കുളിമുറിയിൽ മൊബൈൽ ഫോൺ ക്യാമറ സ്ഥാപിച്ച സംഭവം: പ്രതി റിജേഷ് തന്നെ ; കോഴിക്കോട്ടെ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കോഴിക്കോട് കുളിമുറിയിൽ മൊബൈൽ ഫോൺ ക്യാമറ സ്ഥാപിച്ച യുവാവ് പിടിയിൽ. സ്ത്രീകളുടെ കുളിമുറിയിൽ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുന്നതിനായി മൊബൈൽ ഫോൺ ക്യാമറ സ്ഥാപിക്കുകയായിരുന്നു.
സംഭവത്തിൽ ഉണ്ണികുളം കരുമല മഠത്തിൽ റിജേഷിനെയാണ് (31) പൊലീസ് പിടികൂടിയത്. കുളിമുറിയിൽ കയറിയ സ്ത്രീ ക്യാമറ കണ്ടു. സംശയം തോന്നി പരിശോധിച്ച യുവതി ഫോണില്‍ ക്യാമറ ഓണായിരിക്കുന്നത് കണ്ട് ബഹളം വയ്ക്കുകയായിരുന്നു.
തുടർന്ന് ബഹളത്തിനിടെ ഫോൺ എടുക്കാൻ വന്ന യുവാവിനെ ആളുകൾ പിടികൂടി. വിവരം പൊലീസില്‍ അറിയിച്ചതോടെ സ്ഥലത്തെത്തി പൊലീസ് സംഘം യുവാവിനെ കസ്റ്റഡിയിലെടുത്തു. അതേസമയം, റിജേഷ് മൊബൈൽ ഫോൺ ഉപയോഗിച്ച് ഇത്തരത്തിൽ ഒട്ടേറെ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഫോൺ സൈബർ സെല്ലിന്റെ പരിശോധനക്ക് അയച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha