അതിശക്തമായ മഴ; എറണാകുളം ജില്ലയില്‍ ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ചു; ഉത്തരവിറക്കി കലക്ടര്‍അതിശക്തമായ മഴ; എറണാകുളം ജില്ലയില്‍ ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ചു; ഉത്തരവിറക്കി കലക്ടര്‍

കൊച്ചി: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയില്‍ ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ചു. എറണാകുളം ജില്ലയിലെ ക്വാറിയിംഗ്, മൈനിംഗ് പ്രവര്‍ത്തനങ്ങള്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ നിരോധിച്ചതായി കലക്ടര്‍ ആണ് ഉത്തരവിറക്കിയത്. നേരത്തെ മഴ അതിശക്തമാകുകയും, മോശം കാലവസ്ഥയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് ഈ നടപടി.
അതേസമയം ഇന്ന് മുതല്‍ നാലു ദിവസം തീവ്രമായ മഴയുടെ സാധ്യത ആണ് ജില്ലയില്‍ ഉള്ളത്. മാത്രമല്ല ഓറഞ്ച് അലര്‍ട്ട് ആണ് നിലവില്‍ 4 ദിവസത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് കൂടാതെ വെള്ളക്കെട്ട്, മണ്ണിടിച്ചില്‍ /ഉരുള്‍പൊട്ടല്‍ സാധ്യത ഉണ്ടെന്ന് കലക്ടറുടെ അറിയിപ്പില്‍ പറയുന്നു.
കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ പെരിങ്ങല്‍ക്കുത്ത് ഡാമില്‍ നിന്നും അധിക ജലം പുറത്തു വിടാന്‍ സാധ്യതയുണ്ട്. മാത്രമല്ല പറവൂര്‍ താലൂക്കില്‍ വെള്ളം കയറാന്‍ സാധ്യത ഉള്ള പ്രദേശങ്ങളില്‍ പ്രത്യേകശ്രദ്ധ വേണമെന്ന് കലക്ടര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ലെന്നും, മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ മലയോര പ്രദേശങ്ങളിലൂടെ രാത്രി യാത്ര ഒഴിവാക്കേണ്ടതാണെന്നുമാണ് മുന്നറിയിപ്പ്.
https://www.facebook.com/Malayalivartha