അട്ടപ്പാടി മധുവധക്കേസില്‍ ഒരു സാക്ഷികൂടി കൂറുമാറിയതോടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം പത്തായി

അട്ടപ്പാടി മധുവധക്കേസില്‍ ഒരു സാക്ഷികൂടി കൂറുമാറി. ഇരുപതാംസാക്ഷി മരുതന്‍(മയ്യന്‍) ആണ് കൂറുമാറിയത്. മുക്കാലിയിലുള്ള തേക്ക് പ്ലാന്റേഷനിലെ ജിവനക്കാരനാണ് ഇയാള്‍. ഇതോടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം പത്തായി.
അതേസമയം, മരിച്ച മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പ്രതികളുടെ ബന്ധു അബ്ബാസിനെതിരെ അഗളി പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ടായിരുന്നു.
മണ്ണാര്‍ക്കാട് മുന്‍സിഫ് കോടതി നിര്‍ദേശം പ്രകാരമാണ് നടപടി. മധുവിന്റെ അമ്മ മല്ലി, സഹോദരി സരസു എന്നിവരുടെ മൊഴി ഇന്നെടുത്തേക്കും. ഇതിന് ശേഷമാകും അറസ്റ്റില്‍ അന്തിമ തീരുമാനമെടുക്കുക.
"
https://www.facebook.com/Malayalivartha