ബൈക്ക് യാത്ര നിർത്തി കൈകൾ കൂട്ടിപ്പിടിച്ച് നടന്ന് പോകുന്നതിനിടെ ഒഴുക്കിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം

ബൈക്ക് നിർത്തി നടന്ന് പോകുന്നതിനിടെ ഒഴുക്കിൽപ്പെട്ട് മരണം. കൊക്കനാമറ്റത്തിൽ അദ്വൈത് (28) ആണ് വെച്ചുച്ചിറയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ചാത്തൻതറ ചേന്നമറ്റം സാമുവൽ (27) നെ നാട്ടുകാർ രക്ഷപെടുത്തി. കഴിഞ്ഞ ദിവസം രാത്രി 7.15ന് ആയിരുന്നു സംഭവം. ചാത്തൻതറയിൽ നിന്ന് മുക്കൂട്ടുതറയ്ക്ക് പോകാൻ എത്തിയതായിരുന്നു ഇരുവരും.
കൊല്ലമുള കലുങ്കിൽ വെള്ളം കയറിയതോടെ ഇവരുടെ യാത്ര തടസ്സപ്പെട്ടു. ഇതോടെ പകലക്കാവ് വഴി മുക്കൂട്ടുതറയ്ക്ക് പോകുകയായിരുന്നു. ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ പകലക്കാവ് കലുങ്കിലെ യാത്ര നാട്ടുകാർ തടഞ്ഞിരുന്നു.
ഇതോടെയായിരുന്നു ഇരുവരും ബൈക്ക് നിർത്തിയ ശേഷം കൈകൾ കൂട്ടിപ്പിടിച്ച് നടന്ന് പോകുന്നതിനിടെയാണ് ഒഴുക്കിൽപ്പെട്ടത്. പെട്ടെന്ന് അദ്വൈത് ഒഴുക്കിൽ പെടുകയായിരുന്നു. സാമുവലിനെ കണ്ടുനിന്നവർ രക്ഷപ്പെടുത്തി. അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തിയാണ് അദ്വൈതിന്‍റെ മൃതദേഹം കണ്ടെടുത്തത്.
https://www.facebook.com/Malayalivartha