തൃശൂരിൽ യുവാവ് മരിച്ചത് മങ്കി പോക്സ് കാരണമെന്ന് സ്ഥിരീകരണം, വൈറസ് ബാധിച്ചുള്ള രാജ്യത്തെ ആദ്യ മരണം

തൃശൂരിൽ മരിച്ച 22കാരന് മങ്കി പോക്സ് തന്നെയെന്ന് സ്ഥിരീകരിച്ചു. ചാവക്കാട് കുരിഞ്ഞിയൂർ സ്വദേശി (22) ആണ് ശനിയാഴ്ച രാവിലെ മരിച്ചത്. മങ്കി പോക്സ് ബാധിച്ചാണ് യുവാവ് മരിച്ചതെന്ന് പൂനൈ വൈറോളജി ലാബിലെ പരിശോധനയിൽ വ്യക്തമായി. ഇതോടെ രാജ്യത്തെ ആദ്യത്തെ മങ്കി പോക്സ് മരണ കേസായിരിക്കുകയാണ് ഇത്.
അതേസമയം മരണം അത്യപൂർവമായിട്ടും രോഗി മരിച്ച സംഭവത്തിൽ ആശങ്കയുണർത്തുന്നു. 21നാണ് വിദേശത്ത് നിന്നും നാട്ടിലെത്തിയത്. തുടർന്ന് 27ന് മാത്രമാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവാവ് ചികിത്സ തേടിയത് മസ്തിഷ്ക ജ്വരവും കടുത്ത ക്ഷീണവും കാരണം. നാട്ടിലെത്തിയ യുവാവ് പന്തുകളിക്കാൻ പോയിരുന്നതായും റിപ്പോർട്ടുണ്ട്. പരിശോധനാഫലം അനുസരിച്ച് ഒപ്പമുണ്ടായിരുന്നവരെ നിരീക്ഷനത്തിലാക്കും.
മാത്രമല്ല സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഉന്നതതല സംഘത്തെ നിയോഗിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ പരിശോധന നടത്തുമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. യുവാവിന്റെ മരണം മങ്കി പോക്സ് മൂലമാണെന്ന സംശയം ഉയർന്നപ്പോൾ തന്നെ ആരോഗ്യവകുപ്പ് പുന്നയൂരിൽ യോഗം വിളിച്ചിരുന്നു. മരിച്ച യുവാവിന്റെ റൂട്ട് മാപ്പ് തയാറാക്കുകയും ഇയാളുമായി സമ്പർക്കപ്പട്ടികയിലുള്ളവരെയും കണ്ടെത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha