നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട.... മലപ്പുറം സ്വദേശികളായ രണ്ടു പേരാണ് പിടിയിലായത്

നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ക്വാലാലംപൂരില്‍ നിന്നും വന്ന മലപ്പുറം സ്വദേശികളായ രണ്ടുപേരുടെ പക്കല്‍ നിന്നും 1968 ഗ്രാം സ്വര്‍ണം പിടികൂടി
അബ്ദുള്‍ ഗഫൂര്‍, അബ്ദുള്‍ റഷീദ് എന്നിവരാണ് പിടിയിലായത്. റവന്യൂ ഇന്റലിജന്‍സ് ആണ് സ്വര്‍ണം പിടികൂടിയത്.ക്വാലാലംപുരില്‍ നിന്നെത്തിയ യാത്രക്കാരാണിവര്‍.
ഗുളിക രൂപത്തിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha