മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ എവിടെവച്ചും ഏതുനിമിഷവും പിടികൂടും; മയക്കുമരുന്ന് ഉപയോഗിച്ചിട്ടുള്ളവരെ ഉടന്‍ തിരിച്ചറിയും, പുതിയ സംവിധാനവുമായി സംസ്ഥാന എക്സെെസ് വകുപ്പ്! സ്കൂളുകളും ടര്‍ഫുകളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പനയും ഉപയോഗവും സജീവമായതിന്‍്റെ പശ്ചാത്തലത്തിൽ പിറുത്തിയ തീരുമാനം
മയക്കുമരുന്ന് ഉപയോഗിച്ചിട്ടുള്ളവരെ ഉടന്‍ തിരിച്ചറിയാനുള്ള സംവിധാനവുമായി സംസ്ഥാന എക്സെെസ് വകുപ്പ് രംഗത്ത് എത്തിയിരിക്കുകയാണ്. ഇത് ഉപയോഗിക്കുന്നവരെ പിടികൂടാന്‍ കഴിയില്ലെന്നുള്ളത് വലിയ രീതിയില്‍ പലരും ഉപയോഗിപ്പെടുത്തുകയാണ് . ഇതിനെ മറികടക്കാനാണ് എക്സെെസ് വകുപ്പിന്‍്റെ പുതിയ തീരുമാനം. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ എവിടെവച്ചും ഏതുനിമിഷവും പിടികൂടാന്‍ എക്സൈസ് വിഭാഗം തയ്യാറെടുത്തു കഴിഞ്ഞിരിക്കുകയാണ്.
അങ്ങനെ ഇത്തരക്കാര്‍ സാധാരണ ഉപയോഗിക്കുന്ന കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകളുടെ ചെറിയൊരു അംശം അകത്തു ചെന്നാലും ഇനി പിടിവീഴൂന്നതാണ്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ കണ്ടെത്താനുള്ള അബോണ്‍ കിറ്റുമായാണ് എക്സൈസ് വകുപ്പ് സജീവമായിരിക്കുന്നത്. സ്കൂളുകളും ടര്‍ഫുകളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പനയും ഉപയോഗവും സജീവമായതിന്‍്റെ പശ്ചാത്തലത്തിലാണ് ഈ പുതിയ നീക്കം.
അതായത് ബ്രീത്ത് അനലൈസറില്‍ മദ്യപാനികള്‍ വീഴുമെങ്കിലും മയക്കുമരുന്ന് ഉപയോഗിച്ചവരെ ഇത് ബാധിക്കില്ല. അങ്ങനെ മയക്കുമരുന്ന് ഉപയോഗിച്ചവര്‍ ഈയൊരു പഴുതിലൂടെ രക്ഷപ്പെടുകയാണ് പതിവ്. ഇങ്ങനെ രക്ഷപ്പെടുന്നവരെ കുടുക്കാന്‍ വേണ്ടിയാണ് അബോണ്‍ പരിശോധനയെന്ന ഉമിനീര്‍ ടെസ്റ്റ് എത്തുക. പുതിയ പരിശോധനാ രീതിയുടെ ടെസ്റ്റ് കൊച്ചിയില്‍ നടത്തിക്കഴിഞ്ഞിരിക്കുകയാണ്. സംഗതി വിജയമായതിനെ തുടര്‍ന്നാണ് എക്സെെസ് ഈ രീതി സംസ്ഥാനത്ത് നടപ്പിലാക്കാൻ ഒരുങ്ങുന്നത്. ഇതിനോടകം തന്നെ പതിനായിരം കിറ്റുകളാണ് എക്സൈസ് റെയ്ഞ്ച് ഓഫീസുകളില്‍ എത്തിച്ചിരിക്കുന്നത്. ഇതുപയോഗിച്ച് ഓണക്കാലത്ത് വ്യാപക പരിശോധനയാണ് ലക്ഷ്യമിടുന്നതെന്നുള്ള വിവരങ്ങളാണ് നിലവിൽ പുറത്തു വരുന്നത്.
അതേസമയം കിറ്റില്‍ ഉമിനീരിന്‍്റെ നനവ് പറ്റുന്ന സ്പോഞ്ചില്‍ നിറവ്യത്യാസം ഉണ്ടാകുന്നതോടെയാണ് മയക്കുമരുന്ന് ഉപയോക്താക്കളെ തിരിച്ചറിയാന്‍ സാധിക്കുക. ഇതോടെ വ്യക്തി മയക്കുമരുന്ന് ഉപയോഗിച്ചെന്ന് വ്യക്തമാകുന്നതായിരിക്കും. ഇതേതുടര്‍ന്ന് ആളെ ചോദ്യംചെയ്ത് മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തുന്നതാണ്. അങ്ങനെ പിടിക്കപ്പെടുന്നവര്‍ കൗണ്‍സലിംഗിനും ഡി അഡിക്ഷന്‍ ചികിത്സയ്ക്കും തയ്യാറായാല്‍ നിയമ നടപടി ഒഴിവാക്കാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുകയുണ്ടായി. അതിനു വസമ്മതിക്കുന്നവര്‍ക്ക് എതിരെ മയക്കുമരുന്ന് ഉപയോഗിച്ചതിന് കേസെടുക്കാനാണ് തീരുമാനമായിരിക്കുന്നത്.
അതോടൊപ്പം തന്നെ രാജ്യത്ത് ആദ്യമായി ഈ കിറ്റ് ഉപയോഗിച്ചത് ഗുജറാത്ത് പൊലീസാണ്. ലോറി ഡ്രൈവര്‍മാര്‍ക്കിടയിലെ ലഹരി ഉപയോഗം കണ്ടെത്താന്‍ ചെക്ക് പോസ്റ്റുകളില്‍ ഗുജറാത്ത് പൊലീസ് ഈ സംവിധാനം ഉപയോഗിച്ചുള്ള പരിശോധന വ്യപകമാക്കിയിരുന്നു. ഏകദേശം പത്തു സെന്‍്റീമീറ്റര്‍ മാത്രം വലിപ്പമുള്ള വളരെ ചെറിയൊരു കിറ്റാണിത്. കിറ്റിനുള്ളില്‍ സ്പോഞ്ച് ചുറ്റിയ ഒരു സൂചിയും പരിശോധനാ ദ്രാവകവുമാണ് ഉണ്ടാകുന്നത്. പിടിക്കപ്പെടുന്നവരുടെ നാവില്‍ നിന്നും സ്പേസ്പോഞ്ച് ഉപയോഗിച്ച് ഉമിനീരെടുത്ത് പരിശോധനാ ദ്രാവകത്തില്‍ മുക്കുകയും ചെയ്യും. നിറവ്യാത്യാസമുണ്ടാകുകയാണെങ്കില്‍ അയാള്‍ മയക്കുമരുന്ന് ഉപയോഗിച്ചുവെന്ന് വ്യക്തമാകുംന്നതാണ്. അതേസമയം ഉമിനീര്‍ പരിശോധനയ്ക്ക് വ്യക്തിയുടെ സമ്മതം വേണമെന്നാണ് നിയമം അനുശാസിക്കുന്നത്.
https://www.facebook.com/Malayalivartha