ഡല്‍ഹിയില്‍ ചെന്നു പ്രതിഷേധിക്കാന്‍ ഭയമുള്ള കോണ്‍ഗ്രസുകാരോട്: പ്രധാനമന്ത്രി കേരളത്തിലെത്തുമ്പോള്‍ വിമാനത്താവളത്തില്‍ ചെന്നു പ്രതിഷേധിക്കാത്തതെന്തു കൊണ്ടാണ്? പ്രധാനമന്ത്രിയുടെ വിമാനത്തില്‍ കയറിപ്പറ്റി പ്രതിഷേധിക്കാന്‍ ഒരു ശബരീനാഥനും ആഹ്വാനം ചെയ്യാത്തതെന്തുകൊണ്ടാണ്? കോണ്‍ഗ്രസുകാരെ വിമര്‍ശിച്ച് മുന്‍ സബ് ജഡ്ജി എസ് സുദീപ്
മുഖ്യമന്ത്രി പിണറായി വിജയനെ നിരന്തരം ആക്രമിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസുകാരെ വിമര്‍ശിച്ച് മുന്‍ സബ് ജഡ്ജി എസ് സുദീപ് രംഗത്ത് എത്തിയിരിക്കുകയാണ്. 'കേരള മുഖ്യമന്ത്രിയെ നിരന്തരം കായികമായി നേരിടുന്ന കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് അഭിനന്ദനങ്ങള്‍' എന്ന് തുടങ്ങുന്ന കുറിപ്പ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം പങ്കുവച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്.
അതോടൊപ്പം തന്നെ കോണ്‍ഗ്രസിന്റെ ഒന്നാം നമ്പര്‍ ശത്രു ബിജെപിയാണെന്ന് കോഴിക്കോട് ചിന്തന്‍ ശിബിരം പ്രഖ്യാപിച്ച സ്ഥിതിക്ക് പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തിനു മുമ്പില്‍ ചാടി വീണ് ചില്ലടിച്ചു തകര്‍ക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ ആരും ശ്രമിക്കാത്തതെന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിക്കുകയാണ്.
എസ് സുദീപിന്റെ കുറിപ്പ് ഇങ്ങനെ;
കേരള മുഖ്യമന്ത്രിയെ നിരന്തരം കായികമായി നേരിടുന്ന കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് അഭിനന്ദനങ്ങള്‍.
ചില സംശയങ്ങള്‍ക്കു മറുപടി വേണമെന്ന് അപേക്ഷ. കോണ്‍ഗ്രസിന്റെ ഒന്നാം നമ്പര്‍ ശത്രു ബിജെപിയാണെന്ന് കോഴിക്കോട് ചിന്തന്‍ ശിബിരം പ്രഖ്യാപിച്ച സ്ഥിതിക്ക് പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തിനു മുമ്പില്‍ ചാടി വീണ് ചില്ലടിച്ചു തകര്‍ക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ ആരും ശ്രമിക്കാത്തതെന്തുകൊണ്ടാണ്? പ്രധാനമന്ത്രിയുടെ വിമാനത്തില്‍ കയറിപ്പറ്റി പ്രതിഷേധിക്കാന്‍ ഒരു ശബരീനാഥനും ആഹ്വാനം ചെയ്യാത്തതെന്തുകൊണ്ടാണ്?
പ്രധാനമന്ത്രി പ്രത്യേക വിമാനത്തിലാണു സഞ്ചരിക്കുന്നതെന്നു പറയാന്‍ പോകുന്നവരോട്: എങ്കില്‍ വിമാനത്താവളത്തില്‍ ചെന്നെങ്കിലും പ്രതിഷേധിക്കാത്തതെന്തു കൊണ്ടാണ്? ഡല്‍ഹിയില്‍ ചെന്നു പ്രതിഷേധിക്കാന്‍ ഭയമുള്ള കോണ്‍ഗ്രസുകാരോട്: പ്രധാനമന്ത്രി കേരളത്തിലെത്തുമ്പോള്‍ വിമാനത്താവളത്തില്‍ ചെന്നു പ്രതിഷേധിക്കാത്തതെന്തു കൊണ്ടാണ്?
ഉപ്പിലാമ്മൂട് ജംഗ്‌ഷനില്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹമെത്തുമ്പോള്‍ ചാടി വീണ് ചില്ലടിച്ചു തകര്‍ക്കാന്‍ കോണ്‍ഗ്രസുകാര്‍ ശ്രമിക്കാത്തതെന്തുകൊണ്ടാണ്? പിന്നീടൊരിക്കലും പകല്‍ വെളിച്ചം കാണില്ലെന്ന ഭയം കൊണ്ടല്ലെന്നും കേരളമെന്ന രാജ്യത്തെക്കുറിച്ചും വയനാട്, പറവൂര്‍, അരുവിക്കര, തൃത്താല തുടങ്ങിയ സംസ്ഥാനങ്ങളെക്കുറിച്ചും മാത്രം ചിന്തിച്ചു കൂട്ടി ആധി കേറിയതിനാല്‍ ഇന്ത്യയെന്ന പഞ്ചായത്തിനെക്കുറിച്ച് ഓര്‍ക്കാന്‍ പോലും സമയം കിട്ടാതെ പോയതുകൊണ്ടാണെന്നുമൊക്കെ നമുക്കറിയാം.
ഇനി മുന്‍ പറഞ്ഞ പ്രതിഷേധങ്ങളില്‍ ഏതെങ്കിലുമൊന്ന് ഒരു സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗത്തിന്റെ കുഞ്ഞമ്മയുടെ മകന്‍ ചെയ്തെന്നു സങ്കല്പിക്കുക.
https://www.facebook.com/Malayalivartha