Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

ചാണകം, വാഴ എന്നൊക്കെ അറഞ്ചം പുറഞ്ചം അടച്ചാക്ഷേപിച്ചു: രക്ഷയ്ക്ക് സുരേഷ് ഗോപി തന്നെവേണം; അഞ്ജു പാര്‍വ്വതിയുടെ കുറിപ്പ് ചർച്ചയാകുന്നു

01 AUGUST 2022 12:27 PM IST
മലയാളി വാര്‍ത്ത

ഇപ്പോൾ കേരളത്തിന്റെ ഹീറോ സുരേഷ് ഗോപി തന്നെയാണ്. അല്ലാതെ കേരളത്തെ കട്ട് മുടിക്കുന്ന പിണറായി അല്ല. സുരേഷ് ഗോപിയുടെ സഹായകരങ്ങൾ എന്നും ജനങ്ങൾക്കായി നീട്ടിയെങ്കിലും ഇന്നും അദ്ദേഹത്തെ മനസിലാക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലും കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനിരയായ വൃക്കരോഗിക്കും കുടുംബത്തിനും സഹായ ഹസ്തവുമായി സുരേഷ് ഗോപി എത്തിയത് വലിയ വർത്തയാകുകയാണ്. തൃശ്ശൂര്‍ മാപ്രാണം സ്വദേശിയായ ജോസഫിനും രോഗികളായ മക്കള്‍ക്കുമുള്ള ചികിത്സ സഹായവുമായി എത്തിയിരിക്കുകയാണ് നടന്‍ സുരേഷ് ഗോപി. ഈ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് എഴുത്തുകാരി അഞ്ജു പാര്‍വ്വതി പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ...

എന്ത് കൊണ്ട് ഈ മനുഷ്യൻ്റെ സിനിമകൾ സൂപ്പർ ഹിറ്റാകണം എന്ന് അതിയായി ആഗ്രഹിക്കുന്നതെന്നറിയാമോ? അതിനായി ഹൃദയം നിറഞ്ഞ് പ്രാർത്ഥിക്കുന്നതെന്നറിയാമോ? ഉത്തരം വളരെ ലളിതം!!!ബാക്കി താരങ്ങളുടെ സിനിമ സൂപ്പർ മെഗാ ഹിറ്റാകുമ്പോൾ അവരുടെ ശേഖരത്തിൽ മുന്തിയ ഒരു കാർ കൂടി അതിഥിയായിട്ടെത്തും. അല്ലെങ്കിൽ കുടുംബവുമൊത്ത് അടിപൊളി യുറോപ്യൻ ട്രിപ്പ്; ഒപ്പം കുറെ പാർട്ടി ബാഷ് ! തീർന്നു!

എന്നാൽ SG എന്ന മനുഷ്യൻ ഒരു സിനിമയ്ക്ക് കരാർ ഒപ്പിടുമ്പോൾ തന്നെ അതിൻ്റെ ഒരു വിഹിതം തൊഴിലില്ലാതെ വിഷമിക്കുന്ന മിമിക്രി കലാകാരന്മാരുടെ പക്കലെത്തും. !! അഭിനയത്തിരക്കിനിടയിൽ പോലും ആളുടെ മനസ്സ് തൻ്റെ സഹായം പ്രതീക്ഷിച്ചിരിക്കുന്ന നിസ്സഹായരായ മനുഷ്യരെ കുറിച്ചായിരിക്കും. !!! എന്തിനധികം സ്വന്തം സിനിമയുടെ റിലീസിംഗ് ഡേറ്റിൽ പോലും ആൾ പരിചയക്കാരോട് തിരക്കുന്നത് സിനിമാവിശേഷമായിരിക്കില്ല; മറിച്ച് രോഗാവസ്ഥയിൽ കഷ്ടപ്പെടുന്ന കുഞ്ഞുങ്ങൾക്ക് ഒരിറ്റു സാന്ത്വനം പകരുന്ന കാര്യത്തെ കുറിച്ചായിരിക്കും!!!

അതായത് SG എന്ന ദൈവാംശമുള്ള മനുഷ്യൻ്റെ ഒരു സിനിമ വിജയിച്ചാൽ , അതിൻ്റെ ഏറിയ പങ്കും എത്തുക ഒരുപാട് മനുഷ്യരുടെ കണ്ണീരൊപ്പുവാൻ വേണ്ടിയാണ്; കുറെയേറെ കുടുംബങ്ങളുടെ സാന്ത്വന സ്പർശമാവാനാണ്. !! പാവപ്പെട്ടവരുടെ വിയർപ്പിൻ്റെയും അധ്വാനത്തിൻ്റെയും ഫലം നിക്ഷേപങ്ങളായി അവർ സഹകരണ സംഘങ്ങളിൽ കൊണ്ടിടുമ്പോൾ അധികാരത്തിൻ്റെ കസേരകളിലിരുന്ന് അത് അടിച്ചുമാറ്റുന്നവരറിയുന്നുണ്ടോ അവർ കാരണം തെരുവിലായവരുടെ കണ്ണീരൊപ്പാനും ഇവിടെ ഈ മനുഷ്യനെ ഉള്ളുവെന്ന്!

