേണ്ടി ഉപയോഗിക്കുകയും സര്‍വ്വീസ് നടത്തുന്ന ബസുകളില്‍ ചാര്‍ജ് തീരുന്ന മുറയ്ക്ക് ചാര്‍ജ് ചെയ്യുന്ന ബസുകള്‍ മാറ്റി നല്‍കുകയും ചെയ്യും.
https://www.facebook.com/Malayalivartha