പത്തനംതിട്ട വെണ്ണിക്കുളത്ത് കാര്‍ തോട്ടിലേയ്ക്ക് മറിഞ്ഞു....കാറിലുണ്ടായിരുന്ന മൂന്ന് യാത്രക്കാര്‍ക്കും ജീവന്‍ നഷ്ടമായി.... കാര്‍ വെള്ളത്തിലൂടെ ഒഴുകിയത് പതിനഞ്ച് മിനിറ്റോളം....

പത്തനംതിട്ട വെണ്ണിക്കുളത്ത് കാര്‍ തോട്ടിലേയ്ക്ക് മറിഞ്ഞു.... കാറിലുണ്ടായിരുന്ന മൂന്ന് യാത്രക്കാര്‍ക്കും ജീവന്‍ നഷ്ടമായി.... കാര്‍ വെള്ളത്തിലൂടെ ഒഴുകിയത് പതിനഞ്ച് മിനിറ്റോളമെന്നാണ് സൂചനകള്‍. കുമളി സ്വദേശികളായ ബ്ലെസി ചാണ്ടി, ഫെബ വി. ചാണ്ടി, ചാണ്ടി മാത്യു എന്നിവരാണ് മരിച്ചത്.
വെണ്ണിക്കുളം കല്ലുപാലത്ത് ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം. കെഎല്‍ ഒന്ന് എജെ 2102 എന്ന നമ്പരിലുള്ള മാരുതി കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. 15 മിനിട്ടോളം കാര്‍ വെള്ളത്തില്‍ ഒഴുകി. മുന്നില്‍പ്പോയ വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ കാര്‍ തോട്ടിലേക്ക് മറിയുകയായിരുന്നു.
അതേസമയം സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. പത്തനംതിട്ടയുള്‍പ്പടെ ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. ഇടിമിന്നലോടുകൂടി തുടര്‍ച്ചയായി മഴ പെയ്യുമെന്നതിനാല്‍ ചെറു മിന്നല്‍ പ്രളയമുണ്ടാകാമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ മുന്നറിയിപ്പ് .
" f
https://www.facebook.com/Malayalivartha