വീട്ടിലേക്കു നടന്നുപോയ സ്ത്രീയെ കാറിൽ തട്ടിക്കൊണ്ടുപോയി: 45 പവൻ കവർച്ച; കാറുകളുടെ സിസിടിവി ദൃശ്യം പുറത്ത്

നേമത്ത് വീട്ടിലേക്കു നടന്നുപോയ സ്ത്രീയെ കാറിൽ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ സംഭവത്തിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. നേമം ഇടയ്ക്കോട് കളത്തറക്കോണം ഭാനുമതി മന്ദിരത്തിൽ പത്മകുമാരിയെ ആണ് തട്ടിക്കൊണ്ടുപോയി ആഭരണങ്ങൾ കവർന്നത്. ഇവരെ കാറിൽ തട്ടിക്കൊണ്ടുപോയി 45 പവൻ സ്വർണാഭരണങ്ങൾ പൊട്ടിച്ചെടുക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 6 മണിയോടെയാണ് സംഭവം.
അതേസമയം സ്ത്രീയുടെ ആഭരണങ്ങൾ കവർന്ന ശേഷം 15 കിലോമീറ്റർ ആകലെയുള്ള കാപ്പിക്കാട് എന്ന് സ്ഥലത്താത്ത് ഉപേക്ഷിക്കുകയായിരുന്നു എന്നാണ് ഇവർ മൊഴി നൽകിയിരിക്കുന്നത്. ഇവരുടെ കൈയിലുണ്ടായിരുന്ന 14 മോതിരം, 14 വള, ചെറുതും വലുതുമായ 9 മാല, ഒരു ബ്രേസ്‌ലെറ്റ്, ഒരു പാദസരം എന്നിവയാണു കവർന്നത്.
മാത്രമല്ല മാലയും വളയും മുറിച്ചെടുത്തതായി ഇവർ പൊലീസിനോട് പറഞ്ഞു. സംഭവത്തെ തുടർന്ന് കഴിഞ്ഞ ദിവസം ഇവരിൽ നിന്ന് പൊലീസ് മൊഴിയെടുത്തിരുന്നു. അഞ്ചുപേരാണ് കാറിൽ ഉണ്ടായിരുന്നതെന്ന് ഇവർ പറയുന്നു. കൂടാതെ ഇതിൽ രണ്ടുപേർ തമിഴ് സംസാരിക്കുന്നവരാണ്.
അത് കൂടാതെ മുഖത്ത് ഒരുതരം ലായനി പുരട്ടിയതായും , ഇവരുടെ മുഖത്ത് ഇടിച്ചതായും സ്ത്രീ പറഞ്ഞു. കാറിന്റെ നമ്പർ ഉടൻ ലഭിക്കുമെന്നും അക്രമി സംഘത്തെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും നരുവാമൂട് പൊലീസ് ഇൻസ്പെക്ടർ കെ.ധനപാലൻ പറഞ്ഞു. സംഭവത്തെ തുടർന്നുള്ള അന്വേഷണത്തിൽ മൊട്ടമൂട് ഭാഗത്തു നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് രണ്ട് കാറുകൾ പൊലീസ് തിരിച്ചറിഞ്ഞത്. എന്നാൽ ഇവയുടെ നമ്പർ വ്യക്തമല്ലാത്തത് തിരിച്ചടിയായിരിക്കുകയാണ്.
https://www.facebook.com/Malayalivartha