നേരം വെളുക്കുമ്പം തൊട്ട് ഇരുട്ടുവോളം അങ്ങേരെ ചാണകം, വാഴ, അടിമ എന്നൊക്കെ അറഞ്ചം പുറഞ്ചം അടച്ചാക്ഷേപിച്ച് ലൈക്കും കമന്റും വ്യൂസും വാങ്ങികൂട്ടിയ മഴപ്പാഴുകളൊക്കെ അവസാനം രക്ഷയ്ക്ക് വിളിക്കുന്നത് അങ്ങേരെ തന്നെയാണ്. ഡൈബത്തിന്റെ സ്വന്തം നാട്ടിൽ 140 തെരഞ്ഞെടുക്കപ്പെട്ട പ്രബുദ്ധ ജനപ്രതിനിധികളുണ്ടെങ്കിലും ഒരാവശ്യം വന്നാൽ രക്ഷ തേടി "സാണകം " സവിട്ടാൻ റെഡിയാവുന്ന ടീംസിനു അന്നേരം " സാണകം " പഞ്ചഗവ്യം പോലെ ഔഷധയോഗ്യമാവുന്നുണ്ട്. എത്രയോ ഉദാഹരണങ്ങൾ കൺമുന്നിലുണ്ട്.

ഇപ്പോഴിതാ ഇവറ്റകൾ കൊള്ളയടിച്ച കരുവന്നൂർ ബാങ്കിൽ പണം നിക്ഷേപിച്ചതിൻ്റെ പേരിൽ വഴിയാധാരമായ ഒരു മനുഷ്യനെ സഹായിക്കാനും ഈ മനുഷ്യനേ ഉള്ളൂ! തൃശൂർ മാപ്രാണം സ്വദേശിയായ ജോസഫ് സെറിബ്രൽ പാൾസി ബാധിച്ച രണ്ടു മക്കളുടെ ചികിത്സയ്ക്ക് ബാങ്ക് പണം നൽകിയില്ല എന്ന് കരഞ്ഞ് പറഞ്ഞിരുന്നു. ഇവരുടെ ചികിത്സയ്ക്കായി ഒരു ലക്ഷം രൂപ നൽകുമെന്നാണ് ശ്രീ. സുരേഷ് ​ഗോപി അറിയിച്ചിരിക്കുന്നത്. പത്ത് ലക്ഷം രൂപയാണ് ജോസഫും ഭാര്യ റാണിയും കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചത്. അത് വെള്ളത്തിൽ വരച്ച ഡിജിറ്റൽ ഒപ്പ് പോലെ ശൂ ആയി.

കരുണ, നന്മ, സഹജീവി സ്നേഹം, മാനവികത തുടങ്ങിയ ഈശ്വരീയമായ വരപ്രസാദങ്ങൾ SG ക്ക് ഇല്ലായിരുന്നുവെങ്കിൽ, ഇന്ന് ഏത് മലയാളം താരരാജാവിനേക്കാൾ വലിയ മൾട്ടി മില്യണയർ ആയിരുന്നേനേ അദ്ദേഹം. ഒരു കാലത്ത് അദ്ദേഹത്തിനു ചുറ്റും സിനിമാലോകം കറങ്ങിയിരുന്നു. പക്ഷേ കറ കളഞ്ഞ നന്മ മുതൽക്കൂട്ടായി കരുതിയ ആ മനുഷ്യൻ പണത്തിനും സ്വത്തിനും മീതേ മനുഷ്യരെ കണ്ടു. !! അതുകൊണ്ട് തന്നെ മറ്റേത് സിനിമ വിജയിച്ചില്ലെങ്കിലും SG യുടെ സിനിമകൾ വിജയിക്കണമെന്ന് ചിന്തയിൽ മത-രാഷ്ട്രീയ വിഷം തീണ്ടാത്ത സാധാരണ മനുഷ്യർ ആഗ്രഹിക്കുന്നു. ആ ആഗ്രഹം സർവ്വശക്തൻ സാധിപ്പിച്ചും തരുന്നു!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (1 hour ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (1 hour ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (1 hour ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (2 hours ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (2 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (2 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (2 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (2 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (2 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (3 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (3 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (3 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

Malayali Vartha Recommends