എകെജി സെന്ററിൽ ബോംബറിഞ്ഞവൻ ആര്? എകെജി സെന്ററിലേക്ക് കുതിച്ചെത്തി ക്രൈംബ്രാഞ്ച്; അന്ന് രാത്രിയിലെ സംഭവം പുനരാവിഷ്ക്കരിക്കാൻ നീക്കം; ക്രൈംബ്രാഞ്ചിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പിയുടെ നേതൃത്വത്തിലെ സംഘം അന്വേഷണ നടപടികൾ തുടങ്ങി; ബോംബ് എറിഞ്ഞ സ്ഥലവും അതിന്റെ പരിസരവും പരിശോധിച്ചു

എകെജി സെന്ററിൽ ബോംബറിഞ്ഞവൻ ആര് എന്ന വലിയ ചോദ്യം കേരളത്തിന് മുന്നിൽ ഇപ്പോഴും നിലനിൽക്കുകയാണ്. ഇതുവരെയും അന്വേഷണം നടത്തിയിട്ട് എകെജി സെന്ററിൽ ബോംബ് എറിഞ്ഞത് ആരാണെന്ന് കണ്ടെത്താനോ പ്രതിയെ കുറിച്ചുള്ള വ്യക്തമായ സൂചനകളും ഒന്നും തന്നെ പോലീസിന് കിട്ടാതെ ഇരുട്ടിൽ തപ്പി തടയുകയാണ്. ഇപ്പോൾ ഇതാ അക്ഷരാർത്ഥത്തിൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ക്രൈംബ്രാഞ്ച് എ കെ ജി സെന്ററിലേക്ക് കുതിച്ചെത്തിയിരിക്കുകയാണ്.
എകെജി സെന്ററിലേക്ക് ബോംബ് എറിഞ്ഞ വ്യക്തിയെ കണ്ടുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് എകെജി സെന്ററിൽ പരിശോധന നടത്തിയിരിക്കുന്നത്. ചടുലമായ നീക്കങ്ങളാണ് ക്രൈം ബ്രാഞ്ച് നടത്തുന്നത്. ബോംബേറ് നടന്നിട്ട് ഒരു മാസം പിന്നിടുമ്പോഴും പ്രതിയെ കുറിച്ച് വ്യക്തമായ ഒരു സൂചന കിട്ടാതെ അലയുന്നതിനിടയിലാണ് ക്രൈം ബ്രാഞ്ച് സംഘം എ കെ ജി സെന്ററിലേക്ക് എത്തിയത്. 21 ദിവസം ഒരു പ്രത്യേക അന്വേഷണസംഘം അന്വേഷിച്ചു എന്നിട്ടാണ് ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയത് ഈ ഒരു സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച്അവിടേക്ക് എത്തിയത്.
ക്രൈംബ്രാഞ്ചിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി ജലീൽ തോട്ടത്തിന്റെ നേതൃത്വത്തിലാണ് ഇപ്പോൾ എകെജി സെന്ററിൽ എത്തി അന്വേഷണ നടപടികൾ തുടങ്ങിയിരിക്കുന്നത്. ബോംബ് എറിഞ്ഞ സ്ഥലവും അതിന്റെ പരിസരവും എല്ലാം ഇവർ പരിശോധിക്കുകയുണ്ടായി. പ്രതിയെ കണ്ടു കിട്ടാത്ത സാഹചര്യത്തിൽ അന്ന് നടന്ന ആ സംഭവത്തെ പുനരാവിഷ്കരിക്കുക എന്ന മാർഗം കൂടെ ക്രൈംബ്രാഞ്ച് അവലംബിക്കുന്നുണ്ട്.
അന്നത്തെപ്പോലെ രാത്രി 11 മണിക്ക് ശേഷം ഈ സംഭവം പുനരാവിഷ്കരിക്കുക എന്ന തീരുമാനത്തിലാണ് ക്രൈംബ്രാഞ്ച് ഉള്ളത് .കേസ് ഏറ്റെടുത്തതിനുശേഷമുള്ള ആദ്യ നടപടിയായിട്ടാണ് ഈ പരിശോധന ഇപ്പോൾ നടക്കുന്നത്. സംശയമുള്ള കുറേപേരെ നേരത്തെ ചോദ്യം ചെയ്തിരുന്നു ഇവരെയൊക്കെ വീണ്ടും ചോദ്യം ചെയ്യാൻ വിളിക്കാനുള്ള സാധ്യതയുണ്ട്. ക്രൈം ബ്രാഞ്ചിന് പ്രതിയെ പിടിക്കാൻ ആകുമോ എന്നാണ് രാഷ്ട്രീയ കേരളം ഇപ്പോൾ ഉറ്റു നോക്കുന്നത് എകെജി സെൻറ്ററിലേക്ക് ബോംബ് പറഞ്ഞത് ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് കേരളം.
https://www.facebook.com/Malayalivartha